ഇനി കുറ്റവാളിക്ക് ഉറക്കമില്ലാത്ത രാത്രികൾ. നടി കണ്ടു മടങ്ങിയതിനു പിന്നാലെ മുഖ്യമന്ത്രി ചെയ്തത് കണ്ടോ.

in News 48 views

നടിയെ ആ.ക്ര.മി.ച്ച കേസ് അട്ടിമറിച്ചു എന്ന വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതിജീവിത. സർക്കാരിനെതിരായ പരാതിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് ഇടതുനേതാക്കൾ ആരോപണം ഉന്നയിക്കുമ്പോൾ ആണ് നടി നേരിട്ട് മുഖ്യമന്ത്രിയെ കണ്ടത്. രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്കുശേഷം ഡിജിപിയെയും, എഡിജിപി ക്രൈമിനെയും മുഖ്യമന്ത്രി അടിയന്തരമായി വിളിപ്പിച്ചു എന്നാണ് വിവരം. സർക്കാർ തുടക്കം മുതൽ അധിജീവികയ്ക്ക് ഒപ്പം തന്നെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അന്വേഷണത്തിൽ സർക്കാർ ഇടപെടൽ ഉണ്ടായിട്ടില്ല,ക്രൈംബ്രാഞ്ച് മേധാവിയുടെ മാറ്റം സ്വാഭാവിക നടപടി മാത്രമാണെന്നും അതിൽ ആശങ്ക വേണ്ടായെന്നും മുഖ്യമന്ത്രി അധിജീവിതയെ അറിയിച്ചു.

കോടതിയെ സമീപിക്കാൻ ഇടയായത് സർക്കാർ നടപടിയിലെ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളുടെ പോരിലല്ലെന്ന് അതിജീവിത പറഞ്ഞുവെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. കേസിൽ നടന്നിട്ടുള്ള ചില കാര്യങ്ങളിൽ കോടതിയുടെ അനുകൂല ഉത്തരവ് പ്രതീക്ഷിച്ചും, അന്വേഷണത്തിന് കൂടുതൽ സമയം ലഭിക്കാനും വേണ്ടിയാണ് ഇത് ചെയ്തത്. കൂടെ നിൽക്കുന്ന സർക്കാരിനും മുഖ്യമന്ത്രിക്കും അവർ നന്ദി പറഞ്ഞു. അതിജീവിതയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി അടിയന്തരമായി സംസ്ഥാന പോലീസ് മേധാവിയെയും, ക്രൈംബ്രാഞ്ച് എഡിജിപിയെയും ചേംബറിൽ വിളിച്ചുവരുത്തി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അതിജീവിത ഉന്നയിച്ച കാര്യങ്ങൾ സംബന്ധിച്ചു കേസന്വേഷണം കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ മുഖ്യമന്ത്രി കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് അതിജീവിത പരാതി ഉന്നയിച്ചതോടെ സർക്കാരിനെതിരെ പ്രതിപക്ഷം അടക്കം രൂക്ഷവിമർശനം ഉയർത്തിയതോടെയാണ് സർക്കാരും കൂടിക്കാഴ്ച നടത്തിയത്.

പ്ര.തി.യായ ദിലീപും, ഭരണകക്ഷിയിലെ ഉന്നതരും ചേർന്ന് കേസ് അന്വേഷണം അട്ടിമറിക്കുന്നു എന്നായിരുന്നു നടിയുടെ ആക്ഷേപം. പ്രതിഭാഗം അഭിഭാഷകരെ പോലും ചോദ്യം ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണെന്ന് നടി സംശയം ഉന്നയിച്ചിരുന്നു. നടിയുടെ പരാതി രാഷ്ട്രീയ വിവാദമായതോടെ സിപിഎം നേതാക്കൾ കൂട്ടത്തോടെ നടിയെ വിമർശിച്ചിരുന്നു. സർക്കാർ ഇരയെ തള്ളുകയാണെന്ന ആക്ഷേപം മുറുകുന്നതിനിടെ ആണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. എന്നാൽ നടിക്കൊപ്പമാണ് താനെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. അതേ സമയം തുടരന്വേഷണം നീട്ടണമെന്ന ഹർജിയിൽ പ്രതിഭാഗത്തിൻ്റെ ഭാഗം കേൾക്കാതെ തീരുമാനം എടുക്കാനാകില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി.

സർക്കാരിനെ കടുത്ത വെട്ടിലാക്കിയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. സർക്കാരിലെ ഉന്നതരുടെ സഹായത്തോടെ ദിലീപ് കേസ് അട്ടിമറിക്കുന്നുവെന്നും തട്ടിക്കൂട്ട് കുറ്റപത്രം നൽകി കേസ് അവസാനിപ്പിക്കാൻ നീക്കം ഉണ്ടെന്നുമായിരുന്നു അതിജീവിത ഹൈക്കോടതിയെ അറിയിച്ചത്.എന്നാൽ നടിയുടെ തന്നെ ആശങ്കയായിരുന്നു സർക്കാരിൻ്റെ നിലപാട്. ഇരയെ വിശ്വാസത്തിലെടുത്താണ് ഇതുവരെ കേസ് നടത്തിയത്. സർക്കാരിനെതിരായ ആരോപണങ്ങൾ ഹർജിയിൽ നിന്ന് നീക്കണമെന്നും ഡിജിപി കോടതിയിൽ ആവശ്യപ്പെട്ടു.

എന്നാൽ അന്വേഷണം തന്നെ നിലച്ചിരിക്കുകയാണെന്ന് അതിജീവിത കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ കുറ്റപത്രം നൽകുന്നത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാൽ സമയപരിധി നീട്ടാൻ ആകില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ വ്യക്തമാക്കി. പ്രതിഭാഗം കേസിൽ കക്ഷി അല്ലാത്തതിനാൽ അവരെ കേൾക്കാതെ തീരുമാനം എടുക്കാൻ കഴിയില്ലയെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. തൻ്റെ എല്ലാ പിന്തുണയും അതിജീവിതയ്ക്കൊപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായും നടി മാധ്യമങ്ങളോട് പറഞ്ഞു.
All rights reserved News Lovers.

Share this on...