ഇങ്ങനെ ഏതെങ്കിലും അച്ഛൻ പറയുമോ. എലത്തൂരിൽ ട്രയിനിന് തീവെച്ച പ്രതിയുടെ വീട്ടിൽ എത്തിയപ്പോൾ.

in News 84,243 views

കേരളത്തെ ന.ടു.ക്കി.യ എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്ര.തി.യാ.യ 24കാരൻ ഷാറൂഖ് സെയ്ഫി അ.റ.സ്റ്റി.ൽ ആയിരിക്കുകയാണ്. ട്രാക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഷാറൂഖിൻ്റെ ബാഗിൽ ഉണ്ടായ നോട്ടുബുക്കിലെ കുറിപ്പുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്ര.തി.യി.ലേക്ക് എത്തിച്ചത്. ഡൽഹിയിലെ ഷഹീൻബാഗ് സ്വദേശിയാണ് ഷാരൂഖ് സെയ്ഫി. പ്ര.തി.യെ തിരിച്ചറിഞ്ഞ ഉടനെ തന്നെ പോലീസ് ഷാരൂഖിൻ്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ മകനെ മാർച്ച് 31 മുതൽ കാണാനില്ലെന്ന വിവരമാണ് കുടുംബം പങ്കുവെച്ചത്. പിന്നാലെ അറസ്റ്റിലായ ഷാരൂഖിൻ്റെ ചിത്രം അമ്മ തിരിച്ചറിഞ്ഞു.

ഇവിടെ വീട്ടിൽ നിന്നും കണ്ടെത്തിയ നോട്ടുബുക്കുകളിലെ കയ്യക്ഷരവും എലത്തൂരിൽ നിന്നും കണ്ടെത്തിയ ബുക്കിലെ കയ്യക്ഷരവും ഒന്നാണ്. മാർച്ച് 31-നാണ് ഷാരൂഖിനെ വീട്ടിൽ നിന്നും കാണാതായതായത്. ഷഹീൻബാഗ് പോലീസിൽ പിതാവ് ഫക്രുദ്ദീൻ പരാതി നൽകിയത് ഏപ്രിൽ രണ്ടിനാണ്. ഷാരൂഖ് മുമ്പ് കേരളത്തിലേക്ക് പോയിട്ടില്ലെന്നും, പ്ലസ്ടു വരെ പഠിച്ചിട്ടുണ്ട് എന്നും പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. മകൻ അത്യാവശ്യം ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യും. വീട്ടിൽനിന്ന് പുസ്തകങ്ങളും മറ്റും കൊണ്ടു പോയതായും പിതാവ് പറഞ്ഞു. മകന് മാനസിക പ്രശ്നങ്ങൾ ഒന്നും ഇല്ല. തൻ്റെ ഒപ്പം മരപ്പണി ചെയ്താണ് കഴിഞ്ഞിരുന്നത് എന്നും ഫക്കറുദ്ദീൻ അറിയിച്ചു.മരപ്പണിക്കാരുടെ കുടുംബമാണ് ഇവരുടേത്.

അത്യാവശ്യം ജീവിക്കാനുള്ള ചുറ്റുപാടുണ്ട്. വീടിനു സമീപം തന്നെ പിതാവിനൊപ്പം തടി ഉരുപ്പടികളും ഗൃഹോപകരണങ്ങളും ഉണ്ടാക്കി വിറ്റിരുന്നു ഷാറൂഖ്. പോലീസ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കൾ സംഭവങ്ങൾ എല്ലാം അറിയുന്നത്. ഷാറൂഖ് കേരളത്തിലേക്ക് പോയതിനെ കുറിച്ച് ഒന്നും അറിയില്ല എന്നും, മകൻ കുറ്റക്കാരനെങ്കിൽ കടുത്ത ശി.ക്ഷ. നൽകണമെന്നും,ആ കാര്യത്തിൽ ഞങ്ങൾക്ക് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതേ സമയം യൂട്യൂബിലും തൻ്റെ മരപ്പണിയിലെ കരവിരുത് പല വീഡിയോകളിലാക്കി ഷാരൂഖ് പങ്കുവെച്ചിട്ടുണ്ട്.

ഇത് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഒരു അലമാര ഉണ്ടാക്കിയ അവസാന വീഡിയോ പങ്കുവെച്ചത് ഒക്ടോബർ മാസത്തിലാണ്. ഈ അലമാരയുടെ അളവുകളും രേഖാചിത്രങ്ങളും എലത്തൂരിൽ നിന്നും കിട്ടിയ ഷാരൂഖിൻ്റെ നോട്ടുബുക്കിൽ ഉണ്ട്. മകൻ പ്ലസ് ടു വരെയേ പഠിച്ചിട്ടുള്ളൂ എന്നും അധികം സുഹൃത്തുക്കൾ ഇല്ലെന്നും ഷാരൂഖിൻ്റെ അമ്മ പ്രതികരിച്ചു.
All rights resevred News Lovers.

Share this on...