ഇങ്ങനെയും മനുഷ്യർ! പോലീസ് പറയുന്നത് കേട്ടോ… കൂടുതൽ വിവരങ്ങൾ പുറത്ത്….

in News 2,271 views

ചായയിൽ എലിവിഷം കലർത്തി അമ്മയെ കൊ,ല,പ്പെ,ടു,ത്തി,യ കേസിൽ ത്യശൂരിൽ അറസ്റ്റിൽ ആയ മകൾ പിതാവ് ചന്ദ്രനും വിഷം നൽകിയതായി വെളിപ്പെടുത്തൽ.പാറ്റയെ കൊല്ലാൻ ഉള്ള കീടനാശിനി ചായയിൽ കലർത്തി നല്കുകയായിരുന്നു.രുചി മാറ്റം തോന്നിയതിനാൽ ചന്ദ്രൻ ചായ കുടിച്ചില്ല എന്നും പോലീസ് പറഞ്ഞു.കിഴുർ ചുഴിയാട്ടിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി കഴിഞ്ഞ ദിവസം മ,രി,ച്ച സംഭവത്തിലാണ് പുതിയ വെളിപ്പെടുത്തൽ.രുഗ്മിണിയുടെ മ,ര,ണ,ത്തിൽ മകൾ ഇന്ദു ലേഖയെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്‌തു വരികയാണ് ഇവർ കുറ്റം സമ്മതിച്ചു എന്നും റിപ്പോർട്ട് ഉണ്ട്.പോലീസ് പറയുന്നത് ഇങ്ങനെ ഭർത്താവ് അറിയാതെ സ്വർണം പണയപ്പെടുത്തി വായ്പ എടുത്ത ഇന്ദു ലേഖക്ക് എട്ടു ലക്ഷത്തിൽ അധികം രൂപയുടെ ബാധ്യതയുണ്ട്.

ഭർത്താവിന് വിദേശത്താണ് ജോലി.കഴിഞ്ഞ പതിനെട്ടിന് ഭർത്താവ് അവധിക് നാട്ടിൽ എത്തിയിരുന്നു.ഭർത്താവ് ആഭരണം എവിടെയെന്നു തിരക്കുമെന്നു ഇന്ദു ലേഖ ഭയപ്പെട്ടു.ഇവരുടെ പിതാവ് ചന്ദ്രൻ ഉത്സവ പറമ്പിൽ ബലൂൺ കച്ചവടം നടത്തുന്ന ആളാണ്.രോഗി ആയ ഇയാളുടെയും ഭാര്യയുടെയും പേരിൽ ഉള്ള വീടും പറബ്ബും തട്ടിയെടുത്തു കൊണ്ട് ബാധ്യത തീർക്കാൻ ഇന്ദുലേഖ പദ്ധതി ഇട്ടു.ഇവരുടെ രണ്ടു മക്കളിൽ മൂത്ത മകൾ ആയ ഇന്ദു ലേഖ ആണ് സ്വത്തിന്റെ അവകാശി ആയി രുഗ്മിണി കാണിച്ചിരുന്നത് എന്നാണ് സൂചന.അവശന നിലയിൽ ആയ രുഗ്മിണിയെ താലൂക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചത് ഇന്ദുലേഖയും ചേർന്ന് കൊണ്ട് ആയിരുന്നു.

വിഷം ഉള്ളിൽ ചെന്നതായി ഡോക്റ്റർ സൂചന നൽകി.പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽ ഉണ്ടെന്നു തെളിഞ്ഞു.അസ്വഭാവിക മരണത്തിനു കേസ് എടുത്ത പോലീസ് ബുധൻ വൈകീട്ട് വീട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് ഇന്ദു ലേഖയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയത്.മകൾ അമ്മയെ അപായപ്പെടുത്താൻ സാദ്യത ഉണ്ടെന്നു ചന്ദ്രനും പോലീസിൽ പറഞ്ഞിരുന്നു.തുടർന്ന് ഇന്ദു ലേഖയുടെ ഫോൺ പരിശോധന നടത്തിയപ്പോഴാണ് വിഷവുമായി ബന്ധപ്പെട്ടു ഗൂഗിളിൽ തിരഞ്ഞത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടത്.ഇതോടെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയും ഇന്ദുലേഖ കുറ്റം സമ്മതിക്കുകയും ചെയ്യുകയായിരുന്നു.

Share this on...