അമ്മയുടെ പിറന്നാള്‍ ദിവസം കണ്ണീരണിഞ്ഞ് പ്രാര്‍ത്ഥന.. വേദനയോയെ പ്രിയപ്പെട്ടവര്‍

in News 271 views

മലയാളിയുടെ പ്രിയപ്പെട്ട താരകുടുംബം ആണ് ഇന്ദ്രജിത്തിൻ്റെയും,പൂർണിമയുടെയും. ഇന്ന് ഇരുവരുടെയും വിവാഹ വാർഷികമാണ്. ഈ വെഡിങ് ആനിവേഴ്സറി കൂടാതെ ഇന്ന് പൂർണ്ണിമയുടെ പിറന്നാൾ കൂടിയാണ്. നാൽപത്തി നാലാമത്തെ പിറന്നാൾ ആഘോഷിക്കുന്ന പൂർണിമയുടെ ഈ ദിവസം ആഘോഷമാക്കുകയാണ് താരകുടുംബം ഇപ്പോൾ. മാസങ്ങൾക്ക് മുൻപാണ് ഇരുവരുടെയും മൂത്തമകൻ പ്രാർത്ഥന ലണ്ടനിലേക്ക് പഠനത്തിനായി പോയത്. ഇപ്പോഴിതാ അമ്മയ്ക്ക് ഹൃദയം തൊടുന്ന ആശംസകളുമായി എത്തിയിരിക്കുകയാണ് മകൾ. അമ്മയ്ക്ക് ഒപ്പമുള്ള എൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കോർത്തിണക്കിയുള്ള ഒരു വീഡിയോ പങ്കുവെച്ചു കൊണ്ടാണ് പ്രാർത്ഥനയുടെ പോസ്റ്റ്. പുറത്ത് പഠിക്കാൻ പോയിരിക്കുന്നതിനാൽ അമ്മയോടൊപ്പം പിറന്നാൾ ആഘോഷിക്കാൻ കഴിയാത്തതിൻ്റെ സങ്കടം പറഞ്ഞ് കൊണ്ടാണ് മകൾ ഇക്കുറി അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത ഇന്ന് എൻ്റെ അമ്മയുടെ ജന്മദിനമാണ്.

ഞാൻ ഒരാളുടെ ജന്മദിനത്തിൽ നീണ്ട ദുഃഖകരമായ വലിയ കുറിപ്പുകൾ ഒന്നും എഴുതുന്ന ആളല്ല. എന്നാൽ ഇന്ന് ഞാൻ അമ്മയിൽ നിന്ന് വളരെ അകലെ ആയതിനാൽ വികാരാധീനയാണ്. അമ്മ കാരണമാണ് ഞാൻ ഇന്ന് ഞാൻ ആയിരിക്കുന്നത്. ഒരു നല്ല മനുഷ്യനാകാൻ എന്നെ പഠിപ്പിച്ച വ്യക്തി. എന്തുവന്നാലും എന്നെ കൈവിടാത്ത ആൾ.എങ്ങനെ ക്ഷമിക്കണമെന്നും എല്ലാത്തിനേയും എങ്ങനെ എന്നെ തന്നെ സ്നേഹിക്കണം എന്ന് അമ്മ എന്നെ പഠിപ്പിച്ചു. നിങ്ങൾ ഇല്ലെങ്കിൽ ഈ ലോകത്തിലെ എല്ലാം അർത്ഥ ശൂന്യമാകും. എൻ്റെ ജീവിതത്തിൽ ഉള്ളത് എല്ലാത്തിനും ഞാൻ അമ്മയോട് കടപ്പെട്ടിരിക്കുന്നു. കാരണം ഞാൻ ഇന്ന് ഞാൻ ആയിരിക്കുന്നതിനു കാരണം അമ്മയാണ്. എൻ്റെ എല്ലാമെല്ലാമായി ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങളും എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് അറിയാം. ജന്മദിനാശംസകൾ അമ്മ എന്നാണ് കുറിച്ചിരിക്കുന്നത്.

