ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ‘അമ്മ അറിയാതെ, എന്ന സീരിയലിന് നിരവധി ആരാധകരാണുള്ളത്. അമ്മ, മകൾ ബന്ധത്തിൻ്റെ മനോഹരമായ ഒരു കഥയാണ് പരമ്പര പറയുന്നത്. സീരിയലിൽ നീരജ യാ യി പ്രധാനവേഷത്തിലെത്തുന്ന കീർത്തി ഗോപിനാഥിനെ അത്ര പെട്ടെന്നൊന്നും ആർക്കും മറക്കാൻ സാധിക്കില്ല. അമ്മയറിയാതെ സീരിയലിൻ്റെ നട്ടെല്ലു തന്നെ കീർത്തിയാണ്.ജൂനിയർ മാൻഡ്രേക്ക് എന്ന ചിത്രത്തിലെ നായികയായിരുന്നു കീർത്തി എന്ന് പകുതിയിലധികം ആൾക്കാർക്കും അറിയില്ല. 1997-ൽ പുറത്തിറങ്ങിയ ജൂനിയർ മാൻഡ്രേക്ക് എന്ന ഹാസ്യ ചിത്രത്തിലൂടെയാണ് കീർത്തി സിനിമാരംഗത്ത് എത്തുന്നത്. അക്കാലത്തുതന്നെ സീരിയലുകളും സജീവസാന്നിധ്യമായിരുന്നു കീർത്തി.
കോട്ടയം സ്വദേശിയായ കീർത്തിയുടെ അച്ഛനൊരു എയർഫോർസ് ഓഫീസറും, അമ്മ ഒരു വീട്ടമ്മയും ആയിരുന്നു. അച്ഛൻ എയർഫോഴ്സിൽ ആയതുകൊണ്ടുതന്നെ ഇന്ത്യയിലെ തന്നെ വിവിധ സ്ഥലങ്ങളിൽ പഠിക്കാനായിരുന്നു കീർത്തിക്ക് അവസരം ലഭിച്ചത്. പ്രാഥമികവിദ്യാഭ്യാസം ബാംഗ്ലൂരിലായിരുന്നു. മലയാളം, തമിഴ് സീരിയലുകളിലും സജീവമായിരുന്ന സീരിയൽ നടനായ രാഹുലിനെ ആയിരുന്നു വിവാഹം കഴിച്ചത്. വീട്ടുകാരുടെ സമ്മതത്തോടെ ആയിരുന്നു വിവാഹം. ഒരു പ്രണയകഥ ആയിരുന്നു ഇവർക്ക് പറയാനുണ്ടായിരുന്നത്. ദൂരദർശനിൽ സംപ്രേഷണം ചെയ്ത ചിത്രഗീതത്തിൽ അവതാരികയായി എത്തിയിട്ടുണ്ട് കീർത്തി. അമൃതയിലെ റെഡ്കാർപെറ്റ് എന്ന പരിപാടിയിലേക്ക് കീർത്തിയുടെ സാന്നിധ്യം കാണാൻ സാധിച്ചിട്ടുമുണ്ട്. ടെലിവിഷൻ സീരിയലുകളുടെ എണ്ണം എടുക്കുകയാണെങ്കിൽ ദൂരദർശൻ സീരിയലുകളിൽ ആയിരുന്നു ശ്രദ്ധ നേടിയിരുന്നത്.
നീലവസന്തം, നീല വിരിയിട്ട ജാലകം, ഏകതാരകം, ചമയം തുടങ്ങിയ ദൂരദർശൻ സീരിയലുകളിലെ സജീവസാന്നിധ്യമായിരുന്നു. ഏഷ്യാനെറ്റ് സീരിയലുകളിലും സജീവ സാന്നിധ്യം തന്നെ ആയിരുന്നു. നീല വസന്തം എന്ന സീരിയൽ സെറ്റിൽ വച്ചാണ് കീർത്തി രാഹുലുമായി പരിചയത്തിലാകുന്നത്.ആദ്യം കണ്ടപ്പോൾ ഒരു ജാഡക്കാരനായാണ് രാഹുലിനെ തനിക്ക് തോന്നിയതെന്ന് കീർത്തി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരു സീനിയർ നടി ആണല്ലോ എന്ന് കരുതിയാണ് താൻ അങ്ങനെ ഇടപെട്ടതെന്നായിരുന്നു രാഹുലിൻ്റെ മറുപടി. പിന്നീട് ഇരുവരും തമ്മിലുള്ള പ്രണയം ആരംഭിക്കുകയായിരുന്നു. അത് വിവാഹത്തിൽ തന്നെയാണ് കലാശിച്ചത്. വീണ്ടും സിനിമ-സീരിയൽ നിന്നും ഇടവേള എടുത്ത കീർത്തി തിരികെ വരാൻ പലരും നിർബന്ധിച്ചപ്പോൾ പല കാരണങ്ങൾ പറഞ്ഞ് ഒഴിയുകയായിരുന്നു.
മക്കളുടെ പഠിത്തം, വീട്ടിലെ കാര്യങ്ങൾ അങ്ങനെ ഒരുപാട് കാര്യങ്ങൾ പറഞ്ഞു പിൻതിരിയാൻ നോക്കിയെങ്കിലും സീരിയൽ രംഗത്തേക്ക് തിരികെ വരുവാൻ ആയിരുന്നു കീർത്തിക്ക് സാധിച്ചത്. വായനയും, യാത്രയും, നൃത്തവുമൊക്കെ വളരെ അധികം ഇഷ്ടമുള്ള ഒരു വ്യക്തി കൂടിയാണ് കീർത്തി. മഴയെത്തും മുൻപെ, കിടിലോ കിടിലം ,കീർത്തനം, കർമ്മം, കാഞ്ഞിരപ്പള്ളി കറിയാച്ചൻ, ആകാശത്തേക്കൊരു കിളിവാതിൽ, ഏപ്രിൽ 19, ജൂനിയർ മാൻഡ്രേക്ക്, മന്ത്രമോതിരം, സിന്ദൂരം, വംശം തുടങ്ങിയ സിനിമകളിലും സാന്നിധ്യം ഉറപ്പിക്കുവാൻ കീർത്തിക്ക് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയും സജീവസാന്നിധ്യമാണ് താരം.
All rights reserved News Lovers.