ഇനി ആരും ഇവരെ ഇറക്കിവിടില്ല. പുതിയ വീടിൻ്റെ പാലുകാച്ചൽ ചടങ്ങ് ദൃശ്യങ്ങൾ വൈറൽ

in News 92 views

അച്ഛൻ്റെയും അമ്മയുടെയും മ.ര.ണ.ത്തോടെ അനാഥരായ രഞ്ജിത്തിനും രാഹുലിനും വീട് ഒരുങ്ങി. ഒന്നരവർഷം മുൻപാണ് അച്ഛനും അമ്മയ്ക്കും വേണ്ടി സ്വയം കുഴി എടുത്ത ഇരുവരുടെയും വാർത്ത മാധ്യമങ്ങളിൽ എത്തിയത്. കുട്ടികളുടെ നിസ്സഹായത മനസ്സിലാക്കിയ പലരും വാഗ്ദാനങ്ങൾ ആയി അന്ന് എത്തിയിരുന്നെങ്കിലും, ഫിലോകാലിയ എന്ന സന്നദ്ധസംഘടന കുട്ടികൾക്കായി ഒരു വീട് ഒരുക്കണമെന്ന് തങ്ങളുടെ ദൗത്യം ഏറ്റെടുത്ത് നിറവേറ്റുക യായിരുന്നു. ഫിലോകാലിയ ട്രസ്റ്റ് ചെയർമാൻ മാരിയോ ജോസഫ്, ട്രസ്റ്റ് ഫൗണ്ടർ ജിജി മാരിയോ, ഗ്രാമപഞ്ചായത്ത് വൈസ് ചെയർമാൻ അഡ്വക്കേറ്റ് അനിത, രാജൻ- അമ്പിളി ദമ്പതികളുടെ മക്കളായ രഞ്ജിത്തും, രാഹുൽ രാജും, രാജൻ്റെ അമ്മ തുളസീം ചേർന്ന് പാലുകാച്ചൽ കർമ്മത്തിന് നേതൃത്വം നൽകി.

രാഹുലിന് സഹകരണ സംഘത്തിൽ കൺസ്യൂമർ സ്റ്റോറിൽ സർക്കാർ ജോലി നൽകിയിരുന്നു. രഞ്ജിത്ത് പ്ലസ് ടു പരീക്ഷയുടെ ഫലം കാത്തിരിക്കുന്നു. അവകാശ തർക്കം നിലനിൽക്കുന്നതിനാൽ വൈദ്യുതി കണക്ഷൻ ഇതുവരെയും ലഭിച്ചിട്ടില്ല. മുത്തശ്ശി തുളസി ക്കൊപ്പമാണ് രാഹുല്യം രഞ്ജിത്തും പുതിയവീട്ടിൽ താമസിക്കുന്നത്. ഇവരുടെ ഭൂമിയുടെ അവകാശത്തർക്കം കോടതിയുടെ പരിഗണനയിലാണ്.

ഇരുവരും ഒരുമിച്ച് പാലുകാച്ചുന്ന ചിത്രങ്ങളും, പാലുകാച്ചൽ നടക്കുന്ന വീടിൻ്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഏറെ സന്തോഷം നൽകുന്ന കാഴ്ചയാണ് എന്ന് മലയാളികൾ ഓരോരുത്തരും പറയുന്നു. എല്ലാവരും ഒരുപോലെ പ്രാർത്ഥിച്ചതാണ്. രാഹുലിനും രഞ്ജിത്തിനും ഒരു നല്ല വീട് ലഭിക്കാൻ. അതിന് കാരണക്കാരായത് ഫിലോക്കാലിയ എന്ന സംഘടനയാണ്.
All rights reserved News Lovers.

Share this on...