ഇദ്ദേഹം ചെയ്തത് കണ്ട് കൈയടിച്ച് സോഷ്യൽ മീഡിയ.വ്യത്യസ്തമായ പ്രതിഷേധം. വീഡിയോ.

in News 23 views

കിടപ്പ് രോഗികൾക്ക് വേണ്ടി മെഡിക്കൽ സർട്ടിഫിക്കറ്റ് അപേക്ഷ നൽകാൻ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ ഓഫീസിൽനിന്ന് എ ഫോർ ഷീറ്റ് ചോദിച്ച ഭിന്നശേഷിക്കാരനായ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ സഹായിയെ മടക്കിയയച്ചു.തുടർന്ന് ഒരു തണ്ട് പേപ്പറും 20 പേനകളും എത്തിച്ചു നൽകി പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ വേറിട്ട പ്രതിഷേധം.തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡൻറ് കെ പി എം സലിം കിടപ്പുരോഗിയുടെ മെഡിക്കൽ ബോർഡിനുള്ള സർട്ടിഫിക്കറ്റിനായാണ് ആശുപത്രിയിലെത്തിയത്. ഓഫീസ് മുകളിലത്തെ നിലയിൽ ആയതിനാൽ രേഖകളുമായി ഡ്രൈവറെ ഓഫീസിലേക്ക് പറഞ്ഞുവിട്ടു. അപേക്ഷ നൽകണം എന്ന് ആവശ്യപ്പെട്ടപ്പോൾ ഡ്രൈവർ ഒരു എ ഫോർ സീറ്റ് ചോദിച്ചു. അത് നിങ്ങൾ പുറത്തു പോയി വാങ്ങണം എന്നായിരുന്നു ഓഫീസിലുള്ളവരുടെ മറുപടി.ഇതിൽ പ്രതിഷേധിച്ചാണ് പേപ്പറും പേനയും എത്തിച്ചത്. സാധാരണക്കാരോടും ഭിന്നശേഷിക്കാരോടുമൊക്കെ സർക്കാർ സംവിധാനങ്ങൾ എത്ര മോശമായാണ് പെരുമാറുന്നത് എന്നതിന് തെളിവാണ് തനിക്കുണ്ടായ അനുഭവം എന്ന് സലിം പറഞ്ഞു. ഇനിയെങ്കിലും ഇത് ആവർത്തിക്കാതിരിക്കാനാണ് തൻ്റെ വേറിട്ട പ്രതിഷേധമെന്നും
അദ്ദേഹം പറഞ്ഞു.

സംഭവത്തെ പറ്റി കെ പി എം സലിംഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ. ഞാൻ കെ പി എം സലിം.തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്. നമ്മുടെ സർക്കാർ സംവിധാനങ്ങളിൽ ചിലരെങ്കിലും എത്രത്തോളം മനുഷ്യത്വരഹിതമാണെന്ന് ഒരിക്കൽക്കൂടി ബോധ്യപ്പെട്ട ദിനമായിരുന്നു ഇന്ന്. എൻ്റ വാർഡിൽ ശ്യാമ പറമ്പ് സ്വദേശിനിയായ ബ്രെയിൻ ട്യൂമർ ബാധിച്ച് വർഷങ്ങളായി ചലനശേഷി നഷ്ടപ്പെട്ട്, പൂർണമായും കാഴ്ച നഷ്ടപ്പെട്ട ,ആശുപത്രി ചെലവുകൾക്ക് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ഒരു കുടുംബത്തിലെ അംഗമായ ഒരു യുവതിക്ക് മെഡിക്കൽ ബോർഡിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കാൻ ആയി ബന്ധപ്പെട്ട രേഖകളുമായി ഞാൻ മണ്ണാർക്കാട് താലൂക്ക് സർക്കാർ ആശുപത്രിയിൽ എത്തിയതായിരുന്നു. ആശുപത്രിയുടെ പിന്നാമ്പുറത്ത് ഇടുങ്ങിയ അതിസാഹസികമായി മഹാഭാഗ്യം ചെയ്തവർക്ക് മാത്രം വീണ് തലപൊട്ടാതെ കഴിയുന്ന വഴിയിലൂടെ പോകേണ്ടതിനാൽ എന്നെ ഡ്രൈവർ വശം പേപ്പറുകൾ കൊടുത്തു വിട്ടു. 3. 30ന് ഓഫീസിൽ എത്തി ഫോട്ടോയും അനുബന്ധരേഖകളും നൽകിയപ്പോൾ വെള്ളപേപ്പറിൽ അപേക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. നിർഭാഗ്യവശാൽ ഒരു എ ഫോർഷീറ്റ് കൈയ്യിൽ ഇല്ലാതിരുന്നതിനാൽ ഒരു ഷീറ്റ് നൽകാമോ എന്ന് ചോദിച്ചു എന്നാൽ പേപ്പർ നൽകാൻ ഓഫീസിലുള്ളവർ തയ്യാറായില്ല.

