അവസാനമായി കണ്ടത് കോടതിമുറിയിൽ.. നാത്തൂനെ ഇരുത്തി കൊണ്ട് ഡിംപിൾ തുറന്നു പറഞ്ഞു.

in News 591 views

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ഡിമ്പിൾ റോസും മേഘ്ന വിൻസെൻറും. അവർ തമ്മിൽ അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഡിമ്പിളായിരുന്നു സഹോദരനുവേണ്ടി മേഘ്നയെ ആലോചിച്ചത്. ഇരുവീട്ടുകാരും ചേർന്നായിരുന്നു വിവാഹം നടത്തിയത്. അതേ സമയത്ത് തന്നെയായിരുന്നു ഡിംപിളിൻ്റെയും വിവാഹം. ഇവരുടെ വിവാഹവീഡിയോകളെല്ലാം വൈറൽ ആയിരുന്നു. മേഘ്നയുമായി വിവാഹമോചനം നേടിയതിന് പിന്നാലെയാണ് ഡോൺ ഡിവൈൻ വിവാഹം ചെയ്തത്.യുട്യൂബ് ചാനലിലൂടെയായി കുടുംബത്തിലെ വിശേഷങ്ങളെല്ലാം ഡിംപിൾ പങ്കിടുന്നുണ്ടായിരുന്നു.

ഡിവൈനൊപ്പമുള്ള ഡിംപിളിൻ്റെ ക്യു ആർ എ വീഡിയോ വീണ്ടും വൈറൽ ആയി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. മേഘ്നയുമായി സൗഹൃദം ഉണ്ടോ എന്ന ചോദ്യത്തിന് ഡിംപിൾ മറുപടി എഴുതിയിരുന്നു. സൗഹൃദം ഇല്ല. മേഘ്നയെ പിന്നീട് കണ്ടിട്ടില്ല. കോടതിയിൽ വച്ച് ഒരു തവണ കണ്ടിരുന്നു. അവസാനമായി ഒരു നോക്ക് കാണാൻ ആണ് പോയത്. അന്ന് കണ്ടിരുന്നു. പിന്നെ കണ്ടിട്ടില്ല. ഇപ്പോൾ മേഘ്നയുമായി ഒരു സൗഹൃദവും ഇല്ല. സീരിയലും കണ്ടിട്ടില്ല. നേരത്തെ മേഘ്ന ജീവിതത്തിൻ്റെ ഒരുഭാഗം ആയിരുന്നു. ഇപ്പോൾ അത് കഴിഞ്ഞു എന്നുമായിരുന്നു ഡിംപിൾ റോസ് പറഞ്ഞത്.

മേഘ്ന വീട്ടിൽ നിന്നും പോയപ്പോൾ എന്താണ് തോന്നിയത്. ഇനി കണ്ടാൽ പഴയ സ്നേഹത്തോടെ സംസാരിക്കാൻ ആവുമോ എന്നും ഒരാൾ ചോദിച്ചിരുന്നു. നാത്തൂനു മായുള്ള ക്യു ആൻ്റ് എ ആണ് ഉദ്ദേശിച്ചത്.ഡിവൈനിൻ്റെ സാന്നിധ്യത്തിലും ഉത്തരം പറയാനാവുക ചോദ്യമാണിതെന്നും ഡിംപിൾ വ്യക്തമാക്കിയിരുന്നു. നമ്മടെ വീട്ടിലേക്ക് നമ്മൾ ഒരാളെ സ്വീകരിക്കുമ്പോൾ സ്നേഹത്തോടെ തന്നെയാണ് സ്വീകരിച്ചത്. ലൈഫ് ലോംങ്ങ് കൂടെ ഉണ്ടാകും എന്ന് കരുതി തന്നെയാണ് സ്വീകരിച്ചത്.ജീവിച്ചു തുടങ്ങുമ്പോൾ താളപ്പിഴകൾ വന്നാൽ അതുവരെയുണ്ടായിരുന്ന കാര്യങ്ങൾ മാറാം. സന്തോഷമായാലും സമാധാനം ആയാലും എല്ലായിടത്തും ഡിംപിൾ ഉണ്ടാവും. ഈ വീട്ടിലെ സർവ്വവ്യാപി.

മരുമകൾക്ക് ഒരു സ്ഥാനവുമില്ലെന്നൊക്കെ കാണുമ്പോൾ സങ്കടം തോന്നാറുണ്ട് എന്നായിരുന്നു ഡിംപിൾ പറഞ്ഞത്.ഡിവൈന് ഇതുവരെ അങ്ങനെയൊന്നും തോന്നിയിട്ടില്ല. ഒരു പ്രശ്നവുമില്ലാതെ ആണ് ഞങ്ങൾ പോകുന്നത്. മറ്റുള്ള കാര്യങ്ങൾ ചികഞ്ഞു പോകുന്ന ആളല്ല ഞങ്ങൾ. എന്തെങ്കിലും ചെയ്യാൻ എന്നെ ആരെങ്കിലും കാണിച്ചു തരണം. ഡിവൈൻ അങ്ങനെ അല്ല. എല്ലാം ഒറ്റയ്ക്ക് തന്നെ ചെയ്യും. ആരുടെയും സപ്പോർട്ട് ഇല്ലാതെ ഒരു കാര്യവും ചെയ്യാത്തയാളാണ് ഞാനെന്നായിരുന്നു ഡിംപിൾ പറഞ്ഞത്. എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായ ധാരണയും ,തികച്ചും ഇൻഡിപെൻഡൻ്റുമായ വ്യക്തിയാണ് ഡിവൈൻ എന്നും ഡിംപിൾ പറഞ്ഞിരുന്നു.

ആൾ നല്ല ബോൾഡാണ് ഒത്തിരി നെഗറ്റീവ് കമൻറുകളും കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴത്തെ സ്റ്റാറ്റസ് സിംഗിൾ ആണ് ഇനി ഒരു വിവാഹം ഇല്ലെന്നായിരുന്നു മേഘ്ന പറഞ്ഞത്. യുട്യൂബ് ചാനലിലൂടെ ആയി മേഘ്നയും വിശേഷങ്ങൾ പങ്കിടാറുണ്ട്. പ്രതിസന്ധികളും ബുദ്ധിമുട്ടുകളും എല്ലാം എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും. അതിനെ സന്തോഷത്തോടെയും സമാധാനത്തോടെയും സ്വീകരിക്കുന്നത് നമ്മൾ ആയിരിക്കും. അവിടെ നിന്ന് എഴുന്നേറ്റ് വന്ന് ലൈഫുമായി മുന്നോട്ട് പോവുകയാണ് വേണ്ടത് എന്നാണ് മേഘ്ന വിൻസെൻറ് പറഞ്ഞത്.

Share this on...