അയൽക്കാരനിൽ നിന്നും യുവതി ഗർഭിണിയായി, പിന്നീട് നടന്നത് കണ്ടോ?

in News 1,957 views

നവജാത ശിശുവിനെ കുളത്തിൽ എറിഞ്ഞു കൊന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.ചെന്നൈ വേളാഞ്ചേരിയിലാണ് സംഭവം.സംഗീത എന്ന സ്ത്രീയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇവരുടെ വീടിനു അടുത്തുള്ള കുളത്തിൽ നിന്നുമാണ് പെൺകുട്ടിയുടെ മൃത ദേഹം കണ്ടെടുത്തത്.സംഗീതക്ക് ഭർത്താവും രണ്ടു വയസ്സ് ഉള്ള കുട്ടിയും ഉണ്ടെന്നു പോലീസ് പറയുന്നു.ഭർത്താവ് അറിയാതെ ഇരിക്കാൻ വേണ്ടിയാണു അവിഹിത ഗര്ഭത്തില് ധരിച്ച ശിശുവിനെ അവർ കൊന്നത് എന്നും പോലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ.പ്രണയത്തിൽ ആയ അയൽവാസി വഴി സംഗീത ഗർഭം ധരിച്ചു.വയർ വലുതായി ഇരികുന്നത് കണ്ട് ഭർത്താവും ബന്ധുക്കളും ചോദിച്ചപ്പോൾ അമിത ഭക്ഷണം കാരണം ആണെന്ന് പറഞ്ഞു കൊണ്ട് സംഗീത ഒഴിഞ്ഞു മാറി.കഴിഞ്ഞ ഞായർ ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്തു സംഗീതക്ക് പ്രസവ വേദന വന്നു.വീട്ടിലെ ശൗചാലയത്തിൽ പെൺകുഞ്ഞിന് ജന്മം നൽകി.ഭർത്താവ് വരുന്നതിന് മുൻപ് സംഗീത കുഞ്ഞിനെ അടുത്തുള്ള കുളത്തിൽ എറിഞ്ഞു വീട്ടിലേക്ക് മടങ്ങി.രണ്ടു ദിവസത്തിന് ശേഷം കുട്ടിയുടെ മൃത ദേഹം കണ്ട നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു.കുഞ്ഞിനെ താൻ കുളത്തിൽ എറിഞ്ഞു കൊലപ്പെടുത്തിയത് ആണെന്ന് സംഗീത മൊഴി നൽകിയത് ആയി പോലീസ് പറഞ്ഞു.

Share this on...