അമ്മയുടെ മൊബൈലിൽ 20കാരൻ കണ്ടത്. ഞെട്ടിക്കുന്ന ഫേസ്ബുക്ക് കുറിപ്പ്.

in News 23,125 views

സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ റാണി നൗഷാദ് തന്നെ തേടിയെത്തിയ ഒരു ചെറുപ്പക്കാരനെ കുറിച്ചും അവൻ്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളെ കുറിച്ച് വിവരിക്കുന്ന ഫേസ്ബുക്ക് കുറ്റപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു 20കാരൻ അവൻ്റെ അമ്മയെ കുറിച്ച് പറഞ്ഞ കാര്യങ്ങളും അവരുടെ കുടുംബം അനുഭവിക്കുന്ന വേദനയും ഹൃദയത്തിൽ ഒരു നെരിപ്പോടായി മാറിയതിനെക്കുറിച്ചാണ് റാണിയുടെ വാക്കുകൾ. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: ‘ രണ്ടു ദിവസം മുന്നേ വന്ന ഒരു ഫോൺകോൾ. ചില്ലയുടെ റാണി മാമല്ലേ എന്നായിരുന്നു തുടക്കം. വിളിക്കുന്നത് ആറ്റിങ്ങൽ ഉള്ള ഒരു 20കാരൻ.

കാര്യങ്ങൾ പറഞ്ഞു തുടങ്ങുമ്പോൾ അവൻ എന്നോട് ഞാൻ മാമിനെ ഒന്ന് വന്നു കണ്ടോട്ടെ എന്ന് പൊടുന്നനെ ഒരു ചോദ്യം. അവൻ കൊല്ലം ആശ്രാമം എന്ന സ്ഥലത്ത് ഉണ്ടെന്നും അരമണിക്കൂർ കൊണ്ട് വന്നു കണ്ടു പോയ്കൊള്ളാം എന്നും പറഞ്ഞു. കുറച്ചു സമയത്തിനുള്ളിൽ അവനും അവൻ്റെ മൂന്ന് കൂട്ടുകാരുമായി ഒരു കാർ എൻ്റെ അടുക്കലെത്തി. കൂട്ടുകാർ കുറച്ചകലെ മാറി നിന്നു. ഒരു ചെറിയ പയ്യൻ.അവന് 20 വയസ്സിൻ്റെ ഭാവം ഒട്ടും തോന്നിയില്ല. കണ്ടാൽ ഒരു പ്ലസ്ടുകാരൻ. എൻ്റെ മുന്നിൽ ഇരിക്കുമ്പോൾ അവൻ ആദ്യം ചോദിച്ചത് മാം സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി മാത്രമേ ചില്ല പ്രവർത്തിക്കുകയുള്ളൂ എന്നായിരുന്നു.

അങ്ങനെയാണെങ്കിൽ എന്നെ പോലുള്ളവർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ഞാൻ ആരെയാണ് കാണേണ്ടത് എന്നൊന്ന് പറഞ്ഞു തരുമോ. എന്താണ് കുട്ടിയുടെ പ്രശ്നം എന്ന് ഞാൻ ചോദിച്ചു. കഴിയുന്നത് ആണെങ്കിൽ പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കാം എന്ന് വാക്ക് കൊടുത്തു. അവൻ്റെ പ്രശ്നങ്ങൾ പറയാൻ തുടങ്ങിയപ്പോൾ അവൻ്റെ കണ്ണുകൾ കൂമ്പി നിറഞ്ഞു. പലപ്പോഴും മറ്റുള്ളവരുടെ സങ്കടങ്ങൾ എന്നെയും അതിൽ പെടുത്താറുണ്ട്. ലോകത്ത് അവൻ ഏറ്റവും പ്രിയപ്പെട്ട അവൻ്റെ അമ്മയെ കുറിച്ചാണ് അവൻ പറഞ്ഞു തുടങ്ങിയത്. അമ്മ ഫേസ്ബുക്കിൽ ഇടുന്ന പോസ്റ്റുകളിൽ ചിലതൊക്കെ കുടുംബത്തിൽ അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. എന്നതായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം. പിന്നീട് അമ്മ അവനെയും അച്ഛനെയും ബന്ധുക്കളെയുമൊക്കെ എഫ്ബിയിൽ ബ്ലോക്ക് ചെയ്തു.പക്ഷേ അവന് സ്വന്തം അക്കൗണ്ട് കൂടാതെ ഒരു ഫെയ്ക്ക് അക്കൗണ്ട് കൂടി ഉണ്ടായിരുന്നതിനാൽ അമ്മയിടുന്ന പോസ്റ്റുകൾ എല്ലാം കാണുന്നുണ്ടായിരുന്നു.

