അവളെ നമുക്ക് നഷ്ടപെടില്ലായിരുന്നു, സംഭവിച്ചത് എന്തെന്ന് പറഞ്ഞ് സുരേഷ് ഗോപി

in News 3,798 views

സുബി സുരേഷിന്റെ മരണം കേരളക്കര ആകെ സങ്കടം സമ്മാനിക്കുബോഴും കരൾ മാറ്റ ശസ്ത്രക്രിയ നടക്കണം എങ്കിൽ ഉള്ള നടപടി ക്രമങ്ങളുടെ നൂലാമാലയെ കുറിച്ചു ചർച്ച ആകുന്നു.സുബി സുരേഷിന്റെ രോഗാവസ്ഥ സംബന്ധിച്ചു അതികം ആർക്കും അറിവ് ഉണ്ടായിരുന്നില്ല.സിനിമ മിനി സ്‌ക്രീൻ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇതേ കുറിച്ച് ബോദ്യം ഉണ്ടായിരുന്നു.കരൾ രോഗം മൂർച്ഛിച്ചതോടെ കരൾ മാറ്റാൻ ആലോചന നടന്നിരുന്നു.എന്നാൽ ഇത് വേഗത്തിൽ ആവാതെ ഇരിക്കാൻ കാരണം നിയമത്തിന്റെ നൂലാമാല തന്നെ ആയിരുന്നു.ഇതേ കുറിച്ച് നടൻ സുരേഷ് ഗോപിയും തുറന്നു പറഞ്ഞു.സുബിയെ രക്ഷിക്കാൻ കഴിഞ്ഞ പത്തു ദിവസം ആയി ഇതിനു പിറകിൽ ആയിരുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

സുബി സുരേഷിന് ആദരാഞ്ജലികൾ!ഈ വേർപാട് വേദനയാകാതിരിക്കാനും ഈ വേർപാട് സംഭവിക്കാതിരിക്കാനും ഒരുപാട് വിഫലശ്രമം, എന്ന് ഇപ്പൊ പറയേണ്ടിവരും, നടത്തിയ ടിനി ടോം അടക്കമുള്ള നമ്മുടെ വിനോദം പകരുന്ന മേഖലയിലെ എല്ലാ വ്യക്തികൾക്കും നന്ദി അറിയിക്കുകയാണ്. അവർ ഇതിനുവേണ്ടി എന്തുമാത്രം കഷ്ടപ്പെട്ടു എന്നെനിക്കറിയാം. നമുക്കിത് ഒഴിവാക്കാമായിരുന്നു, പക്ഷെ നിയമത്തിന്റെ നൂലാമാലകൾ എന്ന് പറയുന്നത് പലപ്പോഴും സമയബന്ധിതമാണ്.

ഇപ്പോഴങ്ങു കൈവിട്ടു പോകും എന്ന് പറയുന്ന ജീവിതത്തെ നിലനിർത്തിയെടുത്തു ദീർഘകാലം അവർക്ക് അവരുടെ ജീവൻ നിലനിർത്താനുള്ള അവകാശം പോലും നിഷേധിക്കുന്ന തരത്തിൽ നിയമങ്ങൾ കഠിനമായി ഇല്ലെങ്കിൽ അതിനു കാരണം മനുഷ്യനിലെ വളരെ മോശപ്പെട്ട അവയവദാനത്തിലെ കള്ളത്തരങ്ങൾ വളർന്നതാണ്. ഇതിനൊക്കെ നമുക്ക് നിയമത്തിൽ കുറച്ചുകൂടി കരുണ വരണമെങ്കിൽ മനുഷ്യന്റെ ജീവിത രീതിയിലൊക്കെ ഒരുപാട് മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ഒരിക്കലും നമുക്ക് ഈ പ്രായത്തിലും ഈ കാലാവസ്ഥയിലും നഷ്ടപ്പെടാൻ പാടില്ലാത്ത ഒരു ഉന്നത കലാകാരി തന്നെയായിരുന്നു സുബി. ഇനിയും നമ്മുടെ ഓർമകളിൽ സുബി നമ്മളെ ചിരിപ്പിച്ചുകൊണ്ടേ ഇരിക്കട്ടെ.

Share this on...