അഭയയുടെ സങ്കടത്തിൽ പങ്കുചേർന്ന് ഗോപിസുന്ദർ.. പങ്കുവെച്ചത് അഭയ എടുത്ത വീഡിയോ..

in News 154 views

കഴിഞ്ഞ ദിവസം ആയിരുന്നു അഭയയുടെ ജീവിതത്തിൽ സംഭവിച്ച ഒരു സങ്കട വാർത്ത താരം പങ്കുവെച്ചത്. താരത്തിൻ്റെ വീട്ടിലെ ഒരു നായ മ,രി,ച്ച വിവരമായിരുന്നു ഇത്. മൂന്നു നായ്ക്കളിൽ ഡാഷിനത്തിൽപ്പെട്ട പുരുഷു എന്ന് പേരുള്ള നായയായിരുന്നു മ,രി,ച്ച,ത്. ഇപ്പോൾ ഇതേ നായയെ കുറിച്ചുള്ള ഒരു വീഡിയോയാണ് ഗോപിസുന്ദർ പങ്കുവച്ചിരിക്കുന്നത്. പുരുഷു എന്നായിരുന്നു ഈ നായയുടെ പേര്. ഈ പേരിട്ടത് ഗോപീസുന്ദറാണ് എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ഗോപിസുന്ദർ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.നല്ല ദീർഘായുസ്സ് ഉണ്ടാകട്ടെ, നല്ല ആരോഗ്യം ഉണ്ടാകട്ടെ എന്ന് പറഞ്ഞ് നായയെ കയ്യിൽ എടുത്തു വച്ച് തലയിൽ തലോടുന്ന ഒരു വീഡിയോ ആണ് ഗോപിസുന്ദർ പങ്കുവച്ചിരിക്കുന്നത്.

എനിക്ക് നിൻ്റെ പേരിടൽ ചടങ്ങ് ഇന്നും ഓർമയുണ്ട് എന്ന് പറയുന്ന ഒരു നൊമ്പരപ്പെടുത്തുന്ന ക്യാപ്ഷൻ കൂടിയാണ് ഗോപിസുന്ദർ ഈ വീഡിയോയ്ക്കൊപ്പം നൽകിയിരിക്കുന്നത്. നൊമ്പരപ്പെടുത്തുന്ന ഗോപിസുന്ദറിൻ്റെ നൊമ്പരപ്പെടുത്തുന്ന വാക്കുകൾ ഇങ്ങനെ. എൻ്റെ പുരുഷു നീ ശാന്തമായി ഉറങ്ങു, നീ എന്നും എൻ്റെ മടിയിൽ ഉറക്കമായിരിക്കും എന്ന് തുടങ്ങുകയാണ് ഈ ക്യാപ്ഷൻ. നീ ഇവിടെ സുരക്ഷിതനാണ്. എനിക്ക് ഇത്രയും വേദന സഹിക്കാൻ വയ്യ. എൻ്റെ മനസ്സുമാറ്റാൻ ഞാൻ ശ്രമിക്കുന്നുണ്ട് നീ എന്നും കിടക്കുമ്പോൾ എൻ്റെ കട്ടിലിനടിയിൽ തന്നെ ഉണ്ടാകും.

എൻറെ തൊട്ടടുത്ത്.ഒരുപാട് സ്നേഹം പുരുഷ. ഇങ്ങനെയായിരുന്നു പുരുഷു എന്ന നായയെ കുറിച്ച് ഗോപിസുന്ദർ കുറിച്ച വാക്കുകൾ. അവസാനമായി അദ്ദേഹത്തിന് ഒരു നോക്കുപോലും അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട നായയെ കാണാൻ പറ്റാത്തതിൻ്റെ വിഷമം ആ വാക്കുകളിൽ ഉണ്ട് എന്ന് ആരാധകർ തന്നെ മനസ്സിലാക്കുന്നു. ഇതുപോലെ നൊമ്പരപ്പെടുത്തുന്ന വാക്കുകളായിരുന്നു അഭയയും പോസ്റ്റ് ചെയ്തത്. എനിക്ക് നിന്നെ നല്ലോണം നോക്കാൻ സാധിച്ചില്ല പുരുഷു എന്ന് പറഞ്ഞായിരുന്നു അഭയ കുറച്ചധികം ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് എത്തിയത്.

അവസാനനാളുകളിൽ നിൻ്റെ കൂടെ ഇരിക്കാൻ സാധിച്ചില്ല. എന്നെ വിശ്വസിക്കൂ, എന്നെങ്കിലും നിന്നെ എനിക്ക് കാണാൻ സാധിക്കുമെങ്കിൽ നിന്നെ ഞാൻ വിടില്ല. ഞാൻ നിൻ്റെ അരികിൽ ഇരിക്കും. നമ്മൾ ഒരുമിച്ച് ടിവി കാണും. നമ്മൾ സോഫയിൽ ഇരുന്ന് ഒരുമിച്ച് ബിസ്ക്കറ്റ് കഴിക്കും. ഞാൻ നിന്നെ നടത്താൻ കൊണ്ടുപോകും. എനിക്കറിയാം, ഇനി സ്വർഗ്ഗത്തിലും നീ എൻ്റെ കോഴി കുഞ്ഞുങ്ങളെ തുരത്തും. പക്ഷേ ഇപ്പോൾ എനിക്ക് ഒന്നേ പറയാനുള്ളൂ. ഇപ്പോൾ ഞാൻ നിന്നെ കെട്ടിപിടിക്കുകയാണ്.

എനിക്ക് നിന്നോട് യാത്ര പറയാൻ വയ്യ, യാത്ര പറയുകയുമില്ല. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നീ കുറുമ്പ് കാണിക്കുമ്പോൾ ഞാൻ വഴക്കു പറയുമെങ്കിലും എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്. അതിനൊക്കെ നീഎന്നോട് ക്ഷമിക്കണം. എനിക്ക് നീ എൻ്റെ അരികിൽ ,എൻ്റെ കിടക്കയിൽ വേണം. ഇനി ഒരിക്കലും മരിക്കാതെ ഒരുമിച്ച് ഉറങ്ങണം. എനിക്കത്രയും വിഷമം താങ്ങാൻ വയ്യ. എന്നെ വിട്ടു പോകല്ലേ. നീ എന്നും എൻ്റേതാണ്. ഇങ്ങനെയാണ് തൻ്റെ നായയെ കുറിച്ച് അഭയ കുറിച്ച കുറിപ്പ്.

Share this on...