എഫ് ബി യിൽ അമ്മ തീർത്തും ദുഃഖിതയായിരുന്നു. അമ്മയുടെ പോസ്റ്റുകളിൽ ആരോ അമ്മയെ അതികഠിനമായി മുറിപ്പെടുത്തിയിരുന്നു എന്നു തോന്നിച്ചു. കുറച്ചുനാളുകൾ മുമ്പുവരെ അച്ഛനും അമ്മയും അനിയത്തിയും ഞാനും ചേർന്ന് ഒരു മനോഹരമായ ലോകം ഉണ്ടായിരുന്നു. അവിടെ നിന്നും എവിടേക്കും പോകാൻ ഞങ്ങളെ ആ ഒരു സുന്ദര പരിസരം അനുവദിച്ചിരുന്നില്ല. അമ്മയ്ക്ക് വന്ന മാറ്റങ്ങൾ ഇന്നും എനിക്കും അനിയത്തിക്കും ഓർമ്മയുണ്ട്. അമ്മ ചുരിദാർ അല്ലെങ്കിൽ സാരി ഇതിലേതെങ്കിലും ഒന്നായിരുന്നു ധരിച്ചിരുന്നത്.ആ അമ്മ പെട്ടെന്ന് തന്നെ അമ്മയ്ക്ക് അഭംഗി തോന്നുന്ന വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങി.

കുറച്ച് വണ്ണം ഉള്ള പ്രകൃതമാണ് ഞങ്ങളുടെ അമ്മയ്ക്ക്. പക്ഷേ അത് അമ്മയ്ക്ക് നല്ല ഭംഗിയും ആണ്. അതുകൊണ്ടാവാം അമ്മ സാരിയിലോ ചുരിദാറിലോ കൂടുതൽ സുന്ദരിയാകുന്നത്.ആ അമ്മ ഞങ്ങൾക്ക് അഭിമാനമാണ്. പക്ഷേ അമ്മയിലെ മാറ്റങ്ങൾ വസ്ത്രധാരണത്തിൽ മാത്രമല്ല മറ്റാരെയോ പ്രീതിപ്പെടുത്താൻ പാടുപെടുന്നതുപോലെ. ഞങ്ങളുടെ അച്ഛനിൽ നിന്ന് ഏറെ അകന്നത് പോലെ. എപ്പോഴും അച്ഛനോട് ദേഷ്യവും വഴക്കും ആണ്.