എന്ന് മാത്രമല്ല മെഡിക്കൽ സൂപ്രണ്ടിൻ്റെ അനുമതി വേണമെന്ന് പറഞ്ഞ് അദ്ദേഹത്തെ മടക്കി വിടുന്ന സാഹചര്യമാണ് ഉണ്ടായത്. സർക്കാർ ജീവനക്കാരൻ ആണെന്നും പ്രസിഡണ്ട് താഴെ ഉണ്ടെന്നും, എന്നെ പറഞ്ഞുവിട്ടത് ആണെന്ന് പറഞ്ഞു എങ്കിലും ഒരു പേപ്പർ നൽകാൻ തയ്യാറായില്ല. എൻ്റ സുഹൃത്തിന് പേപ്പർ കിട്ടാത്തതല്ല അടിസ്ഥാനപ്രശ്നം. 40 ശതമാനത്തിനു മുകളിൽ ശാരീരിക മാനസിക അവശതകൾ അനുഭവിക്കുന്നവരുണ്ട്. അവരുടെ ബന്ധുക്കളും ജനപ്രതിനിധികളോ പൊതു പ്രവർത്തകരോ ആണ് ഇവിടെ ഈ ആവശ്യത്തിനായി വരുന്നത്. എനിക്ക് അനുഭവം ആണെങ്കിൽ സാധാരണക്കാരന് എന്തായിരിക്കും അനുഭവം. തീർച്ചയായും ഇത്തരം സാഹചര്യങ്ങളിൽ പുലർത്തേണ്ട സാമാന്യ മര്യാദയും ,മനുഷ്യത്വവും സഹജീവിസ്നേഹവും ,കാരുണ്യവും എന്നാണ് നമ്മുടെ സംവിധാനങ്ങൾക്ക് ഉണ്ടാവുക.

ജനാധിപത്യത്തിൻ്റെ മധുരം പാവങ്ങൾക്ക് എന്നാണ് അനുഭവിക്കാൻ കഴിയുക. ഈ ദുരനുഭവത്തിന് പകരം പറയാൻ എനിക്ക് വാക്കുകളില്ല. കലഹിക്കാൻ തൽക്കാലം മനസുമില്ല. ഒരു ബണ്ടിൽ എഫോർ ഷീറ്റും,10 പേനയും താലൂക്ക് ആശുപത്രി ഓഫീസിൽ ഏൽപ്പിച്ച് സൂപ്രണ്ടിൻ്റെ അനുമതിക്കു കാക്കാതെ അവ ‘ര്യം ആലംബഹീനർക്കും നൽകാനും പേപ്പർ കഴിഞ്ഞാൽ വിളിച്ചു പറയണം എന്ന് പറയാൻ മാത്രമേ ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നുള്ളൂ.

Share this on...