അജിത്തിൻ്റെയും ശാലിനിയുടെയും മകൾ അനുഷ്കയെ ഇപ്പോൾ കണ്ടോ.ശാലിനിയോളം വളർന്നു മകൾ.

in News 49 views

തെന്നിന്ത്യയിലെ പ്രിയ താരദമ്പതികളാണ്ത മിഴകിൻ്റെ സൂപ്പർ താരം അജിത്തകുമാറും, ഭാര്യ ശാലിനിയും. ഇപ്പോഴിതാ മക്കളോടൊപ്പം ഉള്ള ഇവരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ. ഇവർക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇല്ലാത്തതിനാൽ ഇവരുടെ ചിത്രങ്ങളോ മറ്റു വിവരങ്ങളോ ഒന്നും തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെടാറില്ല.എന്നാൽ ഇവരുടെ ആരാധകർ ഇവരുടെ ചിത്രങ്ങൾ തേടിപിടിച്ച് മറ്റുള്ളവർക്കായി പങ്കുവയ്ക്കാറുണ്ട്. മകൻ അദ്വിക്കിൻ്റെ പിറന്നാളോടനുബന്ധിച്ച ചിത്രങ്ങളാണ് ഇത്. മകൾ അനുഷ്കയ്ക്കും, ആദ്വിക്കിനുമൊപ്പമുള്ള ഇരുവരുടെയും മനോഹര ചിത്രങ്ങൾ ആരാധകർ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്.

മാർച്ച് രണ്ടിന് അദ്വിക്കിൻ്റെഏഴാം പിറന്നാൾ ആയിരുന്നു. അടുത്ത കുടുംബാംഗങ്ങൾക്കൊപ്പം ആയിരുന്നു പിറന്നാളാഘോഷം. ശാലിനിയുടെ സഹോദരനും നടനുമായ റിച്ചാർഡിനെയും ചിത്രങ്ങളിൽ കാണാൻ സാധിക്കും. അജിത്തിൻ്റെ ഏറ്റവും പുതിയ ചിത്രമായ വല്യമൈ തമിഴ്നാട്ടിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ഇപ്പോൾ .അതേസമയം ശാലിനിയുടെ ചിത്രങ്ങൾ അങ്ങനെ പുറത്ത് വരാറില്ല. എങ്കിലും അജിത്തിനൊപ്പം എപ്പോഴെങ്കിലും പുറത്തിറങ്ങുമ്പോൾ ആരാധകർ ചിത്രങ്ങളെടുത്ത് തങ്ങളുടെ ഇൻസ്റ്റ ഗ്രാം പേജുകളിലൂടെയും ഫേസ്ബുക്കിലൂടെയുമെല്ലാം പങ്കുവയ്ക്കാറുണ്ട്.

അങ്ങനെയാണ് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ മറ്റുള്ളവർ കാണുന്നത് .അതുമാത്രമല്ല മക്കളുടെ ചിത്രങ്ങളും ഇരുവരും പങ്കുവയ്ക്കാറില്ല. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ചില അവസരങ്ങളിൽ മാത്രമാണ് അജിത്തിനെയും ശാലിനിയുടെ മക്കളുടെ ചിത്രങ്ങൾ പോലും മറ്റുള്ളവർ കാണുന്നത്. കുഞ്ഞ് അനുഷ്കയെ എല്ലാവർക്കും പരിചയമാണ്. എന്നാൽ ഇപ്പോൾ അനുഷ്കയുടെ രൂപമാറ്റം കണ്ട് ഏവരും അത്ഭുതപ്പെട്ടിരിക്കുകയാണ്.ശാലിനിയോളം ആയല്ലോ എന്നാണ് അധികപേരും അഭിപ്രായപ്പെട്ടിരിക്കുന്നത്.ഈ കുടുംബചിത്രം ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
All rights reserved News Lovers.

Share this on...