അച്ഛന്റെയും അമ്മയുടെയും വിവാഹത്തിന് സാക്ഷിയായി മകൻ – ചിത്രങ്ങൾ പങ്കുവെച്ച അമ്പിളി

in News 16 views

ടിക്ക്ടോക്ക് വഴി നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് അമ്പിളി. അമ്പിളിയുടെ ഓരോ വീഡിയോക്കും മില്യൺ വ്യൂയേസ് ഉണ്ടായിരുന്നു. എന്നാൽ ടിക് ടോക്ക് ഇന്ത്യയിൽ ബാൻ്റ് ചെയ്തതോടുകൂടി അമ്പിളി തരംഗം അവസാനിച്ചു.അമ്പിളിക്കെതിരെ ചീറ്റിംഗ് കേസ് ഉയർന്നിരുന്നു. എന്നാൽ അത് കള്ളക്കേസ് ആണെന്ന് പറഞ്ഞു അമ്പിളി തന്നെ രംഗത്തെത്തുകയും ചെയ്തു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അമ്പിളിയുടെയും, ഭാര്യയുടെയും കുഞ്ഞിൻ്റെയും ചിത്രങ്ങളാണ്. കുഞ്ഞിനെ സാക്ഷിനിർത്തി വിവാഹിതനായതിൻ്റെ ചിത്രമാണ് അമ്പിളി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രം പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ വൈറൽ ആവുകയും ചെയ്തു.

അമ്പിളിയും ഭാര്യയും തുളസിമാല അണിഞ്ഞ് കയ്യിൽ മകനെ എടുത്തിരിക്കുന്ന ഫോട്ടോയും,അമ്പിളി അതിനുശേഷം കുഞ്ഞിനെ കളിപ്പിക്കുന്ന ഫോട്ടോയും ആണ് വൈറലായി മാറിയിരിക്കുന്നത്. ഈ ചിത്രങ്ങൾ ഇത്രയും വൈറലാകാൻ കാരണം ചിത്രത്തിൽ അമ്പിളിയുടെ മകനും ഉള്ളതുകൊണ്ടാണ്. അമ്പിളിക്ക് ആശംസകൾ അറിയിച്ചു നിരവധി പേരാണ് പോസ്റ്റിന് കമൻറ് ഇടുന്നത്. അമ്പിളി എന്ന പേരിനേക്കാൾ മുത്തുമണി എന്ന പേരിലാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയായിരുന്നു അമ്പിളി. മുത്തുമണി എന്ന് പറഞ്ഞു കൊണ്ടുള്ള അമ്പിളിയുടെ വീഡിയോകൾക്ക് നിരവധി ആരാധകർ ഉണ്ടായിരുന്നു. ടിക് ടോക്കിലൂടെ വലിയ സ്വീകാര്യതയാണ് അമ്പിളി നേടിയെടുത്തത്.

പക്ഷേ അമ്പിളിയുടെ വീഡിയോകൾക്കെതിരെ പല യൂട്യൂബർമാരും വിമർശനം അറിയിച്ചതോടു കൂടി അമ്പിളി വിമർശനങ്ങളിൽ ഇടം നേടി. പിന്നീട് ഒരു പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്ന കേസ് വരികയും, അമ്പിളിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തു. പിന്നീട് അമ്പിളിയും ആ പെൺകുട്ടിയും രംഗത്തെത്തി.തങ്ങൾ പ്രണയത്തിൽ ആയിരുന്നുവെന്നും, ഒരുമിച്ചു ജീവിക്കുന്നതിനിടയിൽ ബന്ധുക്കൾ ഞങ്ങളെ കുടുക്കിയതാണെന്നും പറഞ്ഞു അമ്പിളിയും പെൺകുട്ടിയും രംഗത്തെത്തിയതോടെ അമ്പിളിയുടെ നിരപരാധിത്വം തെളിഞ്ഞു.

ഇപ്പോൾ അമ്പിളിയുടെയും കുഞ്ഞിൻ്റെയും ഭാര്യയുടെയും ചിത്രങ്ങൾസോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അതും അവരുടെ വിവാഹ ദിവസം മകൻ കൂടെയുള്ള ചിത്രങ്ങൾ. അന്ന് ഇവനെ ചീത്ത പറഞ്ഞവരൊക്കെ എവിടെ പോയി എന്നാണ് ഇപ്പോൾ പലരും കമൻ്റായി ചോദിക്കുന്നത്. ഒരുപാട് ചീത്ത കേട്ട് എല്ലാത്തിനും ഒരു മറുപടിയാണ് ഈ ചിത്രം. നീയാണ് ആൺകുട്ടി. നന്മകൾ നേരുന്നു എന്നും അമ്പിളിയുടെ ആരാധകർ പറയുന്നു.

Share this on...