ഇപ്പോഴും വിസ്മയയുടെ മുറിയിൽ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്നു. എങ്ങും അവളുടെ ചിത്രങ്ങൾ.

in News 366 views

വിസ്മയയുടെ ചിരി നിറഞ്ഞ ചിത്രങ്ങളാണ് വീട് നിറയെ. സഹോദരൻ വിജിത്തിൻ്റെ ഭാര്യ രേവതി അഞ്ചുമാസം ഗർഭിണി ആയിരിക്കുമ്പോഴാണ് വിസ്മയയുടെ മ.ര.ണം. വിസ്മയ കാണാതെപോയ കുഞ്ഞിനെ വിസ്മയ എടുത്തു നിൽക്കുന്നതായി വരപ്പിച്ചെടുത്ത ഒരു ചിത്രമാണ് വീടിനുള്ളിൽ ഏറ്റവും വലുതായിട്ടുള്ളത്. സെൽഫി എടുക്കാനും, ചിത്രങ്ങൾ പോസ്റ്റ് ചെയ്യാനുമൊക്കെ മറ്റാരെയും പോലെ വിസ്മയയ്ക്ക് ഏറെ ഇഷ്ടമായിരുന്നു. ഇനി കാണാനാവാത്ത ചിരിയെ ചിത്രങ്ങൾ ആയെങ്കിലും കൂടെ നിർത്താനാണ് മ.ര.ണ.ശേ.ഷം വിസ്മയയുടെ ഒരുപാട് ചിത്രങ്ങൾ ഫ്രെയിം ചെയ്തുവച്ചതെന്ന് പറയുന്നു അമ്മയും അച്ഛനും.

മുകൾനിലയിലെ വിസ്മയയുടെ മുറിയിൽ പുസ്തകങ്ങൾക്കും റെക്കോർഡുകൾക്കുമൊപ്പം ചിത്രത്തിനുമുന്നിൽ വിസ്മയ ഉപയോഗിച്ചിരുന്ന സ്റ്റെതസ്കോപ്പും അനക്കാതെ വെച്ചിട്ടുണ്ട്. ഡോക്ടറാവുക എന്ന സ്വപ്നത്തിൽ ഇത്തിരി ദൂരം മാത്രം ബാക്കിവെച്ചാണല്ലോ വിസ്മയയുടെ അടക്കം. വീടിന് അല്പം മാത്രം മാറിയാണ് വിസ്മയയുടെ കു.ഴി.മാ.ടം.. അവിടെ പോയി അൽപ നേരം നിൽക്കാൻ പോലും അച്ഛൻ ത്രിവിക്രമന് കഴിഞ്ഞിട്ടില്ല. മകൾ ഇടനെഞ്ചിലെ തുടിപ്പായുള്ളപ്പോൾ എങ്ങനെ കഴിയും. സ്ത്രീ.ധ.ന. .പീ.ഡ.ന.ത്തെ. തുടർന്ന് നിലമേൽ സ്വദേശി വിസ്മയ ഭർതൃവീട്ടിൽ ജീ.വ.നൊ.ടു.ക്കി.യ. കേസിൽ ഭർത്താവ് കിരൺകുമാർ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു.

ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും. സ്ത്രീധ.ന.പീ.ഡ.നം., .ആ.ത്മ.ഹ.ത്യാ.പ്രേ.ര.ണ, ഗാർഹിക പീ.ഡ.നം എന്നീ കു.റ്റ.ങ്ങൾ തെളിഞ്ഞു. കിരണിൻ്റെ ജാമ്യം കോടതി റദ്ദാക്കി. 323, 306 കുറ്റങ്ങൾ കോടതി പറഞ്ഞിട്ടില്ലെന്നാണ് പ്രോസിക്യൂഷൻ അറിയിച്ചിരിക്കുന്നത്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. വിധി കേൾക്കാൻ വിസ്മയയുടെ പിതാവും ബന്ധുക്കളും കോടതിയിലെത്തിയിരുന്നു. അമ്മ ഉൾപ്പെടെ വീട്ടിൽ ഇരുന്നാണ് വിധി കേട്ടത്.
All rights reserved News Lovers.

Share this on...