ആദ്യമായി കുഞ്ഞിനെ കണ്ട് കണ്ണ് നിറഞ്ഞ് യുവ.. മൃദുലയ്ക്ക് അടിപൊളി പിറന്നാൾ സമ്മാനം

in News 999 views

മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് യുവ കൃഷ്ണയും മൃദുല വിജയിയും. പരമ്പരയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഇരുവരുടെയും വിവാഹം കഴിയുന്നത്. ഒരു ഇൻഡസ്ട്രിയിൽ നിന്നും ആയതുകൊണ്ടുതന്നെ ഇവരുടേത് പ്രണയ വിവാഹമാണോ എന്ന് സംശയിച്ചിരുന്നുവെങ്കിലും പക്ക അറേഞ്ച്ഡ് മാര്യേജ് തന്നെയായിരുന്നു ഇവരുടേത്. വിവാഹശേഷമുള്ള വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെയും യുട്യൂബ് ചാനലിലൂടെയും പങ്കുവെച്ച് യുവയും മൃദുലയും എപ്പോഴും എത്താറുണ്ടായിരുന്നു. ഇപ്പോഴിതാ ഇവരുടെ കുടുംബത്തെ പോലെ തന്നെ ഇവരുടെ ആരാധകർ കാത്തിരുന്ന ആ ദിവസം വന്നു കഴിഞ്ഞിരുന്നു.

യുവയുടെയും, മൃദുലയുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞു മാലാഖ കുട്ടി കൂടി വന്നതിൻ്റെ സന്തോഷത്തിൽ തന്നെയാണ് എല്ലാവരും. കഴിഞ്ഞദിവസം ഈ വാർത്ത പങ്കുവെച്ച് സോഷ്യൽ മീഡിയയിലൂടെ എത്തിയത് യുവ തന്നെയായിരുന്നു. കുഞ്ഞു മലാഖ കുട്ടിയുടെ കുഞ്ഞു കൈ പിടിച്ചു കൊണ്ടുള്ള ഒരു ചിത്രം പങ്കുവെച്ചതോടുകൂടി നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയതും. ഇപ്പോഴിതാ അതിൻ്റെ പിന്നാലെ ഇവരുടെ ജീവിതത്തിൽ മറ്റൊരു മനോഹരമായ ദിവസം കൂടി എത്തിയിരിക്കുകയാണ്. മൃദുലയുടെ പിറന്നാൾ ദിവസമാണ് ഇന്ന്. മൃദുലയുടെ ഫാൻസ് ഗ്രൂപ്പുകൾ എല്ലാം തന്നെ സിഡിപി കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. ഓഗസ്റ്റ് 20നുള്ള മൃദുലയുടെ ഒരു പിറന്നാളാഘോഷം വലിയ രീതിയിൽ ആഘോഷിക്കാൻ തന്നെയാണ് ആരാധകരും തീരുമാനിച്ചിരിക്കുന്നത്.

ഈ വർഷത്തെ പിറന്നാളിന് ഇരട്ടി മധുരമാണെന്നാണ് ആരാധകർ പറയുന്നത്. കാരണം ഇവരുടെ ജീവിതത്തിൽ ആ ഒരു കുഞ്ഞതിഥി എത്തിയതിന് പിന്നാലെ ഉള്ള ആദ്യത്തെ പിറന്നാൾ ആണ് മൃദുലയ്ക്ക്. ഇതെല്ലാം വലിയ ആഘോഷമാക്കാൻ ഇരിക്കവെ ആശുപത്രിയിൽ കിടക്കുമ്പോൾ എങ്ങനെയാണ് മൃദുലയുടെ പിറന്നാൾ യുവ ആഘോഷിക്കുന്നതെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അതേസമയം എപ്പോഴും പ്രത്യേക ദിവസങ്ങളിൽ മൃദുലയ്ക്ക് സർപ്രൈസ് നൽകുന്നത് യുവയുടെ ഒരു ശീലം തന്നെയാണ്.

അതുകൊണ്ട് തന്നെ കുഞ്ഞിനെയുംകൊണ്ട് വീട്ടിൽ വരുമ്പോൾ വളരെ വലിയ ആഘോഷമാണ് ഒരുക്കിവച്ചിരിക്കുന്നത് എന്ന തരത്തിലുള്ള വാർത്തകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ മൃദുലയുടെ പിറന്നാൾ കൂടി എത്തിയതോടു കൂടി ഇനി കുഞ്ഞിനെയുംകൊണ്ട് വീട്ടിൽ വരുന്ന അമ്മയെ വലിയ രീതിയിൽ തന്നെയായിരിക്കും യുവയും കുടുംബവും സ്വീകരിക്കുക എന്നത് തന്നെയാണ് ആരാധകർ പറയുന്നത്.

വലിയ ആഘോഷങ്ങൾ തന്നെയായിരിക്കും സർപ്രൈസ് ആയിട്ട് ഒരുപക്ഷേ ഒരുക്കിയിട്ടും ഉണ്ടായിരിക്കുക. എന്ത് തന്നെയായാലും ഈ വർഷത്തെ മൃദുലയുടെ പിറന്നാളിന് ഇരട്ടിമധുരം ഉള്ളതുകൊണ്ട് തനെ നിരവധി പേർ ഈയൊരു പിറന്നാൾ ആഘോഷിക്കാൻ ആയി കാത്തിരിക്കുകയാണ്. കുഞ്ഞിൻ്റെ മറ്റു ചിത്രങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും തന്നെയാണ് ആരാധകർ കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിലും, യൂട്യൂബ് ചാനലിലും സജീവമായ താരങ്ങൾ ഇനി എന്ത് തന്നെയായാലും കുഞ്ഞിൻ്റെ വിശേഷങ്ങൾ പങ്കുവയ്ക്കാനായാണ് ആരാധകരും കാത്തിരിക്കുന്നത്.

Share this on...