ഇന്നലെ വീടിന്റെ ജപ്തി ഒഴിവാക്കി MA Yusuf Ali സഹായിച്ച ആമിനുമ്മയുടെ ഇപ്പോഴത്തെ ബാങ്ക് ബാലന്‍സ് കണ്ടോ?

in News 38 views

ഈ കഴിഞ്ഞ ഏപ്രിലിലാണ് വ്യവസായ പ്രമുഖൻ എം എ യൂസഫലിക്ക് ഹെലികോപ്റ്റർ അ,പ,ക,ട,മു,ണ്ടാ,യത്. പെട്ടെന്നുണ്ടായ അ,പ,ക,ട,സമയത്ത് ആ സ്ഥലത്തേക്ക് ഓടിയെത്തി തൻ്റെ ജീ,വ,ൻ രക്ഷിച്ചവരെ കാണാൻ കഴിഞ്ഞ ദിവസം കൈനിറയെ സമ്മാനങ്ങളുമായി യൂസഫലി എത്തിയിരുന്നു. ഈ വീഡിയോകൾകൊപ്പം മറ്റൊരു വീഡിയോ കൂടി വൈറലായി മാറിയിരുന്നു. യൂസഫലിയെ വഴിയരികിൽ കണ്ടപ്പോൾ സ,ങ്ക,ടം പറഞ്ഞ ആമിന ഉമ്മയുടെ വീഡിയോ ആയിരുന്നു ഇത്.വീടിൻ്റെ ജപ്തി ഒഴിവാക്കാൻ സഹായിക്കാമോ എന്നായിരുന്നു ആമിന ഉമ്മ യൂസഫലിയോട് അഭ്യർത്ഥിച്ചത്. സങ്കടം കേട്ടശേഷം ജപ്തി ഉണ്ടാകില്ലെന്ന് യൂസഫലി പറഞ്ഞിരുന്നു. ഇപ്പോഴിതാ യൂസഫലി പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ്.

അതേസമയം ജപ്തി ഒഴിവാക്കിയതിനുപിന്നാലെ യൂസഫലി ഒരുക്കിയ സർപ്രൈസ് കണ്ടാണ് ആമിനയും ഭർത്താവ് സെയ്തുമുഹമ്മദും ഞെട്ടിയത്. ആറു വർഷം മുൻപ് ഇളയ മകളുടെ വിവാഹം നടത്താനാണ് ഇവർ വീടിരുന്ന 9 സെൻറ് ഈട് വെച്ച് കീച്ചേരി സഹകരണ ബാങ്കിൽ നിന്ന് രണ്ടു ലക്ഷം രൂപ വായ്പയെടുത്തത്. തുച്ഛമായ വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ച് വായ്പ തിരിച്ചടക്കാൻ ശ്രമിച്ചെങ്കിലും സെയ്ദ് മുഹമ്മദ് അസുഖബാധിതനായതോടെ എല്ലാം മുടങ്ങി. ഇതോടെ പലിശയും കൂട്ടുപലിശയും ആയി തിരിച്ചടക്കാൻ ആകാത്തവിധം വായ്പത്തുക വർദ്ധിച്ചു. തിരിച്ചടവ് മു,ട,ങ്ങി ബാങ്കിൽ നിന്നും നോട്ടീസ് ലഭിച്ചതോടെ കുടുംബം പ്രതിസന്ധിയിലായി. ജീവിതം ചോദ്യചിഹ്നമായി നിന്നപ്പോഴാണ് ആമിനയ്ക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി കാണാൻ അവസരം ലഭിച്ചത്.പടച്ചോനാണ് എനിക്ക് യൂസഫലി സാറിനെ കാണിച്ചുതന്നത് എന്നാണ് ആമിന പറയുന്നത്.

സെയ്തുമുഹമ്മദിൻ്റെ ചികിത്സയ്ക്കായി ലേക്ഷോർ ആശുപത്രിയിൽ പോകാനായി നെട്ടൂരിലെ മൂത്ത മകളുടെ വീട്ടിൽ എത്തിയതാണ് ഇരുവരും. ഹെലികോപ്റ്റർ അ,പ,ക,ടം ഉണ്ടായപ്പോൾ തന്നെ സഹായിച്ചവരെ കാണാൻ ഞായറാഴ്ച എം എ യൂസഫലി എത്തിയതറിഞ്ഞ് ആണ് മകളുടെ വീട്ടിൽ നിന്ന് ആമിന അവിടേക്ക് ചെന്നത്. മടങ്ങി പോകാനായി കാറിലേക്ക് കയറുമ്പോഴാണ് ആമിന തൻ്റെ വിഷമം യൂസഫലിയെ അറിയിച്ചത്. വിവരങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം ജപ്തി ചെയ്യില്ലെന്നും വേണ്ടത് ചെയ്യാം എന്നും ഉറപ്പു നൽകി. ഇന്നലെ തന്നെ ലുലു ഗ്രൂപ്പ് അധികൃതർ കീച്ചേരി സഹകരണബാങ്കു മായി ബന്ധപ്പെട്ടു.

പലിശയടക്കം മൂന്ന് ലക്ഷത്തി എൺപത്തി ഒന്നായിരത്തി ഒരുനൂറ്റി അറുപത് രൂപ അടച്ച് വായ്പ തീർത്തു. പിന്നീടായിരുന്നു ട്വിസ്റ്റ്. വായ്പ അടച്ചു തീർത്ത ആദാരവുമായി ആമിനയുടെ വീട്ടിലെത്തിയ അധികൃതർ ആദാരത്തിനൊപ്പം അമ്പതിനായിരം രൂപയും ബാങ്കിൽ പണം അടച്ചതിൻ്റെ രസീതും കൈമാറി.യൂസഫലിക്ക് അവരുടെ മേലുള്ള കരുതൽ ആയിരുന്നു ഈ അമ്പതിനായിരം രൂപ. കടംവാങ്ങിയും മറ്റും ചികിത്സ നടത്തിയിരുന്ന കുടുംബത്തിന് ഈ തുക വലിയ ആശ്വാസമായി മാറി. ഒരിക്കലും ഇത്തരം ഒരു സഹായം കൂടി ഇവർ പ്രതീക്ഷിച്ചിരുന്നില്ല.

Share this on...