ഇന്നസെന്റിന്റെ മ,ര,ണ,വാര്‍ത്ത അറിഞ്ഞ് ജഗതിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി

in News 3,653 views

ഇന്നസെൻ്റ് – ജഗതി കൂട്ടുകെട്ട് എന്നു പറയുമ്പോൾ ആദ്യം മലയാളികളുടെ മനസ്സിലേക്ക് ഓർമ വരുന്ന ഒരു സിനിമ കാബൂളിവാലയാണ്. സഹോദരന്മാരായിരുന്ന കന്നാസും കടലാസും. ഇവർ രണ്ടുപേരുടെയും വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുമ്പോൾ മലയാളികൾക്ക് ഒരു കൗതുകമാണ്. അവരുടെ പ്രിയപ്പെട്ട താരങ്ങളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ. അതിലൊരാളാണ് കഴിഞ്ഞ ദിവസം എല്ലാവരെയും വിട്ടുപോയത്. എന്നാൽ അന്ന് ജഗതിയുടെ മകൾ വന്നപ്പോൾ പറഞ്ഞത് അച്ഛൻ ഒന്നും അറിഞ്ഞിട്ടില്ല എന്നതാണ്. എന്നാൽ ജഗതിക്ക് ഇപ്പോൾ എല്ലാം അറിയാം.

ന്യൂസ് കാണുകയും ഫോണിൽ ന്യൂസ് കേൾക്കുകയും ചെയ്യുന്ന അദ്ദേഹം അറിയാതെ ഇന്നസെൻറിൻ്റെ വാർത്ത കേൾക്കുകയും, അത് ഭാര്യ മാറ്റാൻ നോക്കിയപ്പോൾ തന്നെ അദ്ദേഹത്തിൻ്റെ കണ്ണ് നിറഞ്ഞൊഴുകുന്നതുമാണ് ഇപ്പോൾ പ്രധാന വാർത്തയായി പുറത്തുവരുന്നത്. ഇപ്പോൾ മറക്കാൻ ആകില്ല എന്ന് പറഞ്ഞ് ഇന്നസെൻറിനെ കുറിച്ചു പങ്കുവയ്ക്കുന്ന കുറിപ്പും സോഷ്യൽ മീഡിയയിൽ ആകെ വൈറലായി മാറുകയാണ്. ഇന്നസെൻ്റ് – ജഗതി കൂട്ടുകെട്ടിൽ ഒരിക്കലും മലയാളികൾക്ക് മറക്കാനാവാത്ത ഒന്നു തന്നെയാണ്. മായില്ല ഒരിക്കലും പ്രിയ ചങ്ങാതിയെ ഓർത്ത് ജഗതിശ്രീകുമാർ വിലപിക്കുന്ന ഒരു ചിത്രവും കുറിപ്പും ഇതുതന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അന്തരിച്ച നടനും മുൻ എംപിയുമായ ഇന്നസെൻ്റിനെ അനുസ്മരിച്ച ജഗതിശ്രീകുമാറിൻ്റെ കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇന്നസെൻ്റിനും ദിലീപിനോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് കുറിപ്പുവരുന്നത്.ഈ ചിത്രത്തിലും കന്നാസിനെയും കടലാസിനെയും ഉൾപ്പെടുത്താൻ മറന്നു പോയിട്ടില്ല.

മലയാള സിനിമ നിരവധി ഹിറ്റ് കഥാപാത്രങ്ങൾ സമ്മാനിച്ച കോബോ തന്നെയാണ് ഇന്നസെൻ്റും ജഗതിയും. ഇവർ രണ്ടുപേരും ഒരുമിച്ച് ഒരു സിനിമയിൽ എത്തുമ്പോൾ തന്നെ അത് കോമഡി പടക്കം ആയി മാറാറുണ്ട്. എപ്പോഴും മലയാളികൾ ഇഷ്ടപ്പെട്ട കോംബോയായി മാറാറുള്ള ഇവരുടെ കോമഡികൾ എല്ലാം മലയാളികളെ ആർത്തുലസിച്ച് ചിരിപ്പിച്ചിരുന്നു എന്നത് തന്നെയാണ്. അന്നത്തെ ആ കോമഡി രാജാക്കന്മാർ നമ്മളിൽ നിന്ന് വിട്ട് പോകുമ്പോഴാണ് നമുക്ക് ഏറ്റവും കൂടുതൽ സങ്കടം ഉണ്ടാവുക.കാമ്പൂളിവാലയിലെ കന്നാസും കടലാസും, പൈ ബ്രദേഴ്സിലെയും, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിലെയും സ്നേഹമുള്ള സഹോദരന്മാരായും, മിത്രത്തിലെ ശത്രുക്കളായും ജഗതിയും ഇന്നസെൻറും നിറഞ്ഞാടിയ കാലങ്ങൾ ഉണ്ടായിരുന്നു.

ആ ചിത്രങ്ങളൊക്കെ ആലോചിക്കുമ്പോൾ ഇനി നമുക്ക് സന്തോഷം അല്ല,മറിച്ച് കണ്ണീരു മാത്രമാണ് ഉണ്ടാവുക. നന്ദനം, തുറുപ്പുഗുലാൻ, നരെയ്ൻ, കോട്ടയം കുഞ്ഞച്ചൻ, ഉടയോൻ, ഉദയപുരം സുൽത്താൻ തുടങ്ങി നിരവധി സിനിമകളിലൂടെ ഇരുവരും പ്രധാന കഥാപാത്രങ്ങളിൽ എത്തി മലയാളികളെ കുടുകുടാ ചിരിപ്പിച്ചിട്ടുണ്ട്. ന്യൂമോണിയ ബാധിച്ച് ഈ മാസം മൂന്നിനായിരുന്നു ഇന്നസെൻറ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയത്.ആ ദിവസങ്ങളിൽ മരുന്നുകളോട് പ്രതികരിച്ച്, പിന്നീടദ്ദേഹം ഊർജ്ജസ്വലനായി തിരിച്ചുവന്നുവെങ്കിലും പിറന്നാളാഘോഷത്തിൻ്റെ പിറ്റേ ദിവസം അദ്ദേഹം ഐ സി യുവിലുമായി.പിന്നീട് വെൻറിലേറ്ററിലേക്ക് മാറ്റുകയും എക്മോ ചികിത്സയ്ക്ക് എടുക്കുകയും ചെയ്യുകയായിരുന്നു. പ്രതീക്ഷയോടെ തന്നെയാണ് എല്ലാവരും ഇന്നസെൻ്റിന് വേണ്ടി പ്രാർത്ഥിച്ചിരുന്നത്.

എന്നാൽ കഴിഞ്ഞ ഞായറാഴ്ച പത്തരയോടെ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. ആശുപത്രിയിൽ നിന്നും വന്ന വാർത്തകൾ ശുഭസൂചകമായിരുന്നില്ല എന്ന് ഞായറാഴ്ച തന്നെ വാർത്തയിൽ വന്നിരുന്നു. അതിനുശേഷമാണ് പത്തരയോടെ ഇന്നസെൻ്റിൻ്റെ മരണവാർത്ത എല്ലാവരെയും തേടിയെത്തിയത്. രാത്രി ചേർന്ന മെഡിക്കൽ ബോർഡ് യോഗം ആരോഗ്യസ്ഥിതി അതീവഗുരുതരം എന്ന് വിലയിരുത്തി പറയുകയും, മന്ത്രിമാരും ചലച്ചിത്ര മേഖലയിലെ പ്രമുഖരും രാത്രി തന്നെ ആശുപത്രിയിൽ എത്തുകയുമായിരുന്നു.

Share this on...