ഇത് പ്രണയ വിവാഹമല്ല…! 20 വയസ്സിൽ വിവാഹം…. സൗഹൃദം വിവാഹത്തിലേക്ക്…

in News 113 views

മലയാളം ടെലിവിഷൻ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് ശാലുമേനോൻ. അഭിനേത്രിയായും നർത്തകിയായും എല്ലാം ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് താരം. ഇതിനിടെ താരത്തിൻ്റെ ജീവിതം വിവാദങ്ങളിൽ പെടുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് മിനിസ്ക്രീനിൽ ശക്തമായ കഥാപാത്രങ്ങളിലൂടെ വീണ്ടുമൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. സോളാർതട്ടിപ്പുമായി ബന്ധപ്പെട്ട് ബിജുവും ശാലുവും അന്ന് സംബന്ധിച്ച പണം കൈപ്പറ്റി എന്നായിരുന്നു ആക്ഷേപവും.

ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ശാലു അറസ്റ്റിലാകുന്നതും, ജയിൽവാസം നേരിടേണ്ടിവന്നതും. തുടർന്ന് ജയിലിൽ നിന്നും പുറത്തിറങ്ങി മൂന്നു മാസത്തിനു ശേഷമാണ് ശാലു വിവാഹിതയായി മാറുകയും ചെയ്തത്. സജിജി നായരാണ് താരത്തിൻ്റെ ഭർത്താവ്. സിനിമാ സീരിയൽ മേഖലയിലുള്ള ആളു കൂടിയാണ് ശാലുവിൻ്റെ ഭർത്താവ് സജി. വിവാഹം കഴിക്കുന്നതിന് മുൻപ് തന്നെ ശാലുവിന് സജിയെ നന്നായി അറിയാം. അതുകൊണ്ടുതന്നെ പത്തു പതിനഞ്ചു വർഷം മുൻപ് ഇരുവർക്കും തമ്മിൽ പരിചയമുണ്ട്. ഞങ്ങളുടെ ലൗ മാര്യേജ് ഒന്നുമല്ല. വർഷങ്ങൾക്ക് മുൻപ് അവർ കല്യാണ ആലോചനയുമായി വരുമ്പോൾ അന്നെനിക്ക് ഇരുപത് വയസോ മറ്റേ ഉള്ളൂ. അതുകൊണ്ട് സൗഹൃദം എന്ന നിലയിൽ പോയി.

എന്നാൽ പിന്നീട് വീണ്ടും വിവാഹാലോചന വന്നുവെന്നും, ഒടുവിൽ വിവാഹത്തിലേക്ക് എത്തി എന്നുമാണ് ഇപ്പോൾ ശാലു പറയുന്നത്. തനിക്ക് സുഹൃത്തുക്കൾ വളരെയധികം കുറവാണ്. തൻ്റെ മാതാപിതാക്കൾക്ക്, ഞാൻ പഠിപ്പിക്കുന്ന കുട്ടികൾ ,അവരുടെ മാതാപിതാക്കൾ ഒക്കെയാണ് ശാലുവിൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ. പലരും ഇങ്ങനെയാണ് പറയാനുള്ളത്. ഞാൻ ഒരുപാട് സമ്പാദിച്ചുവെന്ന്. ശരിക്കും പറഞ്ഞാൽ എൻ്റെ അപ്പൂപ്പൻ തുടങ്ങിയ ഡാൻസ് സ്കൂളാണിത്. അതിലൂടെയാണ് കുറച്ചെങ്കിലും സമ്പാദിച്ചതെന്നാണ് ശാലു ഇപ്പോൾ പറയുന്നത്. േ3 വർഷത്തോളം പഴക്കമുണ്ട് ശാലുവിൻ്റെ ഡാൻസ് സ്കൂളിന്. ഇതിലൂടെ കിട്ടിയ വരുമാനം കൊണ്ട് ശാലു ഇപ്പോൾ നല്ലൊരു വീട് സ്വന്തമാക്കിയിരിക്കുകയാണ്.

യുട്യൂബിൽ നിന്ന് ചെറിയ രീതിയിൽ ഒരു വ രുമാനവും ശാലുവിന് ഇപ്പോൾ കിട്ടി തുടങ്ങിയിട്ടുണ്ട്. എന്നാൽ വലിയ രീതിയിലുള്ള വരുമാനം ഒന്നും ഇല്ല എന്നാണ് ശാലു പറയുന്നത്. നിരവധി സിനിമകളിലും സ്ക്രീനുകൾക്കും പുറമെ ബിഗ് സ്ക്രീനിലും തിളങ്ങിയ ശാലുവിന് തൻ്റേതായ സ്ഥാനം ഊട്ടി ഉറപ്പിക്കാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്.ഇത് പാതിരാമണൽ ,ഇന്ദ്രജിത്ത്, കിസാൻ, മകൾക്ക്, പരിണാമം, വക്കാലത്ത് നാരായണൻകുട്ടി, കാക്കക്കുയിൽ, കവർ സ്റ്റോറി തുടങ്ങി നിരവധി സിനിമകളിൽ ശാലു അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 2013-ൽ ശാലു മേനോൻ സോളാർ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റിലാകുന്നത്.

25 ലക്ഷം രൂപ ശാലുമേനോനും ബിജു രാധാകൃഷ്ണനും ചേർന്ന് തട്ടിയെടുത്തു എന്നായിരുന്നു അന്ന് തിരുവനന്തപുരം സ്വദേശിനി റസാക്ക് അലി നൽകിയ പരാതി.ഇതേ തുടർന്നായിരുന്നു അറസ്റ്റും താരത്തിൻ്റെ ജയിൽവാസവും. അതേ സമയം അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ സജി നായർ പങ്കിട്ട ചില ഫേസ്ബുക്ക് പോസ്റ്റുകളും ശ്രദ്ധ തേടിയിരുന്നു. സജി ഒരുപാട് നിരാശയും അല്പം നൊമ്പരം ഉണർത്തുന്നതുമായ പോസ്റ്റുകൾ ആയിരുന്നു പങ്കുവെച്ചത്. ആരെന്തുപറഞ്ഞാലും വിശ്വസിക്കുന്ന പ്രകൃതമായിരുന്നു ശാലുവിൻ്റേത്.

അതുകൊണ്ട് ഇന്ന് ഒരുപാട് അനുഭവങ്ങൾ ശാലുവിന് ജീവിതത്തിൽ നേരിടേണ്ടിവന്നു എന്നാണ് ശാലു പറഞ്ഞിട്ടുള്ളത്. കേൾക്കുന്നത് മാത്രം വിശ്വസിക്കുന്നതിൽ കാര്യമില്ല. കേൾക്കുന്ന വസ്തുതകളുടെ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ ശേഷം പ്രതികരിക്കുന്നതാണ് ഇപ്പോഴും നല്ലത്. ഇന്നത്തെ കാലം അങ്ങനെയാണ്. നമ്മൾ കാണുന്നതിനുമപ്പുറം പലതും ഉണ്ടാകാം. പഠിച്ചിട്ട് പ്രതികരിക്കുന്നത് ആവും എപ്പോഴും നല്ലതെന്നാണ് ശാലു പറയുന്നത്.

Share this on...