അമൃതയുടെയും ഗോപീസുന്ദറിൻ്റെയും നടുക്ക് നിൽക്കുന്ന പാപ്പുവിൻ്റെ ചിത്രങ്ങൾ.

in News 396 views

പാപ്പുവിനെ കുറിച്ച് നീ ആലോചിച്ചോ. നിനക്കൊരു മകളില്ലേ.ബാല ഉപേക്ഷിച്ചുപോയി. ഇപ്പോൾ അമ്മയും ഉപേക്ഷിച്ചോ.ആ കുഞ്ഞിന് ഇനി ആരാണുള്ളത്. ഇങ്ങനെയുള്ള ചോദ്യങ്ങളാണ് പാപ്പുവിനെ കുറിച്ച് അമൃതയോട് ചോദിക്കുന്നത്. അമൃത ഗോപിസുന്ദറിനെ വിവാഹം ചെയ്തതിന് പിന്നാലെ അമൃതയുടെ പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഇതിന് പിന്നാലെ പാപ്പുവിനെ കുറിച്ചുള്ള ചോദ്യങ്ങളും ഉയർന്നു വരുന്നുണ്ട്. ഇപ്പോൾ പാപ്പുവിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കൊക്കെ മറുപടിയായി തന്നെ ഗോപീസുന്ദറും അമൃതയും പാപ്പുവും ചേർന്നു നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് അമൃത മറുപടി കൊടുത്തിരിക്കുന്നത്. ഇതേ ചിത്രം തന്നെ ഗോപി സുന്ദറും പങ്കുവെച്ചിട്ടുണ്ട്.

ഓം നമോ നാരായണ എന്ന ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ച് എടുത്ത ചിത്രമാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. ഇരുവരുടെയും വിവാഹം നടന്നതും ഇതേ ക്ഷേത്രത്തിൽ വച്ചു തന്നെ. അതേ ദിവസമെടുത്ത ചിത്രമാണ് ഇത് മൂന്നും. പാപ്പു വളരെ അതിസുന്ദരിയായി തന്നെ നിൽക്കുന്നുണ്ട്.പാപ്പുവിൻ്റെ അമ്മയുടെ വിവാഹത്തിനാണ് പാപ്പു ഒരുങ്ങി വന്നതെന്ന് ആ സന്തോഷത്തിൽ അറിയാം. എന്തായാലും മനോഹരമായ ചിത്രമാണെന്ന് ആരാധകരിൽ ചിലരെങ്കിലും കമൻറ് ചെയ്യുന്നു. ഞങ്ങളുടെ കുറുമ്പിപ്പാറു പാപ്പു ഇവിടെയുണ്ട്. ഞങ്ങൾ വിവാഹം കഴിച്ചപ്പോൾ അവളുടെ മുന്നിൽ ആയിരുന്നു അവൾ ആയിരുന്നു സാക്ഷി. അവളായിരുന്നു എല്ലാത്തിനും സാക്ഷി വഹിച്ചതും.

ഇപ്പോൾ ഗോപി സുന്ദറും,അമൃതയും തമ്മിൽ വിവാഹം കഴിഞ്ഞതിൽ ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ച് ആണെന്നുള്ള വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാപ്പുവുമൊത്തുള്ള, ഇവർ മൂന്നുപേരും ഉള്ള ഒരു ഫാമിലി ചിത്രം എന്ന് പറഞ്ഞ രീതിയിൽ പുറത്തുവിടുന്നത്. സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് അമൃത പുറത്ത് വിടുന്നതും. ഇന്ന് ഗോപിസുന്ദറിൻ്റെ പിറന്നാൾ ദിവസം ആണ്. പിറന്നാൾ ആശംസിച്ച് ആദ്യം എത്തിയതും അമൃത തന്നെ. ഇതിന് പിന്നാലെ തന്നെയാണ് ഒരു ചെറിയ സർപ്രൈസ് പോലെ ഈ ഒരു പോസ്റ്റ് കൂടി ചെയ്യുന്നത്.

എന്തായാലും പാപ്പുവിനെ നടുക്ക് നിർത്തിക്കൊണ്ട് ഇവർ രണ്ടുപേരും എടുത്ത ഈ ചിത്രം ആരാധകർക്കിടയിൽ തരംഗമാവുകയാണ് എന്ന് തന്നെ പറയണം. എല്ലാവരും നിമിഷങ്ങൾ കൊണ്ട് തന്നെയാണ് ഈ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഏതാനും നിമിഷങ്ങൾ കൊണ്ട് തന്നെയാണ് അമൃത ഈ ചിത്രങ്ങൾ പങ്കുവെച്ചതും.900 k ഓളം ഫോളോവേഴ്സ് അടുക്കുന്ന ഒരു സോഷ്യൽ മീഡിയ ഹാൻഡ്ലിങ് ആണ് അമൃതയുടേത്. നിരവധി പോസ്റ്റുകൾ ആണ് ഡെയിലി വരാറുള്ളതും. ഇതിനുമുൻപും റെക്കോർഡിങ് സൂൺ അല്ലെങ്കിൽ കമിങ് സൂൺ എന്നു പറഞ്ഞ് ഗോപി സുന്ദറുമായുള്ള ചിത്രം പങ്കുവച്ചിരുന്നു. അതിനോടകം തന്നെ പ്രേക്ഷകർക്ക് അത് മനസ്സിലായില്ല.എന്നാൽ അതിൻ്റെ അർത്ഥം ഇപ്പോഴാണ് മനസിലാകുന്നത്.
All rights reserved News Lovers.

Share this on...