പ്രണവ് മോഹൻലാൽ എന്ന മനുഷ്യൻ ഇങ്ങനെ. ജനങ്ങൾക്കിടയിൽ ജീവിക്കുന്ന സാധാരണ താരപുത്രൻ.

in FILM NEWS 163 views

താര പുത്രന്മാരും പുത്രിമാരുമൊക്കെ തന്നെ എല്ലായ്പ്പോഴും ശ്രദ്ധ നേടാറുണ്ട്. അവരുടെ യഥാർത്ഥ ജീവിതത്തിലും അവർ എങ്ങനെയാണെന്ന് ഉള്ള കാര്യം കൂടി മലയാളികളും ആരാധകരും ശ്രദ്ധിക്കാറുണ്ട്.പ്രത്യേകിച്ച് എടുത്തു പറയുമ്പോൾ പറയണം താരരാജാക്കന്മാരുടെ പുത്രന്മാർ. ദുൽഖർ സൽമാനും, പ്രണവ് മോഹൻലാലും ഒക്കെ അത്തരത്തിൽ രണ്ടുപേരാണ്. ഒരുപാട് താരജാടയും താരപ്രഭയും നിഴലിക്കുമ്പോൾ ആയിരിക്കും ഇവരുടെ ജീവിതത്തിൽ ഇത്രയും വലിയ സംഭവങ്ങളൊക്കെ സംഭവിച്ചത്. അതുകൊണ്ട് ഇവർ പഠിച്ചതും വളർന്നതുമൊക്കെ തന്നെ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.

അത്തരത്തിലൊരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു ഫോട്ടോയുടെ ക്യാപ്ഷനാണ് ഇപ്പോൾ ഇരിക്കുന്നത്.ദേ ഈ ഫോട്ടോയുടെ അറ്റത്തുള്ള മുതലിനെ പറ്റി വർഷങ്ങൾക്ക് മുൻപ് എഴുതണം എന്നു കരുതി. ഇപ്പോൾ കുറിക്കുന്നു. കർണ്ണാടകയിൽ എംബിബിഎസ് പഠിച്ചു കൊണ്ടിരുന്ന കാലത്ത് ഓരോ സെമസ്റ്റർ എക്സാം കഴിയുമ്പോഴും ഒരു ഹമ്പിയാത്ര പതിവാക്കി.കാറിലാണ് യാത്ര പതിവുള്ളത്. ചെന്നാൽ സാധാരണ ഗോ വൺ കോർണറിൽ ആണ് താമസം. ബാത്റൂം അറ്റാച്ച്ഡ് റൂം ആയിരം രൂപ ഒരു ദിവസം.

അതിനുതാഴെ 800 രൂപ. പക്ഷേ കോമൺ ബാത്റൂം. അതിൻ്റെ താഴെയാണെങ്കിൽ 300 രൂപയ്ക്ക് കഫേയുടെ സൈഡിൽ ആറടിമണ്ണ് തരും. അവിടെ ഒരു ടെൻറ് കെട്ടി അതിൽ കിടന്നുറങ്ങാം. അവർക്ക് ബാത്റൂം കോമൺ തന്നെ. ആയിരം രൂപയുടെ എറ് മുറിയുടെ സൈഡിൽ ഇതുപോലെ ഒരുത്തൻ ടെൻ്റ് അടിച്ചു കിടപ്പുണ്ട്. ഉള്ളിൽ ചെറിയൊരു ജാഡയിട്ട് ഞാൻ റൂമിലേക്ക് കയറും. ഇടയ്ക്ക് ഫുഡ് വാങ്ങാൻ പുറത്തിറങ്ങുമ്പോൾ ഞാൻ മനസ്സിൽ കരുതും .പാവം പയ്യൻ എന്ന്. അങ്ങനെയിരിക്കെ പിറ്റേന്ന് രാവിലെ ആ പയ്യൻ കോമൺ ബാത്റൂമിൽ നിന്ന് ഫ്രഷ് ആയി നേരെ ടെൻറിലോട്ട് കയറി. ഈശ്വരാ ഇത് പ്രണവ് മോഹൻലാൽ ആണോ. ഓടി ചെന്ന് ചോദിച്ചു. പ്രണവല്ലേ. പുള്ളി ഇറങ്ങിവന്നു. അതേ ബ്രോ. പ്രണവാണ്. പിന്നെ ഞാൻ എന്തൊക്കെയോ ചോദിച്ചു. എന്നെ പറ്റി പറയാതെ ഞാൻ ഇങ്ങേരെ കണ്ട സന്തോഷത്തിൽ റൂമിലേക്ക് കയറി. പുള്ളിയുടെ പിന്നാലെ ഓടിവന്നു ചോദിച്ചു.

