അവൾ മെല്ലെ കണ്ണുകൾ തുറന്നു – ആ കുഞ്ഞു മുഖത്ത് ആദ്യം വിരിഞ്ഞത് പുഞ്ചിരി – നിഷ്കളങ്കമായ ചിരി

in News 35 views

ഇന്നൊരു അപ്പം മുഴുവൻ കഴിച്ചു. ചിരിക്കാനുള്ള ശ്രമം പകുതി വരെ എത്തിയിട്ടുമുണ്ട്. മൂളലും ഞരങ്ങലുകളുമാണെങ്കിലും ശബ്ദവും ഒന്ന് കേട്ടു. മനസ്സിന് വല്ലാത്ത ആശ്വാസം തോന്നുന്നു. അവൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന് തന്നെയാണ് തൻ്റെ പ്രതീക്ഷ. താൻ വിശ്വസിക്കുന്നത്. കോളഞ്ചേരി മെഡിക്കൽ കോളേജിൽ അതീവ ഗുരുതരാവസ്ഥയിൽ പ്രവേശിക്കപ്പെട്ട രണ്ടരവയസുകാരിയുടെ അച്ഛൻ പ്രതീക്ഷയിലാണ്. എന്നും രാവിലെ തീവ്രപരിചരണവിഭാഗത്തിൽ എത്തി താൻ മക്കളെ കാണാറുണ്ടായിരുന്നു.മുൻപിലെ പല്ലുകൾ ചിലത് അടർന്നുപോയിട്ടുണ്ട്. കവിളിൽ ചെവിയുടെഭാഗത്ത് നീലിച്ചു കിടക്കുകയാണ്. കൈകളിലും കാലുകളിലും എല്ലാം പരിക്കുകളുണ്ട്.

ചെറുതായൊന്ന് വേദനിച്ചാൽ പോലും വാവിട്ട് കരയുന്ന സ്വഭാവക്കാരിയായിരുന്നു. കുഞ്ഞ് സഹിച്ച വേദന കേട്ടപ്പോൾ വല്ലാത്ത സങ്കടം ആയി. നെഞ്ചുപൊട്ടി മരിക്കും എന്ന് വരെ തോന്നി പോയി എന്നാണ് മാധ്യമങ്ങളോട് അച്ഛൻ പ്രതികരിച്ചത്. കണ്ണുതുറന്നത് മുതൽ മകളുടെ ശബ്ദം കേൾക്കാനും പഴയതുപോലെ കളിച്ചു നടക്കുന്നത് കാണാനും വലിയ ആഗ്രഹ മുണ്ട്. ഇന്ന് അവളുടെ മുഖത്ത് കണ്ട ഭാവമാറ്റം ശുഭസൂചനയാണ്. ഇപ്പോൾ ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതും നല്ല പ്രതികരണമാണ്. രണ്ടു ദിവസം മുൻപ് പരിക്കുകൾ കുട്ടിയുടെ സംസാരശേഷിയെ ബാധിച്ചേക്കുമെന്നും എഴുന്നേറ്റ് നടക്കാനുള്ള സാധ്യത വിരളമാണെന്നും സൂചിപ്പിച്ചിരുന്നു. ഇത് കേട്ടപ്പോൾ മാനസികമായി തകർന്നു. ആ ദിവസം ആ,ത്മ,ഹ,ത്യ,യെ കുറിച്ചുപോലും ചിന്തിച്ചു എന്നും അച്ഛൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം സ്വദേശിയായ ഇയാൾ മകളുടെ ചികിത്സാർത്ഥം മെഡിക്കൽ കോളേജിന് സമീപം മുറിയെടുത്ത് താമസിക്കുകയാണ്. രാവിലെയും വൈകിട്ടും നിശ്ചിത സമയത്ത് തീവ്രപരിചരണവിഭാഗത്തിൽ എത്തി കുട്ടിയെ കാണുന്നതിന് ആശുപത്രി അധികൃതർ അവസരമൊരുക്കുന്നുണ്ട്.

കുട്ടിയുടെ സംരക്ഷണം ആവശ്യപ്പെട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് അപേക്ഷ നൽകിയതായും, പക്ഷേ അനുഭാവപൂർവം പരിഗണിക്കാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. കുട്ടിയുടെ മാതാവിനെയും മാതൃസഹോദരിയെയും, ഒപ്പം താമസിച്ചിരുന്ന ആൻറണിയെയും ചോദ്യം ചെയ്തെന്നും തെളിവില്ലെന്ന് കണ്ട് പറഞ്ഞുവിട്ടതായും പോലീസ് അറിയിച്ചു. മകളുടെ നേരെ ഉണ്ടായത് കണ്ണിൽ ചോരയില്ലാത്ത ആ,ക്ര,മ,ണ,മെ,ന്ന കാര്യം എനിക്ക് ഉറപ്പാണ്.അത് എന്നെങ്കിലും തെളിയുമെന്ന് തന്നെയാണ് പ്രതീക്ഷ. ഇക്കാര്യത്തിൽ ഇനി കൂടുതൽ പ്രതികരണത്തിന് ഇല്ല.

മകൾ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്നും അച്ഛൻ വാക്കുകൾ ചുരുക്കി. ആറുമാസം മുൻപ് ഭാര്യ മകളെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നുവെന്നും ഇതിനു ശേഷം മകളെ കാണുന്നത് ആശുപത്രിയിൽ അവശനിലയിൽ കിടക്കുന്നതാണെന്നും, കുട്ടിയുടെ ജീവനുതന്നെ ആപത്ത് നേരിടുന്ന സാഹചര്യത്തിൽ സംരക്ഷണം തനിക്ക് അനുവദിച്ച് നൽകണമെന്നുമാണ് അട്ടിയുടെ അച്ഛൻ പോലീസ് മുമ്പാകെ ഉന്നയിച്ചിട്ടുള്ള ആവശ്യം.

Share this on...