അയൽക്കാർ പോലും മുഖത്ത് നോക്കില്ല. സുഹൃത്തുക്കൾ വരെ ഒറ്റപ്പെടുത്തി. കണ്ണുകൾ നിറഞ്ഞ് റിയാസിൻ്റെ ഉപ്പ.

in News 1,324 views

ബിഗ് ബോസ് സീസൺ ഫോറിലെ മത്സരാർത്ഥികളുടെ പ്രിയ താരമാണ് റിയാസ് സലിം. ബിഗ് ബോസിലൂടെ വന്ന് വൈൽഡ് കാർഡ് എൻഡ്രിയായി വന്ന ഒരു മത്സരാർത്ഥി കൂടിയാണ് റിയാസ് സലിം. വന്ന ദിവസം തന്നെ ശക്തമായ പ്ലാനോടുകൂടിയാണ് റിയാസ് ബിഗ്ബോസിൽ നിൽക്കുന്നത്. പുറത്ത് നിന്ന് കളി കണ്ട് വന്ന വ്യക്തിയായതിനാൽ തന്നെ ഓരോരുത്തരെയും വ്യക്തമായി മനസ്സിലായിയതിനുശേഷമാണ് ഓരോരുത്തരോടും സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നത്.പറയാനുള്ളത് എന്ത് തന്നെയായാലും അത് ആളുകൾക്ക് എങ്ങനെ എടുക്കും എന്ന് നോക്കാതെ കാര്യങ്ങൾ അവതരിപ്പിക്കുന്ന വ്യക്തി കൂടിയാണ് റിയാസ്.വളരെയധികം ജനപിന്തുണയുള്ള ഒരു മത്സരാർത്ഥിയായിരുന്നു റോബിൻ. എന്നാൽ ഇതറിഞ്ഞിട്ട് പോലും യാതൊരു പിന്തുണയും നൽകാതെ റോബിനെ എതിർത്താണ് റിയാസ് നിന്നത് എന്നതും ശ്രദ്ധേയമാണ്.

ഞാനൊരു ഫെമിനിസ്റ്റാണെന്ന് സ്വയംയിരുന്നു റിയാസ്. അതുപോലുള്ള സംസാരങ്ങളും രീതിയുമാണ് റിയാസ് ബിഗ്ബോസിൽ കാഴ്ചവയ്ക്കുന്നത്. വളരെയധികം ജനപിന്തുണയുള്ള മറ്റൊരു മത്സരാർത്ഥിയായിരുന്ന ഡോക്ടർ റോബിൻ വളരെ നല്ല രീതിയിൽ തന്നെയായിരുന്നു റോബിൻ ഗെയിം കളിച്ചുകൊണ്ടിരുന്നത്. എന്നാൽ റിയാസ് വന്നതിനുശേഷം റിയാസിൻ്റെ അഭിപ്രായങ്ങളുമായി ഒത്തുപോകാൻ ഡോക്ടർ റോബിന് സാധിക്കുമായിരുന്നില്ല. ഇതുമാത്രമല്ല വളരെ പെട്ടെന്ന് ദേഷ്യം വരുന്ന ഒരു പ്രകൃതം തന്നെയായിരുന്നു ഡോക്ടർ റോബിൻ്റെത്. എന്നാൽ ഡോക്ടർ റോബിനെ ആരാധകരെ കൂട്ടിയത് പുറത്തുനിന്ന് പി ആർ വർക്ക് ചെയ്തുകൊണ്ടാണ് എന്ന് ആരോപിച്ച് റിയാസ് രംഗത്തെത്തി.

ഇതിൻ്റെ പേരിൽ വളരെ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ തന്നെയാണ് ബിഗ്ബോസ് വീട്ടിലും സോഷ്യൽമീഡിയയിലും എല്ലാം തന്നെ ഉണ്ടായിരുന്നത്. ഇരുവരുടെയും ആരാധകരുടെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. അതിലധികവും വളരെ നല്ല രീതിയിൽ വിവാദമായതും ജനശ്രദ്ധ ആകർഷിച്ചതും ആയിരുന്നു. റിയാസും റോബിനും അഭിപ്രായങ്ങൾ കൊണ്ട് തന്നെ ഒരിക്കലും ചേരാത്ത വ്യക്തികളുമായിരുന്നു. പലപ്പോഴും റിയാസിൻ്റെയും ഡോക്ടർ റോബിൻ്റെയും അഭിപ്രായങ്ങൾ വലിയ രീതിയിൽ തന്നെ ഒരു വാക്കേറ്റത്തിൽ അവസാനിച്ചിരുന്നു

