അമ്മയുടെ പിറന്നാൾ ദിനത്തിൽ മീനാക്ഷി ചെയ്തത് – കാരണം എന്തെന്ന് പ്രേക്ഷകർ

in News 161,649 views

മലയാളസിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് മഞ്ജു വാര്യർ.ഇന്ന് മഞ്ജു വാര്യർക്ക് പിറന്നാളാണ്. നാൽപത്തിനാലാം പിറന്നാൾ ആഘോഷിക്കുന്ന മഞ്ജുവാര്യർക്ക് ആശംസകളുമായി ചലച്ചിത്ര ലോകവും, ആരാധകരും എത്തിയിരിക്കുകയാണ്. പൂർണിമ ഭാവന,നിഖില വിമൽ, റിമാ കലിങ്കൽ,മീരാജാസ്മിൻ, നവ്യാ നായർ, പൃഥ്വിരാജ്, രമേശ് പിഷാരടി എന്നിവർ മഞ്ജുവിന് പിറന്നാൾ ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയിരുന്നു. എന്നാൽ മഞ്ജു ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന പിറന്നാളാശംസകൾ ഒരുപക്ഷേ മകൾ മീനാക്ഷിയുടേതാവാം. കാരണം കാവ്യ മാധവൻ്റെ പിറന്നാളിന് പോലും ആശംസകൾ അറിയിക്കുന്ന മീനാക്ഷി എന്തുകൊണ്ട് മഞ്ജുവിൻ്റെ പിറന്നാളിന് ഒരു സ്റ്റോറിയോ അല്ലെങ്കിൽ ഒരു പോസ്റ്റോ ചെയ്യുന്നില്ല എന്നാണ് കൂടുതൽ പ്രേക്ഷകരും ചോദിക്കുന്നത്.

എന്തായിരിക്കും ഈ അമ്മയും മകളും തമ്മിലുള്ള പ്രശ്നം. ഒരുപക്ഷേ അച്ഛനും അമ്മയും തമ്മിൽ പ്രശ്നം ഉണ്ടാകാം. എന്നാൽ അതൊരിക്കലും മക്കളിലേക്ക് പകർന്നു കിട്ടാറില്ല. മകൾക്ക് അമ്മയോട് വെറുപ്പ് തോന്നാൻ കാരണമെന്താണ് ഇവരുടെ ജീവിതത്തിൽ നടന്നതെന്നും കൂടുതൽ പ്രേക്ഷകർ ചോദിക്കുന്നു. കാവ്യ മാധവൻ്റെ പിറന്നാളിന് ഐ ലവ് യു എന്നു പറഞ്ഞുകൊണ്ട് കാവ്യയ്ക്ക് ചുംബനം നൽകുന്ന രീതിയിലുള്ള ഒരു പോസ്റ്റ് തന്നെ ഇൻസ്റ്റഗ്രാമിലൂടെ മീനാക്ഷി പങ്കുവെച്ചിരുന്നു. എന്നാൽ സ്വന്തം അമ്മയുടെ പിറന്നാളിന് ഇത്തരത്തിൽ ഒരു പോസ് റ്റോ അല്ലെങ്കിൽ സ്റ്റോറിയോ മീനാക്ഷി പങ്കുവയ്ക്കാതിരുന്നതാണ് കൂടുതൽ പേരും ഇത്തരം ചോദ്യങ്ങൾ ഉയർത്താൻ കാരണമായി മാറിയിരിക്കുന്നത്.

കഴിഞ്ഞദിവസം കാവ്യയും ദിലീപും മീനാക്ഷിയും മഹാലക്ഷ്മിയും ഒരുമിച്ചുള്ള ചിത്രങ്ങൾ ഓണത്തിന് മീനാക്ഷി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. അന്നും നിരവധി പേർ സ്വന്തം അമ്മയ്ക്കൊപ്പം ഉള്ള ഒരു ചിത്രം എന്തുകൊണ്ടാണ് പങ്കുവെക്കാത്തതെന്ന് പലരും ചോദിച്ചിരുന്നു. മഞ്ജുവാര്യരെ ഫോളോ ചെയ്യാനും മീനാക്ഷി തയ്യാറായിട്ടില്ല എന്നതാണ് ശ്രദ്ധേയം ആയി മാറിയിരിക്കുന്നത്. അത്തരത്തിൽ ഇത്ര അധികം വെറുപ്പ് തോന്നാൻ ഇവർക്കിടയിൽ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട് എന്നാണ് കൂടുതൽ പ്രേക്ഷകരും പറയുന്നത്. അല്ലാതെ ഒരു മകളും അമ്മയെ ഇത്രയധികം വെറുക്കില്ല എന്ന് പറയുന്നു. എന്നാൽ മീനാക്ഷി മഞ്ജുവിനെ തൻ്റെ ഫോണിലൂടെ ബന്ധപ്പെടാറുണ്ടെന്നും, ഇപ്പോഴും മഞ്ജുവുമായി നല്ല സൗഹൃദം ഉണ്ടെന്നും ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

പുറമെ അത് കാണിക്കാത്തത് ആണ്.അച്ഛനുമായി അടുത്ത് നിൽക്കുമ്പോൾ മകൾ ഒരിക്കലും അമ്മയ്ക്ക് അനുകൂലമായുള്ള പോസ്റ്റുകൾ ഇടുകയോ, അമ്മയ്ക്ക് പിറന്നാൾ ആശംസിക്കുകയോ ചെയ്യുന്നത് അച്ഛന് വിഷമമാകും എന്നു കരുതിയാവും മീനാക്ഷി അതിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നത് എന്ന് ഒരു കൂട്ടം പ്രേക്ഷകർ പറയുന്നു. അതുകൊണ്ട് ഫോണിലൂടെ മീനാക്ഷി മഞ്ജുവിനെ വിളിച്ചിട്ട് ഉണ്ടാകാമെന്നും കൂടുതൽ പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. അങ്ങനെ നിരവധി ചർച്ചകളാണ് നടക്കുന്നത്. ഒരുപക്ഷേ മഞ്ജു ഏറ്റവും കൂടുതൽ പിറന്നാളിന് ആഗ്രഹിച്ചത് മകളുടെ ഒരു ആശംസ കേൾക്കാൻ ആയിരിക്കാം. എന്നാൽ കേരളത്തിൽ ഉള്ള നിരവധി ആളുകളാണ് മഞ്ജുവിന് പിറന്നാൾ ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Share this on...