ഇതു യഥാർത്ഥ സ്നേഹം – ഹൃദയം തുളുമ്പുന്ന നിമിഷം – വൈറലാകുന്നു ഈ സ്നേഹത്തിന്റെ കഥ

in News 16,311 views

പ്രിയപ്പെട്ട കുഞ്ഞനാടിനെ മാതാപിതാക്കൾ വിറ്റ് കാശു വാങ്ങിയത് എട്ടാം ക്ലാസ്സുകാരൻ സജ്ജയ്ക്ക് സഹിക്കാനായില്ല. വാങ്ങിച്ചു കൊണ്ടു പോയ വഴിയെ കച്ചവടക്കാരനുമായി കുഞ്ഞൻ ഉടക്കുകയും ചെയ്തതോടെ കൊടുത്ത തുകയേക്കാൾ കൂടുതൽ നൽകി ആടിനെ വാങ്ങി ആടിൻ്റെയും കുഞ്ഞുടമയുടെയും സങ്കടം ഒന്നിച്ചു മാറ്റി.മുണ്ടേരിമേൽ ഇന്നലെയാണ് രസകരമായ ആട് കട നടന്നത്. മുണ്ടേരിമാ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി സഞ്ജയിയുടെ കുഞ്ഞനെന്ന രണ്ടു വയസ്സുള്ള മുട്ടനാട്.

കുഞ്ഞൻ്റെ ജനനത്തോടെ തള്ളയാട് ചത്തുപോയി. പുറത്തുനിന്ന് പാൽ വാങ്ങി നൽകിയാണ് കുഞ്ഞനെ വളർത്തിയത്. ഇരുകാലിനും വൈകല്യം ഉണ്ടായിരുന്ന കുഞ്ഞനെ നിരന്തര പരിശീലനത്തിലൂടെ മാറ്റിയെടുത്തതും സഞ്ജയ് തന്നെ. സഞ്ജയുടെ ഒപ്പം പ്രഭാത ഭക്ഷണത്തോടെയാണ് കുഞ്ഞൻ്റെ ദിവസം തുടങ്ങുന്നത് തന്നെ. കൂടെ സ്കൂളിൽ പോകാനും ഒരുക്കമാണ്. അതിനാൽ വീട്ടുകാർ കെട്ടിയിടും.കഴിഞ്ഞ ദിവസം കുഞ്ഞനെ വിൽക്കാനായി വീട്ടുകാർ തീരുമാനിച്ചു.

16,500 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. ഇതോടെ സഞ്ജയുടെ പിതാവ് നെടുങ്കണ്ടം കെഎസ്ആർടിസി ഡ്രൈവറായ സുനിൽ കുമാറിനെ കച്ചവടക്കാരൻ വിളിച്ചു. ആട് വാഹനത്തിൽ കിടന്ന് അലമ്പ് ഉണ്ടാക്കുന്ന വിവരം അറിയിച്ചു. സുനിൽ തൂക്കുപാലം ടൗണിലെത്തി അഞ്ഞൂറു രൂപ കൂടുതൽ നൽകി ആടിനെ തിരികെ വാങ്ങി. വീട്ടിലെത്തിയതോടെ കുഞ്ഞനും സന്തോഷം സഞ്ജയ്ക്കും സന്തോഷം. ഏതായാലും ഈ വാർത്ത ഇപ്പോൾ വൈറലായി മാറുകയാണ്.
All rights resevred News Lovers.

Share this on...