പൂർണിമയ്ക്ക് അമ്മ മല്ലികാ സുകുമാരനും പിറന്നാളാശംസകൾ നേർന്നിട്ടുണ്ട്. മരുമക്കളായ പൂർണിമയും പൃഥ്വിരാജിൻ്റെ ഭാര്യ സുപ്രിയയും മല്ലികയ്ക്ക് പ്രിയപ്പെട്ടവരാണ്. ഇരുവരോടും മല്ലിക കാണിക്കുന്ന സ്നേഹം എല്ലായ്പ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. രണ്ടുപേരും ഒരുപോലെ പ്രിയപ്പെട്ടവർ ആണെങ്കിലും മല്ലികയ്ക്ക് ഏറ്റവും കൂടുതൽ അടുപ്പം മൂത്തമകൾ പൂർണിമ തന്നെയാണ്. സുപ്രിയ നിർമാണ രംഗത്ത് സജീവമായതുകൊണ്ടുതന്നെ ആ തിരക്കുകളിലേക്ക് പോകുമ്പോൾ അമ്മയുടെ എല്ലാ ആവശ്യങ്ങൾക്കും ഓടിയെത്തുന്ന പൂർണിമയാണെന്ന് നടി ഒരിക്കൽ തുറന്നുപറഞ്ഞിട്ടുണ്ട്. രണ്ടു മരുമക്കളും തനിക്ക് മക്കളെപ്പോലെ തന്നെയാണെന്ന് മല്ലിക പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മൂത്ത മരുമകൾ പൂർണിമയുടെ പിറന്നാളിന് ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് മല്ലിക.നടി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച് ആശംസ ശ്രദ്ധ നേടുകയാണ്.

പൂർണിമയുടെ ഫോട്ടോയും അതിനൊപ്പം രണ്ടുവരി കുറിപ്പും വരുന്ന ഒരു ചിത്രമാണ് മല്ലിക പങ്കുവെച്ചിരിക്കുന്നത്. പുഞ്ചിരിക്കുന്ന ഒരു നല്ല മനസ്സിന് പൂക്കാലത്തേക്കാൾ ഭംഗിയുണ്ട്. സ്നേഹമുള്ള മനസ്സ് പോലെ എന്നാണ് ചിത്രത്തിലെ വരികൾ ഹാപ്പി ബർത്ത്ഡേ മോളു എന്നും മല്ലിക കുറിച്ചിട്ടുണ്ട്. മല്ലികയുടെ പിറന്നാൾ ആശംസകൾ നേർന്നുള്ള പോസ്റ്റിന് പൂർണ്ണിമമറുപടി നൽകിയിട്ടുണ്ട്. അമ്മയ്ക്ക് നന്ദി പറഞ്ഞ താരം അമ്മയെ ഒരു പാട് സ്നേഹിക്കുന്നുവെന്നും കുറിച്ചിട്ടുണ്ട്. പോസ്റ്റിനു താഴെ നിരവധിപേർ പൂർണിമയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.നടി വീണ നായർ ഉൾപ്പെടെയുള്ളവർ കമൻറ് ചെയ്തിട്ടുണ്ട്. അതേസമയംതൻ്റെ പ്രിയപ്പെട്ടവർക്ക് ഇന്ദ്രജിത്ത് ആശംസകൾ നേർന്നത് ഇങ്ങനെയാണ് ആണ്. ഇന്ന് തങ്ങളുടെ ഇരുപതാമത്തെ വിവാഹ വാർഷികമാണ് എന്നും, ഇന്ദ്രജിത്ത് പിറന്നാളിനോടൊപ്പം കുറിച്ചിട്ടുണ്ട്.

വൈകാരികമായും ശാരീരികമായും പൂർണിമയ്ക്ക് ഇത് എളുപ്പമുള്ള വർഷമായിരുന്നില്ല എന്നും, എന്നാൽ അത് കൈകാര്യം ചെയ്ത രീതി വർഷങ്ങളായി നീ എത്ര ശക്തയായ ഒരു സ്ത്രീയായി വളർന്നു എന്ന് തന്നെ ബോധ്യപ്പെടുത്തിയത് ആശംസാ കുറിപ്പിൽ ഇന്ദ്രജിത്ത് കുറിച്ചിരിക്കുന്നു. 2002ലാണ് പൂർണിമയും ഇന്ദ്രജിത്തും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. അന്ന് പൂർണിമയ്ക്ക് 23 വയസ്സ് പ്രായം. ഇന്ദ്രജിത്തിന് 22.2 പെൺകുട്ടികൾ ആണ് ഇവർക്കുള്ളത്. പ്രാർത്ഥന നക്ഷത്ര എന്നിവരാണ് മക്കൾ. സോഷ്യൽ മീഡിയയിൽ സജീവമായ രണ്ടുപേരും ഇന്ന് പ്രേക്ഷകർക്ക് പ്രിയങ്കരമാണ്.

Share this on...