അമ്മ വേറെ ഏതോ ലോകത്ത് മറ്റാർക്കോ വേണ്ടി ജീവിക്കുന്നതുപോലെ. ഒരിക്കൽ അമ്മയുടെ ഫോണിൽ അനിയത്തി ആണ് കണ്ടത്, ചില ചാറ്റുകൾ. മറ്റൊരാളുടെ മെസ്സേജുകൾ കാണാനോ നോക്കാനോ പാടില്ല എന്നറിയാം. പക്ഷേ യാദൃശ്ചികമായിട്ടാണെങ്കിലും അവൾ അത് കാണുകയും വായിക്കുകയും അവളുടെ ഫോണിലേക്ക് ഫോർവേഡ് ചെയ്യുകയും, അമ്മ അറിയാതിരിക്കാൻ അമ്മയെ നോവിക്കാതിരിക്കാൻ അവളുടെ ഫോണിൽ അയച്ച മെസ്സേജ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാലും ഞങ്ങളുടെ അമ്മ മറ്റൊരാളുമായി ഇഷ്ടത്തിലാണ് എന്നറിഞ്ഞപ്പോൾ പാവം ഞങ്ങളുടെ അച്ഛനെ ഓർത്തു. ഞങ്ങൾ രണ്ടാളും ഏറെ കരഞ്ഞു. അച്ഛൻ ഒരിക്കലും ഞങ്ങളുടെ കുടുംബത്തിന് വേണ്ടി അല്ലാതെ ജീവിച്ചു കണ്ടിട്ടില്ല. എന്നിട്ടും അമ്മ കാണിച്ചത്, എഴുതുന്നത് ഞങ്ങളെ സങ്കടപ്പെടുത്തി കൊണ്ടിരുന്നു. അച്ഛൻ പറ്റിക്കപെടുന്നു ഓർത്തപ്പോൾ എനിക്ക് പലപ്പോഴും മരിക്കാൻ തോന്നി. ആരാണെന്ന് അറിയാത്ത, ആരുടെയൊക്കെ സ്വന്തമായ ഒരാൾക്ക് വേണ്ടി എന്തു സന്തോഷത്തിൻ്റെ പേരിലായാലും നാം ജീവിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ നൊന്തൊതുങ്ങാൻ പോകുന്ന കുറെയധികം മനുഷ്യർ ഉണ്ടെന്ന് ഓർക്കുക.തന്നോളം വളർന്നവരുടെ തല അച്ഛനമ്മമാരാൽ കുനിയേണ്ടി വരിക എന്നത് ആത്മഹത്യാപരമാണ്.ഒടുവിൽ അവൻ മറ്റൊരു ചോദ്യം കൂടി ചോദിച്ചു. എൻ്റെ അച്ഛന് ഇത്തരമൊരു ആഗ്രഹമുണ്ടെന്ന് അമ്മ അറിഞ്ഞാൽ അമ്മ അച്ഛന് എതിരെ എന്ത് നടപടിയാവും എടുക്കുക.

അതിൽ മാഡത്തിൻ്റെ സംഘടനയായ ചില്ല അടക്കം എന്താണ് ചെയ്യുക. അവൻ്റെ വാക്കുകളിൽ പലതും എന്തുപറയണമെന്നറിയാത്ത വിധം എന്നെക്കുഴക്കി കളഞ്ഞു. അവൻ തൊണ്ട ഇടറി പറഞ്ഞ പല വാക്കുകളും നമ്മളിൽ പലരും ഒരുപാട് ചിന്തിക്കേണ്ടതാണ്. കാരണം നമുക്ക് നമ്മുടെ നല്ല മക്കളെ നഷ്ടമാകാതിരിക്കാൻ, അവർക്ക് നമ്മൾ നല്ല അച്ഛനും അമ്മയും ആയിരിക്കാൻ ഒരു വിധം ആരോഗ്യ പരമായ കുടുംബജീവിതം നയിക്കുന്നവർക്ക് ത്രികോണ ബന്ധങ്ങൾക്ക് വെള്ളം കോരാതിരിക്കുന്നത് നന്നാകും എന്ന് പറയുന്ന തരത്തിലൊരു 20കാരൻ്റെ വാക്കുകൾ നനഞ്ഞു പിടഞ്ഞു. ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്’.ആ അമ്മയുടെ വാക്കുകൾ കൂടി കേൾക്കേണ്ടത് ഉണ്ടെന്ന് പറഞ്ഞ് അമ്മയുമായി വരു എന്ന് പറഞ്ഞാണ് റാണി നൗഷാദ് ആ മകനെ സമാധാനിപ്പിച്ചയച്ചത്
All rights reserved News Lovers.

Share this on...