ആറുപെണ്‍മക്കളെയും പഠിപ്പിച്ച് ഡോക്ടര്‍മാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ മുക്ത കേൾക്കണം

in News 6 views

ഇത് സൈന ഉമ്മ നാദാപുരത്ത് ആണ് വീട് ഈ ഉമ്മയ്ക്ക് ഒരു കഥയുണ്ട്. അഭിമാനത്തിന്റെ സ്വപ്‌ന സഫലീകരണത്തിന്റെ ഒരു അപൂര്‍വ്വ കഥ. ആറുപെണ്‍മക്കളെയും പഠിപ്പിച്ച് ഡോക്ടര്‍മാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ. പെണ്‍കുട്ടികള്‍ മറ്റൊരു വീട്ടില്‍ കയറിച്ചെല്ലാന്‍ ഉള്ളതാണെന്നും ആഹാരം ഉണ്ടാക്കാനും വൃത്തിയാക്കാനും ആണ് പഠിക്കേണ്ടത് എന്നും പറഞ്ഞ ആ നടിയ്ക്കുള്ള മറുപടി കൂടിയാണ് ഈ ഉമ്മയുടെ ജീവിതം. അഞ്ചാം ക്ലാസില്‍ പഠിത്തം നിര്‍ത്തിയ ആളാണ് സൈന ഉമ്മ. പന്ത്രണ്ടാം വയസില്‍ കല്യാണം. നന്നായി പഠിക്കുന്ന അധ്യാപകരുടെ കണ്ണിലുണ്ണിയായ ക്ലാസിലെ മിടുക്കി കുട്ടിയായിരുന്നു.

അപഠിക്കാന്‍ ആഗ്രഹിച്ചിട്ടും ഒന്നും പറയാന്‍ സാധിക്കാതെ വിവാഹത്തിന് ഒരുങ്ങേണ്ടി വന്നു. ബാപ്പയുടെ പെങ്ങളുടെ മകന്‍ തന്നെയാണ് വിവാഹം കഴിച്ചത്. ടി.വി.പി. അഹമ്മദ് കുഞ്ഞമ്മദ് കുട്ടി. രു തലവേദന, അല്ലെങ്കില്‍ ചെറിയൊരു പനി. എന്തായാലും സൈന വീട്ടിലിരുന്ന് ഒന്ന് നീട്ടി വിളിച്ചാല്‍ മതി, ആറ് ഡോക്ടര്‍മാര്‍ അതിവേഗം പറന്നെത്തി സൈനയെ പരിചരിക്കും. ഇത്രയും ഡോക്ടര്‍മാരുടെ സ്നേഹം കിട്ടാന്‍ സൈന സ്വന്തമായി ആസ്പത്രിയൊന്നും നടത്തുന്നില്ല. പിന്നെങ്ങനെയെന്ന് അല്ലേ. അതൊരു വലിയ കഥയാണ്. ആറുപെണ്‍മക്കളെയും പഠിപ്പിച്ച് ഡോക്ടര്‍മാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ. അഞ്ചാംക്ലാസില്‍ വെച്ച് പഠനംനിര്‍ത്തുകയും പന്ത്രണ്ടാം വയസ്സില്‍ കല്യാണം കഴിക്കേണ്ടി വരികയും ചെയ്ത പെണ്‍കുട്ടി മുതിര്‍ന്ന് അമ്മയായപ്പോള്‍ തനിക്കുണ്ടായ ആറ് പെണ്‍മക്കളെയും ഡോക്ടര്‍മാരാക്കിയ പോരാട്ടത്തിന്റെ ആ ഏടുകള്‍ അറിയണമെങ്കില്‍ അങ്ങ് നാദാപുരം വരെ ഒന്ന് പോയിനോക്കണം.

