റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ പിന്നണി ഗായികയാണ് അമൃത സുരേഷ്.. അഭിരാമി ഒപ്പം ചേർന്ന് ആരംഭിച്ച അമൃതംഗമയ എ മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. യൂട്യൂബ് ചാനലും ഈ സഹോദരിമാരുടെ തായിട്ടുണ്ട്. സംഗീതത്തിനപ്പുറം ഫാഷൻ ലോകത്തും മോഡലിങ്ങിലും ഒക്കെ അമൃത സജീവമാണ്. അതേ സമയം ബാലയുമായുള്ള വിവാഹശേഷം നിരവധി വിവാദങ്ങൾ ഇരുവരെയും തേടി എത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇരുവരും വിവാഹ മോചിതനാവുന്നു എന്ന വാർത്ത ഏറെ വേദനയോടെയാണ് ഇരുവരുടെയും ആരാധകർ കേട്ടതും. പിന്നീട് മകൾ അമൃതയ്ക്ക് ഒപ്പമായിരുന്നു. പാപ്പുവിനൊപ്പമുള്ള എല്ലാ സന്തോഷ നിമിങ്ങളും അമൃത തൻ്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. കുറച്ചു നാളുകൾക്കു മുൻപ് ആയിരുന്നു ബാലയുടെ രണ്ടാം വിവാഹം നടന്നത്.
എലിസബത്ത് എന്ന വ്യക്തിയെയാണ് ബാല രണ്ടാമതായി വിവാഹം കഴിച്ചത്. ഇതിൻ്റെ ചിത്രങ്ങളും വീഡിയോയും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ഇതോടെ ഇരുവരും വീണ്ടും ഒന്നിക്കുന്നുമെന്നുള്ള ആരാധകരുടെ എല്ലാ പ്രതീക്ഷകളും അവസാനിയ്ക്കുകയും ചെയ്തു. അമൃതയ്ക്കൊപ്പംഏറെ സന്തോഷവതിയാണ് പാപ്പുവിനെ കാണുന്നത്. അമ്മയും മകളെയും പോലെയല്ല ഇരുവരും. രണ്ട് കൂട്ടുകാരെ പോലെയാണ് പെരുമാറുന്നത്.ഇരുവരും ഒരുമിച്ചുള്ള വീഡിയോകൾ കാണുമ്പോൾ എല്ലാവർക്കും അത് വ്യക്തമാവുകയും ചെയ്യും.
ഇപ്പോഴിതാ അമൃത പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്.വാലൻ്റയ്ൻസ് ഡേയ്ക്ക് അമൃത പങ്കുവെച്ച വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെയാണ് പുറത്ത് വന്നിരിക്കുന്നത്. നിരവധിപേരാണ് കമൻറുകളുമായി എത്തിയിരിക്കുന്നത്. വളരെ മനോഹരമായ ഒരു വീഡിയോ ആണ് ഇത്. പാപ്പു സർപ്രൈസായി അമ്മയ്ക്ക് കെയ്ക്കു നൽകുന്ന വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. ഇത്രയും നല്ലൊരു വയലൻ്റയ്ൻ കിട്ടിയതിൽ താൻ അതീവ സന്തോഷവതിയാണ് എന്ന് അമൃത പറയുന്നു അമൃതയുടെ കുറിപ്പ് ഇങ്ങനെ.
വയലൻ്റെയ്ൻസ് ഡേയ്ക്ക് തൻ്റെ വയലൻ്റെയ്ൻ തന്ന സൂപ്പർ സൂപ്പർ സർപ്രൈസ് ആണ് ഇത്. ഇതിനുമപ്പുറം എനിക്ക് എന്താണ് എൻ്റെ ജീവിതത്തിൽ വേണ്ടത്. ഇവളാണ് എൻ്റെ യഥാർത്ഥ വയലൻ്റയ്ൻ. എപ്പോഴും എൻ്റേത് മാത്രമാണ് എൻ്റെ പാപ്പു എന്നു പറഞ്ഞുകൊണ്ടാണ് അമൃത കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. നിരവധി പേരാണ് കമൻ്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ബാലക്കുള്ള മറുപടിയാണെന്നാണ് ചിലർ പറയുന്നത്.
All rights reserved News Lvoers.