ആ വലിയ മനസുള്ള ആളെ ഞാൻ കാത്തിരിക്കുകയാണ് – എന്റെ ചേച്ചിയുടെ വിവാഹം ആണ് എന്റെ സ്വപ്നം -സൂരജ് പറയുന്നു

in News 31 views

ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയിലെ കുഞ്ഞപ്പൻ എന്ന റോബോട്ട് ആയി കൊണ്ട് സിനിമ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടനാണ് സൂരജ് കലോത്സവത്തിലൂടെ വളർന്നു കോമഡി പരിപാടി വഴി ശ്രദ്ധ നേടി പിന്നീട് ചലച്ചിത്ര രംഗത്തേക്ക് എത്തിയ താരമാണ് സൂരജ് പൊക്കം ഇല്ലായ്മയാണ് എന്റെ പൊക്കം എന്ന് പറഞ്ഞ ഗിന്നസ് പക്രുവിനു ശേഷം നമ്മൾ കണ്ട മികച്ച കലാകാരൻ ആയ സൂരജ് ദുൽഖർ ചിത്രം ആയ ചാർളി വഴി ആയിരുന്നു സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത് പിന്നീട് ഉദാഹരണം സുജാത വിമാനം അമ്പിളി ഒരു അടർ ലവ് എന്നോട് പറ തുടങ്ങിയ സിനിമയിൽ സൂരജ് അഭിനയിച്ചു സിനിമ ജീവിതത്തതിൽ വഴിത്തിരിവ് ആയത് സുരാജ് വെഞ്ഞാറമൂടിന്റെ ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രം വഴിയാണ്

മലപ്പുറം സ്വദേശി ആയ സൂരജിന്റെ അച്ഛൻ മോഹനൻ ബാങ്കിലെ കളക്ഷൻ ഏജന്റാണ്.’അമ്മ ജ്യോതി ലക്ഷ്മി സഹോദരി സ്വാതി ശ്രീ.അമ്മാമ എന്നിവരാണ് വീട്ടിൽ ഉള്ളവർ.110 സെന്റീ മീറ്ററാണ് സൂരജിന്റെ പൊക്കം.ഗൂഗിളിൽ ഏറ്റവും കൂടുതൽ പേര് സൂരജിന്റെ കുറിച്ച് തിരയുന്നത് സൂരജിന്റെ പ്രായമാണ്.പ്രായം 24 ആയി എങ്കിലും മലയാളത്തിൽ മമ്മൂട്ടി ഉൾപ്പെടെ നിരവധി താരങ്ങളുടെ എളിയിൽ കയറി ഇരിക്കാൻ ഭാഗ്യം ലഭിച്ച വ്യക്തി കൂടിയാണ്.സൂരജിന്റെ ഏറ്റവും വലിയ സ്വപ്നമാണ് ചേച്ചിയുടെ വിവാഹം ചേച്ചിയെ സ്വീകരിക്കാൻ കഴിവ് ഉള്ള വലിയ മനസ്സ് ഉള്ള ഒരാളെ വേണം എന്റെ സുന്ദരി കുട്ടിയെ ധൈര്യമായി അയാളുടെ കൈകളിൽ പിടിച്ചു കൊടുക്കണം.നടക്കും നടക്കാതെ എവിടെ പോകാനാണ് എന്ന് സൂരജ് ചോദിക്കുന്നു.

Share this on...