അങ്ങാടിക്ക് അടുത്തുതന്നെയാണ് സൈനയുടെ താഴെവയല്‍ പുതിയോട്ടില്‍ വീട്. ഇവിടേക്ക് ഭര്‍ത്താവ് ടി.വി.പി. അഹമ്മദ് കുഞ്ഞമ്മദ് കുട്ടിയുടെ കൈയും പിടിച്ച് സൈന കയറി വരുമ്പോള്‍ അഞ്ചാംക്ലാസില്‍നിന്ന് പഠിത്തംനിര്‍ത്തേണ്ടി വന്ന സങ്കടമായിരുന്നു കൂട്ട്.ബാപ്പയുടെ പെങ്ങളുടെ മകന്‍ കൂടെയായിരുന്നു ഭര്‍ത്താവ്. മൂപ്പര്‍ക്കന്ന് മദ്രാസില്‍ ബിസിനസ്സായിരുന്നു. കല്യാണം കഴിഞ്ഞ് കുറച്ചായപ്പോ ഞങ്ങള്‍ക്കൊരു മോള് ജനിച്ചു. അതുകഴിഞ്ഞ് മൂപ്പര് ഖത്തറിലേക്ക് പോയി. അവിടെയൊരു പെട്രോളിയം കമ്പനിയില്‍ ജോലി കിട്ടി. ഞങ്ങളെയും അങ്ങോട്ടേക്ക് കൊണ്ടുപോവാമെന്ന് പറഞ്ഞാണ് പോയത്. അപ്പോള്‍ എനിക്കും പൂതി വെച്ചു. ഞാന്‍ മനസ്സില്‍ കുറെ കിനാവ് കണ്ടു”സൈന ആ പഴയകൗമാരക്കാരിയെ ഓര്‍ത്ത് ചിരിച്ചു. അപ്പോഴേക്കും അവരെയും കൊണ്ടുള്ള ഗള്‍ഫ് എയര്‍ വിമാനം അറബിക്കടലിന്റെ മുകളിലൂടെ ഖത്തറിലേക്ക് പറക്കുകയായിരുന്നു.

”എന്റെ ബാക്കി കഥ കേട്ട് ഇങ്ങള് ചിരിക്കരുത്” ആദ്യത്തെ മുന്‍കൂര്‍ ജാമ്യമെടുത്ത് സൈന അടുത്ത കഥയിലേക്ക് നീങ്ങി.”വിമാനമിറങ്ങി പുറത്തെത്തിയപ്പോള്‍ തലയില്‍ കുത്തുന്ന ചൂട്. മുന്നിലെ സ്ഥലം ചൂണ്ടിക്കാട്ടി മൂപ്പര് പറഞ്ഞു ‘ഇതാണ് ഖത്തര്‍, നീ നല്ലോണം കണ്ടോ’ ആ വാക്കുകള്‍ ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നുണ്ട്. അദ്ദേഹത്തിന്റെ അനിയന്‍മാര്‍ ഞങ്ങളെയും കൂട്ടി മുറിയിലേക്ക് പോയി. അപ്പോഴും ഞാന്‍ വിചാരിക്കുന്നത് നമ്മള്‍ ഇവിടെ ഒരു ജോലിയും ചെയ്യേണ്ട, എല്ലാം മുന്നിലെത്തുമെന്നാണ്.

പക്ഷേ ഇളയ അനിയന്‍ ഞങ്ങള്‍ക്കുള്ള ഭക്ഷണമുണ്ടാക്കുന്നത് കണ്ട് ഞാന്‍ അന്തംവിട്ടു ഇതെല്ലാം മുന്നിലേക്ക് വരില്ലേ. എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അന്തംവിട്ടത് ഓനാണ്. ഏട്ന്ന് വരാന്‍ അമ്മായി. ഇതൊക്കെ നമ്മള് ഉണ്ടാക്കണം. എന്റെ ഉള്ളിലെ ചീട്ട് കൊട്ടാരം താഴെ വീണ് തവിട് പൊടിയായി സൈന ഓര്‍ത്തോര്‍ത്ത് ചിരിക്കുന്നു. ”മൂപ്പര്‍ പൊതുവിജ്ഞാനം ധാരാളമുള്ള ആളാണ്. എപ്പോഴും വായിക്കും. ലോകത്തിന്റെ ഏത് ഭാഗത്തുള്ള കഥ ചോദിച്ചാലും പറയും. ”ഭര്‍ത്താവിന്റെ കഥകളിലൂടെ സൈനയും ലോകത്തെ കണ്ടു. അപ്പോഴേക്കും അവര്‍ക്കിടയിലേക്ക് കുറെ പെണ്‍പുഷ്പങ്ങള്‍ വിരിഞ്ഞിരുന്നു.

Share this on...