അങ്ങനെയൊരു ഗെയിമിലാണ് ഇരുവരും തമ്മിൽ വലിയൊരു പ്രശ്നമുണ്ടാക്കുകയും റോബിൻ പുറത്താവുകയും ചെയ്യുന്നത്. അതിൻ്റെ പേരിൽ റോബിൻ പുറത്തായപ്പോൾ നിരവധി ആരാധകർ റിയാസിനെതിരെ തിരിഞ്ഞിരുന്നു. തനിക്ക് ഇത്രയധികം ആരാധകരുണ്ടെന്ന് റോബിൻ അപ്പോഴാണ് അറിയുന്നത്. അതിൻ്റെ വിശേഷങ്ങൾ എല്ലാം തന്നെ റോബിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. വളരെ നല്ല രീതിയിൽ തന്നെയാണ് ഡോക്ടർ റോബിൻ ഗെയിം കളിച്ചതും ഇപ്പോൾ കളിക്കുന്നതും. റിയാസിൻ്റെ വളരെ നല്ല അടുത്ത ഒരു സുഹൃത്തായിരുന്നു ജാസ്മിൻ. ജാസ്മിൻ കൂടിപ്പോയതോടെ റിയാസിൻ്റെ ഗെയിം വലിയ രീതിയിൽ ശ്രദ്ധ തേടുകയായിരുന്നു. റോബിൻ പുറത്തു പോയതോടെ വലിയ രീതിയിൽ മാനസിക പ്രശ്നങ്ങൾ നേരിട്ട് ബിഗ്ബോസിനോട് നേരിട്ട് കാരണങ്ങൾ ബോധ്യപ്പെടുത്തി സ്വയം ബിഗ് ബോസിൽ നിന്ന് പുറത്തു പോവുകയാണ് ചെയ്തത്.

പുറത്തായതോടെ റിയാസിന് വലിയൊരു രീതിയിൽ സമ്മർദ്ദങ്ങളും മറ്റ് മാസിക പ്രശ്നങ്ങളും നേരിടേണ്ടി വരുന്നുണ്ടെന്ന് പ്രേക്ഷകർ നേരിട്ട് കണ്ട കാഴ്ചയുമായിരുന്നു. എന്നാൽ ഇപ്പോൾ റിയാസിൻ്റെ പിതാവ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. റിയാസ് ജയിച്ചു വരണമെന്ന ആഗ്രഹവും പ്രാർത്ഥനയും മാത്രമേ ഇപ്പോഴുള്ളൂ. റിയാസിൻ്റെ മാതാപിതാക്കൾ അഭിമുഖത്തിൽ തുറന്നു പറഞ്ഞു. അവൻ നല്ല രീതിയിൽ ഗെയിം കളിക്കുന്നുണ്ടെന്നും, ആരുടെയും അഭിപ്രായങ്ങൾ പോലും കണക്കിലെടുക്കാതെ സ്വന്തമായി നിലപാടിൽ നിന്നാണ് ഗെയിം കളിക്കുന്നതെന്നും റിയാസിൻ്റെ പിതാവ് പറഞ്ഞു.

റിയാസ് പതിവായി ബിഗ്ബോസ് എപ്പിസോഡുകൾ എല്ലാം തന്നെ കണ്ട് അതേ പറ്റിയുള്ള അഭിപ്രായങ്ങൾ വീട്ടിലിരുന്ന് പറയുമായിരുന്നു. ഇതിൽ പങ്കെടുക്കണമെന്ന് വലിയ ആഗ്രഹം ആയിരുന്നു റിയാസിന്.എന്നാൽ വൈൽഡ് കാർഡ് എൻട്രിയായിട്ടാണെങ്കിലും അവൻ്റെ വരവ് വളരെയധികം ഇഷ്ടപ്പെടുന്ന ആരാധകരിൽ പലരും റിയാസിൻ്റെ വീട്ടുകാരോട് പറഞ്ഞിരുന്നു. ഇതെല്ലാം കേൾക്കുമ്പോൾ വലിയ സന്തോഷമുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. പരിപാടിയിൽ എത്തിയതിനുശേഷമാണ് റിയാസിന് വലിയ രീതിയിലുള്ള വിമർശനങ്ങളും കളിയാക്കലുകളും നേരിടേണ്ടിവന്നത്. അവന് എപ്പോഴും സ്വന്തമായൊരു നിലപാടുണ്ട്. അതുകൊണ്ടുതന്നെ അത് തുടർന്നു പറയുമ്പോഴാണ് അവൻ മറ്റുള്ളവരുടെ മുൻപിൽ മോശക്കാരനാകുന്നതെന്നും മാതാപിതാക്കൾ പറഞ്ഞു. പലരും അവനെ മനസ്സിലാക്കാതെ കളിയാക്കിയിട്ടുണ്ടെന്നും, അതിൻ്റെ പേരിൽ ആരെയും മുഖത്ത് പോലും നോക്കാതെ നിന്നിട്ടുണ്ടെന്നും പിതാവ് അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

ഇനിയും ബിഗ് ബോസിൽ നിന്ന് അവൻ്റെ വിജയത്തിലൂടെയാകണം അവൻ്റെ നിലപാടുകൾ ആളുകൾ മനസിലാക്കേണ്ടതെന്നും റിയാസിൻ്റെ ഉമ്മ പറഞ്ഞു. തങ്ങളുടെ മകൻ മിടുക്കനായി വിജയിച്ചു വരുമെന്ന വിശ്വാസത്തിലാണ് ഇരുവരും. ചില അയൽക്കാർ പോലും തങ്ങളുടെ മുഖത്ത് നോക്കാറില്ല. തങ്ങളുടെ മകനെ ഓർത്ത് വലിയ രീതിയിൽ വിഷമമുണ്ട്. എനിക്ക് അസുഖം പോലും കൂടിയെന്നും റിയാസിൻ്റ പിതാവ് പറയുന്നു. അടുത്ത സുഹൃത്തുക്കൾ പോലും മുഖത്തു നോക്കി പുഛിക്കുന്നു.

All rights reserved News Lovers.

Share this on...