അത്ര ലളിതമായിരുന്നില്ല ആ ജീവിതം – മറ്റുള്ളവരെ ചിരിപ്പിക്കുമ്പോഴും ഉള്ളിൽ കരഞ്ഞ ലളിതാമ്മ

in News 34 views

സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോഴും ലളിതമായിരുന്നില്ല ലളിതയുടെ യാത്രകൾ. ദൈവം ഒരു പ്രേക്ഷകൻ ആണെങ്കിൽ എപ്പോഴും കരയുന്ന എന്നെയാണ് ആ ദൈവത്തിന് ഇഷ്ടം എന്ന് ഒരിക്കൽ ലളിത പറഞ്ഞിരുന്നു. അത്രയും ഉള്ളിൽ തട്ടിയാണ് അവർ അത് പറഞ്ഞത്. ജീവിതത്തിൻ്റെ നല്ലൊരു ഭാഗവും പ്രാരാബ്ദങ്ങളും കടവും നിറഞ്ഞതായിരുന്നു.ഭരതൻ അകാലത്തിൽ മ,രി,ച്ച,പ്പോ,ൾ ആറുമാസം വീട്ടിലെ ഇരുളിൽ ഒതുങ്ങിപ്പോയി ലളിത. കടബാധ്യതകൾ ആയിരുന്നു ചുറ്റും. എങ്ങനെ കടത്തിൽ നിന്ന് കരകയറുമെന്ന് അറിയുമായിരുന്നില്ല. കരകയറാനുള്ള വഴിയായിരുന്നു പിന്നീട് സിനിമ. ഓടിനടന്ന് അഭിനയിച്ചു. ഒടുവിൽ ഭർത്താവ് വരുത്തിവച്ച വലിയ ബാധ്യതകൾ കഴിവുകൊണ്ടും അക്ഷീണമായ പ്രയത്നം കൊണ്ടും ലളിത ഇല്ലാതെയാക്കി. അഭ്രപാളികളിൽ അഞ്ച് പതിറ്റാണ്ട് പിന്നിട്ടിട്ടും പക്ഷേ സാമ്പത്തിക ബാധ്യതകൾ വിടാതെ പിന്തുടർന്നു.

സഹായം കൊണ്ടായിരുന്നു തിരിച്ചുവരവുകൾ. സിനിമയിൽ മകൻ സിദ്ധാർത്ഥ് പച്ചപിടിച്ചു വരുന്നതിനിടെ ഉണ്ടായ അപ്രതീക്ഷിത അപകടം ലളിതയെ തളർത്തി. പക്ഷേഅമ്മ മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. അസുഖങ്ങൾ ആയിരുന്നു ജീവിതത്തിൽ കടന്നുവന്ന അടുത്ത വില്ലൻ. ചികിത്സാ ചിലവിനു പോലും ബുദ്ധിമുട്ടി . സർക്കാർസാമ്പത്തിക സഹായം പ്രഖ്യാപിച്ചപ്പോൾ അതുപോലും വിവാദമായി. ഇത്രയേറെ പ്രയാസങ്ങൾ ഉണ്ടായിട്ടും വ്യക്തിജീവിതവും കലാജീവിതവും കൂട്ടി കുഴച്ചില്ല. ആകാവുന്ന കാലത്തോളം ജോലി എടുത്തു. കരഞ്ഞും കരയിച്ചും ചിരിച്ചും ചിരിപ്പിച്ചും മലയാളി സ്ത്രീത്വത്തിൻ്റെ ഭാവങ്ങൾ ആവാഹിച്ച മലയാളസിനിമയിലെ ഒരു അമ്മ കൂടി പടിയിറങ്ങി പോവുകയാണ്. ചൊവ്വാഴ്ച രാത്രിയാണ് കെ പി എ സി ലളിത ലോകത്തോട് വിടപറഞ്ഞത്.

സംസ്കാരം ഇന്നു വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ നടക്കും. ഔദ്യോഗി ബഹുമതികളോടെയായിരിക്കും സംസ്കാര ചടങ്ങുകൾ. രാവിലെ 8 മുതൽ 11.30 വരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിൽ ഭൗതികദേഹം പൊതുദർശനത്തിനുവെയ്ക്കും. തുടർന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും .തൃശൂരിലും,സംഗീതനാടക അക്കാദമി ഹാളിലും പൊതുദർശനം ഉണ്ടാവും. വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.ചൊവ്വാ രാത്രിയായിരുന്നു കെപിഎസി ലളിത അ,ന്ത,രി,ച്ച,ത്. തൃപ്പൂണിത്തറയിലെ മൻ്റൈ ഫ്ലാറ്റിൽ വെച്ചായിരുന്നു അ ന്ത്യം.

ഏറെ നാളായി അസുഖ ബാധ്യതയായി ചികിത്സയിലായിരുന്നു. നാടകത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച കെപിഎസി ലളിതയ്ക്ക് രണ്ട് തവണ സഹ നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്.സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലു തവണ നേടി.കെ എസ് സേതുമാധവൻ്റെ കൂട്ടുകുടുംബമാണ് ആദ്യചിത്രം. അഞ്ഞൂറിലധികം സിനിമകളിൽ ഭാഗമായി. അ,ന്ത,രി,ച്ച സംവിധായകൻ ഭരതൻ ആയിരുന്നു ഭർത്താവ്. നടൻ സിദ്ധാർത്ഥ്, ശ്രീക്കുട്ടി എന്നിവരാണ് മക്കൾ. കേരള സംഗീത നാടക അക്കാദമി ചെയർ പേഴ്സൺ ആയിരുന്നു. മഹേശ്വരി അമ്മ എന്നായിരുന്നു യഥാർത്ഥ പേര്. കെ പി എസി നാടകങ്ങളിലൂടെ കലാ രംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.

ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്ത് കടക്കൽ തറയിൽ വീട്ടിൽ കെ അനന്തൻ നായരുടെയും ഭാർഗ്ഗവി അമ്മയുടെയും മകളായിയി 1947-ലാണ് ജനനം. വളരെ ചെറുപ്പകാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു.10 വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചുതുടങ്ങി.ഗീതയുടെ ബലിയായിരുന്നു ആദ്യത്തെ നാടകം. പിന്നീട് കേരളത്തിലെ പ്രമുഖ നാടകസംഘമായിരുന്ന കെപിഎസി ൽ ചേർന്നത്. അങ്ങനെയാണ് ലളിത എന്ന പേർ സ്വീകരിച്ചത്. പിന്നീട് സിനിമയിൽ വന്നപ്പോൾ കെപിഎസിയുടെ കൂടെ ലളിത എന്ന പേർ ചേർത്തു.

Share this on...