ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് പ്രവേശിപ്പിച്ചത് – പിന്നീട് നടന്നത് ഇങ്ങനെ

in News 25 views

ഇന്നലെ മുതൽ മലയാളികൾ ഏറെ വേദനയോടെ കേട്ട വാർത്തയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമൊക്കെ ആയ ശ്രീനിവാസൻ്റെ ആരോഗ്യനിലയെക്കുറിച്ചുള്ളത്. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നടനെ അങ്കമാലി അപ്പോളോ അറ്റ്ലസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന വാർത്ത മലയാളികൾ ഏറെ വേദനയോടെയും ഞെട്ടലോടെയുമാണ് കേട്ടത്. മരുന്നുകളോടു ശ്രീനിവാസൻ നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ട് എന്നാണ് ഇപ്പോൾ ഡോക്ടർമാർ നമുക്ക് നൽകുന്ന വിവരം. ആശങ്കവേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. മാർച്ച് 30നാണ് നെഞ്ചുവേദനയെ തുടർന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. ആഞ്ജിയോഗ്രാം പരിശോധനയിൽ ട്രിപ്പിൾ വെസൽ ഡിസീസ് അതായത് ദമനികളിലെ രക്തമൊഴുക്കിന് തടസ്സം നേരിടൽ കണ്ടെത്തി.

ഇതേ തുടർന്ന്മാർച്ച് 31ന് വ്യാഴാഴ്ച ബൈപ്പാസ് സർജറി അദ്ദേഹത്തെ വിധേയനാക്കി. ഇതിനിടെയാണ് ശ്രീനിവാസൻ ആരോഗ്യത്തിൽ ആശങ്കകൾ ഉയർന്നത്. എന്നാൽ അതീവ ഗുരുതര സാഹചര്യമല്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. സർജറിക്ക് ശേഷം ആരോഗ്യവാനായി അദ്ദേഹം മുറിയിലേക്ക് തിരിച്ചെത്തിയിരുന്നു. പിന്നീട് അണുബാധ ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ വെൻ്റിലേറ്ററിലേക്ക് തന്നെ മാറ്റുകയായിരുന്നു. ശ്രീനിവാസൻ്റെ ആരോഗ്യനിലയിൽ ഇപ്പോൾ നേരിയ പുരോഗതി ഉണ്ടെന്നും, മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ട് എന്നും ആശുപത്രി അധികൃതർ തന്നെ അറിയിച്ചിട്ടുണ്ട്.

ശ്രീനിവാസൻ്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നില ഭദ്രമാണെന്ന് ആശുപത്രി ജീവനക്കാർ അറിയിച്ചു. നാലാം തീയതി തിങ്കളാഴ്ച ശ്രീനിവാസൻ്റെ അറുപത്തി ആറാം ജന്മദിനം ആയിരുന്നു. അണുബാധ ഇപ്പോൾ വിട്ടുമാറി വരുന്നുണ്ട്. ഇതിനുമുൻപും ശ്രീനിവാസനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്നൊക്കെ എല്ലാവരുടെയും പ്രാർത്ഥനയുടെ ഫലമായി അദ്ദേഹം പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചെത്തിയിരുന്നു. ഇപ്പോഴും മലയാളികൾ ഓരോരുത്തരും അദ്ദേഹത്തിൻ്റെ തിരിച്ചുവരവിനായി പ്രാർത്ഥിക്കുകയാണ്. പൂർണ ആരോഗ്യവാനായി അദ്ദേഹം തിരിച്ചെത്തുന്നതും കാത്ത് നിരവധി പ്രേക്ഷകരാണ് അദ്ദേഹത്തിനായി കാത്തിരിക്കുന്നത്.

Share this on...