ഇതൊക്കെയൊരു സ്വപ്‌നം പോലെ.. എങ്ങനെ സംഭവിക്കുന്നുവെന്ന് അറിയില്ല..

in News 26 views

ഇതൊക്കെയൊരു സ്വപ്‌നം പോലെ..എങ്ങനെ സംഭവിക്കുന്നുവെന്ന് അറിയില്ല..ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരങ്ങൾ തന്നെയാണ് പേർളി മാണിയും ശ്രീനിഷ് അരവിന്ദും. മിനിസ്ക്രീനിൽ സജീവമായതാരങ്ങളിപ്പോൾ സോഷ്യൽ മീഡിയയിലൂടെയും യുട്യൂബിലൂടെയുമാണ് വൈറലാവുന്നത്. മലയാളി മിനിസ്ക്രീൻ പ്രേക്ഷകർ ലൈവായി കണ്ട പ്രണയം തന്നെയായിരുന്നു ഇവരുടേത്. ഇപ്പോൾ നില മോളുടെ വരവോടുകൂടി ഈ കുടുംബത്തോടുള്ള ഇഷ്ടം കൂടുക തന്നെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ പോളിയും നിലയും ശ്രീനിയും ഇവർക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉള്ളതുകൊണ്ട് തന്നെ ഇവരുടെ വിശേഷങ്ങൾ അതിലൂടെ തന്നെയാണ് പറയാറുള്ളത്.

ഇപ്പോഴിതാ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പേർളിയും ശ്രീനിഷും. പെട്ടി പാക്ക് ചെയ്യുന്നത് മുതൽ ദുബായിൽ എത്തുന്നതു വരെ ഉള്ള കാര്യങ്ങൾ വീഡിയോയിൽ ഉണ്ട്.മമ്മ പാക്ക് ചെയ്യുന്ന സമയത്ത് സൂട്ട്കേസിൽ കയറിയിരിക്കുന്ന നിലയെയാണ് വീഡിയോയിൽ ആദ്യം കാണുന്നത്. അവർക്ക് സ്ഥലം ഭയങ്കരമായി ഇഷ്ടമായി എന്ന് തോന്നുന്നു എന്നായിരുന്നു പോളിയുടെ കമൻറ്റ്. പിന്നീട് ദുബായ് യാത്രയെ കുറിച്ചും അവരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്കൈ ലൈവിനെ കുറിച്ചുമൊക്കെ തന്നെ വീഡിയോയിൽ പറയുന്നുണ്ട്.നില മോൾ ജനിച്ച് കഴിഞ്ഞിട്ട് ശേഷമുള്ള ആദ്യ വിദേശയാത്ര ആണെന്നുള്ള പ്രത്യേക ത ഈ ദുബായ് യാത്രയ്ക്കുണ്ട്. അതേ പോലെ ആദ്യമായാണ് ശ്രീനിയും ദുബായിലേക്ക് പോവുന്നത്. റെയ്ച്ചലും, റൂബനും നേരത്തെ ദുബായിൽ ഉള്ളതായി പേർളി തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു.

അമ്മേ അവർ ഫോട്ടോഷൂട്ട് ചെയ്തപ്പോൾ നിങ്ങളുടെ അടുത്ത് ഞാൻ വരും. എനിക്ക് മര്യാദയ്ക്ക് ചെയ്തു തരണംഎന്ന് പേളി അന്നേ പറഞ്ഞിട്ടുണ്ടായിരുന്നു.പോവുന്നത്.റെയ്ച്ചലും റൂബിനും ദുബായിൽ ഉള്ളതുകൊണ്ട്തന്നെ അവരെ കാണുക എന്ന ലക്ഷ്യവുമായാണ് ഈ ദമ്പതികൾ അങ്ങോട്ടേക്ക് പോവുന്നത്. 15 ദിവസം നമ്മളെ മിസ് ചെയ്യുമ്പോൾ സങ്കടം വരില്ലേ എന്ന് പേർളി ഡാഡിയോടും മമ്മിയോടും ചോദിച്ചിരുന്നു. പിന്നില്ലാതെ സങ്കടമാണ്. നീയല്ല കൊച്ചിനെ മിസ്സ് ചെയ്യുന്നതിൽ സങ്കടമുണ്ട് . ഏത് കൊച്ചിനെയാണെന്ന് ചോദിച്ചപ്പോൾ കുഞ്ഞ് കൊച്ചിനെ എന്നായിരുന്നു മാണി പോൾ പറഞ്ഞത്. ഡാഡിയും മമ്മിയും വരുന്നുണ്ടെന്ന് എയർപോർട്ടിലെത്തിയപ്പോഴാണ് പേർളി പറഞ്ഞത്. സ്കൈഡൈവിംഗ് വീഡിയോ കണ്ടവർക്കെല്ലാം ഇത് നേരത്തെ തന്നെ മനസ്സിലായിക്കാണും എന്ന് പേളിയും ശ്രീനിഷും പറഞ്ഞിരുന്നു.

ദുബായ് യാത്രയ്ക്കായി സമീപിച്ച ഏജൻസിയെ കുറിച്ചും പേർളി വിശദീകരിച്ചു തന്നെ പറഞ്ഞു. എയർപോർട്ടിലേക്ക് പോകുന്നതും, ഫ്ലൈറ്റ് സൗകര്യങ്ങളെക്കുറിച്ചും ഒക്കെ തന്നെ വീഡിയോയിൽ വിശദീകരിച്ചു മൂന്നാലാഴ്ച മുൻപ് എനിക്ക് ആലോചിക്കാൻ പറ്റുമോ എന്ന് പോലും അറിയില്ല. എന്നാൽ അന്നും ഞാൻ ആഗ്രഹിച്ചിരുന്നു. അന്നൊന്നും ഇത് ചെയ്യാനാവുമെന്ന് കരുതിയില്ല. ഇങ്ങനെയാണ് എന്തൊക്കെ സംഭവിക്കും എന്ന് അറിയില്ല എന്നൊക്കെയാണ് താരം പറയുന്നത്.ശ്രീനിയുടെ കാര്യം ഇതുപോലെതന്നെയാണ്. ഭയങ്കര ഹാപ്പി നെസ്സാണ് ജീവിതത്തിലെന്നും പേർളിയും ശ്രീനിയും വ്യക്തമാക്കിയിരുന്നു. ഈ വീഡിയോ കാണുമ്പോൾ നിങ്ങൾക്കും സന്തോഷം ആകുമെന്ന് ആരാധകർ കൂട്ടിച്ചേർക്കുന്നു.

Share this on...