ബ്രോ എന്താ പേര് ഞാൻ ചോദിക്കാൻ മറന്നു എന്ന്. ഒരുമിച്ച് ഒരു ചായയും കുടിച്ച് അന്നത്തെ ദിവസം തുടങ്ങി. രണ്ടു ദിവസം സത്യം പറഞ്ഞാൽ സിമ്പിൾ ജീവിതം എങ്ങനെ ആയിരിക്കണം എന്ന് ഞങ്ങൾ നോക്കി പഠിച്ചു. ഒരു തുള്ളി മ,ദ്യ,മോ ക,ഞ്ചാ,വോ മറ്റെന്തെങ്കിലും ല,ഹ,രി അല്ല അയാൾ ഉപയോഗിക്കുന്നത് ഞാൻ കണ്ടില്ല. ഹബിയിലെ മലകളിൽ ഓടിക്കയറാനും, വിദേശികളോട് സംസാരിക്കാനും ടെൻ്റിൽ ചെറിയ വെളിച്ചത്തിൽ പുസ്തകങ്ങൾ വായിക്കാനും, കാണുന്നവരോട് സ്നേഹത്തിൽ പെരുമാറാനും ഉള്ളതുകൊണ്ട് ജീവിക്കാനും, അഹങ്കരിക്കാനും മനുഷ്യൻ ഒന്നുമില്ലെന്നും അയാളിൽ നിന്ന് രണ്ട് ദിവസം കൊണ്ട് ഞാൻ പഠിച്ചു. തിരിച്ചുകയറാൻ കാറിൽ കയറുമ്പോൾ ഞാൻ ചോദിച്ചു.

വീട്ടിലേക്ക് എങ്ങനെ പോകും. ചിരിച്ചുകൊണ്ട് പുള്ളി പറഞ്ഞു. കുഴപ്പമില്ല ബ്രോ ഇവിടുന്ന് ബസ്സ് ഉണ്ട്. സിറ്റിയിലോട്ട്ക്ക് പിന്നെ ട്രെയിൻ കിട്ടില്ലേ. എങ്ങനേലും പോകും എന്ന്. എനിക്ക് ഉറപ്പായിരുന്നു അയാൾ ടിക്കറ്റ് കിട്ടിയില്ലെങ്കിൽ ലോക്കൽ കമ്പാർട്ട്മെൻറ് കയറി ചെന്നൈയിൽ എത്തുമെന്ന്. ഒത്തിരി സന്തോഷത്തോടെയും ബഹുമാനത്തോടെയും കൈ കൊടുത്തു ഞാൻ പിരിഞ്ഞു. കഫേയിലെ ഹിന്ദിക്കാരി ഓണർ ആൻ്റിനോട് ഞാൻ പറഞ്ഞത് ഞാൻ ഓർത്തു.

