ഇരട്ടക്കുട്ടികളുടെ പരിശോധന ഫലം വന്നപ്പോൾ അച്ഛനും അമ്മയും ഞെട്ടി…! സംഭവിച്ചത് കണ്ടോ…

in News 10,325 views

ഇരട്ടകുഞ്ഞുങ്ങളെ പ്രസവിക്കുന്നു എന്നതും അല്ലെങ്കിൽ, ഒരു പ്രസവത്തിൽ മൂന്നോ നാലോ കുഞ്ഞുങ്ങളെല്ലാം ഉണ്ടാകുന്നു എന്നത് പലപ്പോഴും നാം കാണാറുള്ള സംഭവങ്ങളാണ്. എന്നാൽ ഈ കുഞ്ഞുങ്ങളുടെ എല്ലാം മാതാവും പിതാവും ഒരേ ആളുകൾ തന്നെയാണല്ലോ ആകാറ്. എന്നാൽ ഈ ഇരട്ടക്കുട്ടികളിൽ കുഞ്ഞുങ്ങളുടെ അച്ഛനമ്മമാർ വേറെ ആയാലോ. ബ്രസീൽ നിന്നും അത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. ഹെറ്ററോ പാർട്ടിയാണൽ സൂപ്പർ ഫൗണ്ടേഷൻ എന്നാണ് ശാസ്ത്രീയമായി പ്രതിഭാസം അറിയപ്പെടുന്നത്. ഒരു അമ്മയിൽ ഒരേ സമയം രണ്ട് അച്ഛൻമാരുടെ കുഞ്ഞുങ്ങൾ ഉണ്ടാകുന്ന സാഹചര്യം. ഒരേദിവസം അല്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ വ്യത്യസ്തരായ രണ്ട് പുരുഷന്മാരുമായി ലൈം,ഗി,ക ബന്ധത്തിൽ ഏർപ്പെടുകയും, അമ്മയിൽ അതേ ആർത്തവകാലത്ത് രണ്ടാമത് ഒരു അണ്ഡം കൂടി പുറത്ത് വരികയും, ഈ അണ്ഡം രണ്ടാമത്തെ പുരുഷൻ്റെ ബീജവുമായി സംയോജിക്കുകയും ചെയ്യുക യാണ് ഇതിലുണ്ടാവുന്നത്.

അത്യപൂർവമായ പ്രതിഭാസം ഇതിനു മുൻപ് ഇരുപതോളം തവണ മാത്രമാണ് ലോകത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ബ്രസീലിലെ മിനെറോസിൽ നിന്നുള്ള 19കാരിയാണ് ഇപ്പോൾ ഇത്തരത്തിൽ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരിക്കുന്നത്. കുഞ്ഞുങ്ങളുടെ പിതൃത്വത്തെ ചൊല്ലി സംശയം തോന്നി യുവതി തന്നെയാണ് ഡിഎൻഎ പരിശോധന നടത്തിയത്.ഇപ്പോൾ കുഞ്ഞുങ്ങൾക്ക് 16 മാസം പ്രായമായിട്ടുണ്ട്. പരിശോധനയിലൂടെയാണ് കുഞ്ഞുങ്ങൾ രണ്ടുപേരുടേതാണെന്ന് വ്യക്തമായത്. ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിൽ ആരെങ്കിലും ഒരാളുടെ കുഞ്ഞുങ്ങൾ ആകാനേ സാധ്യതയുള്ള എന്നതിനാൽ, ഒരാളുടെ സാമ്പിൾ മാത്രമാണ് ഇവർ ശേഖരിച്ചത്.

എന്നാൽ ഒരു കുഞ്ഞു മാത്രം ഇദ്ദേഹത്തിൻ്റെ ആണെന്ന് പരിശോധനാഫലം വന്നതോടെയാണ് സംഭവം മാറിമറിഞ്ഞത്.10 ലക്ഷം പേരിൽ ഒരാൾക്ക് പോലും ഇത് സംഭവിക്കണമെന്നില്ല എന്നും,അത്രയും അപൂർവമാണിതെന്നും, യുവതിയുടെ ഡോക്ടർ ടൊലിയോ ജോർജ് ഫ്രാങ്ക് പറയുന്നു. തൻ്റെ ജീവിത കാലത്ത് ഇത്തരത്തിലൊരു കേസ് അറ്റൻഡ് ചെയ്യും എന്ന് കരുതിയിരുന്നില്ല എന്നും ഇദ്ദേഹം പറയുന്നു. അത്യപൂർവമായ സംഭവം ആയതിനാൽ തന്നെ വലിയ രീതിയിലാണ് സംഭവത്തിന് വാർത്താ പ്രാധാന്യം ലഭിക്കുന്നത്.

Share this on...