അംഗീകാരവും പ്രശസ്തിയും സിതാരയ്ക്ക്… ആഗ്രഹിച്ചിട്ടും എനിക്കൊന്നും കിട്ടിയില്ല…

in News 32 views

എല്ലാവർക്കും പ്രിയങ്കരിയായ ഒരു ഗായികയാണ് നമ്മുടെ പ്രിയപ്പെട്ട സിത്താര. വളരെ കുറച്ച് ഗാനങ്ങൾ മാത്രമാണ് സിതാര ആലപിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ കൂടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് സിത്താര. മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പ്രോഗ്രാമായി മാറിക്കഴിഞ്ഞു സൂപ്പർ ഫോർ. സൂപ്പർ ഫോറിൻ്റെ ജഡ്ജായി നിൽക്കുന്നത് സിത്തുമണി തന്നെ. ഇപ്പോൾ ആരാധകർ എല്ലാവരും സിത്തുമണി എന്നാണ് സിത്താരയ വിളിക്കുന്നത്. പ്രേക്ഷകരുടെ പ്രിയങ്കരി തന്നെയാണ് സിതാര. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്നെ വിശേഷങ്ങൾ എല്ലാം പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോൾ ഒരു റിയാലിറ്റി ഷോയിൽ വിധികർത്താവ് കൂടിയായിരിക്കുന്ന താരത്തിൻ്റെ ഭർത്താവ് സജീഷും സോഷ്യൽ മീഡിയയിൽ സജീവമാണ്.

വിശേഷം പങ്കുവെച്ച് താരം എത്തുന്നു ഞങ്ങളുടെ വിവാഹത്തെക്കുറിച്ച് ആണ് സജീഷ് പറയുന്നത്. സിതാരയെ തനിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ആ സമയത്ത് കലോത്സവവേദികളിൽ എല്ലാം സജീവമായിരുന്നു സിത്താര. പരിചയമുള്ള ഒരാളെ വിവാഹം കഴിക്കണമെന്ന് ഉണ്ടായിരുന്നു. ഞങ്ങൾ പരിചയപ്പെട്ട്, പിന്നീട് വിവാഹത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞു. അവർക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല അങ്ങനെ വീട്ടിൽ പോയി സമ്മതിച്ചു. എല്ലാം ഉണ്ടാവുകയായിരുന്നു. ഇങ്ങനെയാണ് സജീഷ് തുറന്നു പറഞ്ഞത്. സജീഷിൻ്റെ വാക്കുകളിൽ സിത്താരയോടുള്ള സ്നേഹം ഒഴുകുന്നത് എല്ലാവരും ശ്രദ്ധിച്ചു.

പ്രേക്ഷകർക്കിടയിൽ ഈ വീഡിയോ വീണ്ടും വൈറലാവുകയാണ്. പരിചയമുണ്ടായിരുന്ന സമയം തൊട്ട് തന്നെ സിതാരയെ വിവാഹം കഴിക്കണം അല്ലെങ്കിൽ സിതാരയെ പോലെ ഒരാളെ വിവാഹം കഴിക്കണമെന്ന് തന്നെയായിരുന്നു മനസ്സിൽ. പരിചയമുള്ള ഒരാളെ മാത്രമേ താൻ വിവാഹം കഴിക്കൂ എന്ന് ഒരു വാശി തന്നിക്കുണ്ടായിരുന്നു. അച്ഛനും അമ്മയും കണ്ടു പിടിക്കുന്നതിന് പകരം ഞാൻ തന്നെ ഒരാളെ കണ്ടെത്തണമെന്നുണ്ടായിരുന്നു. ഞങ്ങൾ പരിചയപ്പെട്ട് പിന്നീട് വിവാഹത്തെക്കുറിച്ച് വീട്ടുകാരോട് പറയുകയായിരുന്നു.

അപ്പോൾ അവർക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല.എൻ്റെ കോഴ്സ് കഴിഞ്ഞ് ഞാൻ തന്നെ ഒരാളെ കണ്ടു പിടിക്കും നേരത്തെ പറഞ്ഞതാണ്. എൻഗേജ്മെൻ്റ് കഴിഞ്ഞ് ഒന്നര വർഷത്തിനു ശേഷമായിരുന്നു വിവാഹം. വിവാഹത്തെ കുറിച്ച് സിതാരയോട് പറഞ്ഞപ്പോൾ ഓകെ പറഞ്ഞിരുന്നു.അങ്ങനെയാണ് വീട്ടിൽ പോയി കാര്യം പറയുന്നത്. ഭാഗ്യത്തിനെല്ലാം ആഗ്രഹിച്ചതുപോലെ സംഭവിച്ചു.

എനിക്ക് കലാകാരനാവണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അത് നടന്നില്ല. അതുപോലെ ഡോക്ടർ ആവാനും ആഗ്രഹിച്ചു. കലാജീവിതത്തിൽ എനിക്ക് കിട്ടാതെ പോന്ന അംഗീകാരവും, അവസരവും സിതാരയ്ക്ക് ലഭിക്കുന്നതിൽ സന്തോഷമേ ഉള്ളൂവെന്നാണ് സജീഷ് എന്ന ഈ സ്നേഹ നിധിയായ ഭർത്താവ് പറയുന്നത്.

Share this on...