പലപ്പോഴും ഡോക്ടർമാരുടെയും ആശുപത്രി അധിക്യതരുടെയും കണക്ക് കൂട്ടൽ തെറ്റുന്ന സംഭവം നമ്മൾ നിരവധി കണ്ടിട്ടുണ്ട്.അത്തരത്തിൽ ഉള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക.’അമ്മ പ്രതീക്ഷിച്ചത് ഇരട്ട ആയിരുന്നു എന്നാൽ സംഭവിച്ചത് മറ്റൊന്ന് ആയിരുന്നു.ഈ ദമ്പതികൾ കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ ഒരുപാട് ചികിത്സ ചെയ്തവരാണ്.എന്നിട്ടും യാതൊരു ഫലവും ഉണ്ടായില്ല എങ്കിലും പ്രാർത്ഥനയും ചികിത്സയും ഇവർ തുടർന്ന് കൊണ്ടേ ഇരുന്നു.ഒടുവിൽ ആ യുവതി ഗർഭിണി ആയി എ ദമ്പതികൾക്ക് അതില്പരം സന്തോഷം മറ്റൊന്നും തന്നെ ഇല്ലായിരുന്നു.ആ ടെസ്റ്റ് കഴിഞ്ഞപ്പോൾ തന്നെ ഇരട്ടയാണ് ജനിക്കാൻ പോകുന്നത് എന്ന് ഡോക്ടർമാർ പറഞ്ഞു അപ്പോൾ ആ ദമ്പതിമാരുടെ സന്തോഷം ഇരട്ടി ആയി
എന്നാൽ സ്കാൻ ചെയ്തു നോക്കിയ ഡോക്ടർമാർ ഒന്ന് ഞെട്ടി.അഞ്ചു കുട്ടികളെയാണ് സ്കാനിങ്ങിൽ കണ്ടത്.സാമ്പത്തികം ആയി പിന്നോക്കം നിൽക്കുന്ന ഇവർ ഈ അഞ്ചു കുട്ടികളെ എങ്ങനെ നോക്കും.ഒന്ന് കൂടി പരിശോധിച്ച ശേഷം ഡോക്റ്റർ പറഞ്ഞു അഞ്ചു മാത്രമല്ല ആറു പേരുണ്ട് ഇത് കേട്ട ദമ്പതികൾ സന്തോഷിക്കണോ സങ്കടപ്പെടണോ എന്ന് അറിയാത്ത അവസ്ഥ ആയി പക്ഷെ ഒരു കാര്യം അവർ ഉറപ്പിച്ചിരുന്നു.കുട്ടികളെ എന്ത് വില നൽകിയും വളർത്താൻ തീരുമാനിച്ചു.പക്ഷെ പ്രസവത്തിൽ ഒരുപാട് കോമ്പ്ളിക്കേഷൻ ഉണ്ടാകാൻ ചാൻസ് ഉള്ളത് ആയി ഡോക്റ്റർ അറിയിച്ചു.എല്ലാ കുട്ടികളെയും ഒരുപക്ഷെ ജീവനോടെ കിട്ടുന്നത് ബുദ്ധിമുട്ട് ആയിരിക്കും എന്നാൽ ആ ദിവസം വന്നെത്തി അഞ്ചു കുട്ടികൾ കുഴപ്പം ഇല്ലാതെ ജനിച്ചു പക്ഷെ ആറാമത്തെ കുട്ടി അവൾക്ക് വേണ്ടത്ര ന്യൂട്ട്രീഷ്യൻ കിട്ടിയിട്ടില്ല എന്നത് കൊണ്ട് ആറു മാസം കഴിഞ്ഞാണ് അവൾക്ക് ഹോസ്പിറ്റലിൽ വിടാൻ കഴിഞ്ഞത്.