അവൻ അവസാനമായി ആവശ്യപ്പെട്ടത് ഫുട്‌ബോൾ ബൂട്ട് – അത് എത്തിയപ്പോൾ അവൻ ഇല്ല

in News 948 views

ഇന്നായിരുന്നു കേരളത്തിലെ പത്താം ക്ലാസ് ഫലം വന്നത്. നിരവധി വീടുകളിൽ ഇന്ന് ആഘോഷത്തിമർപ്പാണ്.തങ്ങളുടെ മക്കൾ ഇന്ന് ഉപരിപഠനത്തിനായി മികച്ച മാർക്കോടു കൂടി വിജയിച്ചത് ഓരോ മാതാപിതാക്കളും ഏറെ സന്തോഷത്തോടെ മറ്റുള്ളവരോട് തുറന്നു പറഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി കണ്ണീർ കടലായി മാറിയ ഒരു വീടുണ്ട്. സാരംഗിൻ്റെ വീട്. പത്താം ക്ലാസിലെ ഫലം ഇന്ന് വന്നപ്പോൾ സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കും ഉള്ള് വിങ്ങുകയും ചെയ്തു. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന വി.ആർ സാരംഗ് എന്ന 16 വയസ്സുകാരൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച രാവിലെ മരണത്തിന് കീഴടങ്ങിയത്. മകൻ്റെ ജീവൻ തുടിക്കുന്ന അവയവങ്ങൾ മറ്റുള്ളവർക്ക് ജീവിക്കാനുള്ള കാരണമാകുമെങ്കിൽ നൽകാം എന്ന് സാരംഗിൻ്റെ മാതാപിതാക്കൾ എടുത്ത തീരുമാനം ആറുപേർക്കാണ് ജീവിക്കാനുള്ള പ്രതീക്ഷ നൽകിയത്.

ഞങ്ങളുടെ കുഞ്ഞ് ഞങ്ങൾക്ക് നഷ്ടമായി. മറ്റുള്ളവർക്ക് അവൻ്റെ ശരീരം പുതുജീവിതം നൽകുമെങ്കിൽ അതു തന്നെ പുണ്യം. ഞങ്ങടെ തീരുമാനത്തിൽ മോനും സന്തോഷിക്കുന്നു സൂക്ഷിക്കുണ്ടാകും. സാരംഗിൻ്റെ ബിനീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. സാരംഗിൻ്റെ കണ്ണുകൾ, ഹൃദയം, വൃക്ക, മജ്ജ തുടങ്ങിയ അവയവങ്ങൾ ആറുപേർക്കായി ദാനം ചെയ്യാനുള്ള മാതാപിതാക്കളുടെ സമ്മതം കിട്ടിയതോടെ അതിനുള്ള നടപടികളും ആരംഭിച്ചിരുന്നു. കോട്ടയം സ്വദേശിയായ കുട്ടിക്ക് വേണ്ടി ഹൃദയം കഴിഞ്ഞ ദിവസം തന്നെ കൊണ്ടുപോയിരുന്നു. അവയവ മാറ്റനടപടികൾ പൂർത്തിയായ ശേഷം ഇന്ന് ഉച്ചയ്ക്ക് 12: 30ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുകയും, സംസ്കാരം ഇന്ന് നടത്തുകയും ചെയ്തു.ഏറെ കണ്ണീർ കടലായി മാറിയിരിക്കുകയാണ് സാരംഗിൻ്റെ വീട് മുഴുവൻ.

പത്താം ക്ലാസിൽ മുഴുവൻ എ പ്ലസ് മേടിച്ച് വിജയിച്ച സാരംഗ് സന്തോഷം ഒന്ന് കാണാൻ പോലും നിന്നില്ല. അവൻ്റെ ആ സന്തോഷം മറ്റുള്ളവരോട് ഒന്ന് പങ്കെടുക്കാനും കഴിഞ്ഞില്ല. ഇതൊന്നും അറിയാതെ അവൻ ഈ ലോകത്തു നിന്നും വിടപറഞ്ഞു. പുഞ്ചിരിയോടെയാണ് അവൻ യാത്രയായത്. ഞങ്ങളുടെ മക്കൾ വലിയ മാർക്കോട് കൂടി വിജയിച്ചപ്പോൾ മറ്റുള്ള അച്ഛനമ്മമാർ മധുരം പങ്കു വെക്കുമ്പോൾ, സാരംഗിൻ്റെ അച്ഛനമ്മമാർ അലറിക്കരയുകയായിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട മകൻ അവന് ഇഷ്ടപ്പെട്ട ജേഴ്സി അണിഞ്ഞ് ഫുട്ബോൾ നെഞ്ചോട് ചേർത്തുപിടിച്ചു കിടക്കുന്നത് കണ്ടപ്പോൾ അനക്കമില്ലാതെ അവൻ കിടക്കുന്നത് കണ്ടപ്പോൾ, ഈ അച്ഛനമ്മമയും നെഞ്ചത്തടിച്ച് കരഞ്ഞു. ഇത് കണ്ട് നിന്നവർക്ക് അവരെ ഒരു വാക്കു കൊണ്ടു പോലും ആശ്വസിപ്പിക്കാനും കഴിയുന്നുണ്ടായിരുന്നില്ല.

നാട്ടിലെ ഫുട്ബോൾ പ്രേമികൾ ഓരോരുത്തരും പറയുന്നു. അവരുടെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരനായിരുന്നു സാരംഗ്. ഫുട്ബോൾ കളിക്കുന്നതിനിടെ കാലിന് പരിക്കേറ്റതിനാൽ അമ്മയ്ക്കൊപ്പം ആശുപത്രിയിൽ പോയി വരുമ്പോഴായിരുന്നു ഈ അപകടം തന്നെ നടന്നത്. കടുത്ത വേദന സഹിച്ച് ആശുപത്രിയിൽ കഴിയവേ ഫുട്ബോൾ കളിക്കാനുള്ള ബൂട്ട് വാങ്ങണമെന്ന ആഗ്രഹം മാത്രമായിരുന്നു ആ കുഞ്ഞു മനസ് നിറയെ. ബൂട്ടും ജെഴ്സിയും ധരിച്ചെങ്കിലും ആ ശരീരം അറിയാൻ നിൽക്കാതെ യാത്രയായി.

Share this on...