ആൽബിൻ അതാണ് കേരള സൂപ്പർ സ്റ്റാർ മോഹൻലാലിൻ്റെ മകൻ. ഇയാൾ ഇടയ്ക്ക് വരും. ഇതുപോലെ ജീവിക്കുന്ന ഒരാളെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. അഭിഷേക് ബച്ചനെ പോലെ ഉള്ളവർ പ്രണവിനെ ഒന്നു കാണണം. ഡൈഹാർട്ട് മമ്മൂട്ടി ഫാൻ ആയ ഞാൻ ഇതുപോലൊരു മകനെ വളർത്തിയതിൽ മോഹൻലാലിന് മനസ്സിൽ കൈയ്യടിച്ചു.അഭിഷേക് ബച്ചൻ മോശക്കാരനല്ല പോസ്റ്റിൻ്റെ അർത്ഥം കേട്ടോ. ഇങ്ങനെ ഒരു പോസ്റ്റ് കുറച്ചുനാളുകൾക്കു മുമ്പ് വൈറലായിരുന്നു.ഒരു ഫോട്ടോയും. ആ ഫോട്ടോയിൽ രണ്ട് യുവാക്കൾക്കൊപ്പം ടെൻ്റിനകത്ത് ഏതോ ഒരു ചെറുപ്പക്കാരനെപ്പോലെ ഇരിക്കുകയാണ് നമ്മുടെ പ്രണവ് മോഹൻലാൽ. ഇത് മാത്രമല്ല കഥ. കടലിൽ പോയ ഒരു നായ രക്ഷപ്പെടുത്തിയ തൊട്ട് ഇക്കഴിഞ്ഞ മണാലി ട്രിപ്പ് വരെ ഒറ്റയ്ക്ക് പോയതാണ് പ്രണവിൻ്റെ പിന്നിലെ വലിയ ഒരു കഥ. മലയാളത്തിലെ അഭിനേതാവും സഹ സംവിധായകനുമാണ് ഇപ്പോൾ പ്രണവ് മോഹൻലാൽ. നടൻ മോഹൻലാലിൻ്റെ മകൻ തന്നെ.

2002-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമൻ എന്ന ചിത്രത്തിലാണ് ആദ്യമായി താരം അഭിനയിച്ചത്. മോഹൻലാൽ നായകനായി അഭിനയിച്ച സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ഒരു അതിഥി താരമായി പ്രണവ് വന്നിട്ടുണ്ട്. 1990 13 ജൂലൈയിലാണ് പ്രണവ് ജനിച്ചത്. തിരുവനന്തപുരത്തുതന്നെ. അപ്പു, പ്രണവ്, പ്രണവ് ലാൽ എന്നൊക്കെ താരം അറിയപ്പെടുന്നു.ഹൈബ്രോൺ സ്കൂൾ ഊട്ടിയിലും, ലൂൺസ് സൗത്ത് വെയർ സർവ്വകലാശാലയിൽ നിന്നും വിദ്യാഭ്യാസം നേടി. മോഹൻലാൽ, സുചിത്ര ദമ്പതികളുടെ മകനായി വിലസി നടക്കേണ്ട കാര്യത്തിൽ ഇങ്ങനെ ഒരു സാധാരണത്തിൽ സാധാരണക്കാരെ പോലെ തന്നെ ജീവിക്കുകയാണ് നമ്മുടെ പ്രണവ് മോഹൻലാലും.

സഹോദരി ഉണ്ട് വിസ്മയ.വിസ്മയയും ഇതുപോലെതന്നെ. ഒരു താരപ്രഭയും താരജാഡയുമില്ലാതെ മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം പോലും 2002-ൽ നേടിയിട്ടുണ്ട് പ്രണവ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിൻ്റെ തമിഴ് പതിപ്പായ ആദ്യമായി സഹസംവിധായകനായി പ്രവർത്തിച്ചു.തുടർന്ന് ജിത്തുവിൻ്റെ തന്നെ ലൈഫ് ഓഫ് ജോസൂട്ടി യിലും സഹസംവിധായകനായി. ഒരു പാട് ചരിത്രം ചെയ്തിട്ടില്ലെങ്കിലും പ്രണവ് മോഹൻലാലിൻ്റെ താരപ്രഭ തന്നെയാണ് എല്ലാ മലയാളികളും എപ്പോഴും കാണിക്കാറുള്ളത്.

പ്രണവ് മോഹൻലാലിൻ്റെ പുതിയ വീഡിയോ വൈറൽ ആകുമ്പോഴൊക്കെ ലോകം എത്തിനോക്കും. സാധാരണയായി കാർ ഡ്രൈവ് ചെയ്യുന്നതോ അല്ലെങ്കിൽ ഫങ്ഷന് പോകുന്നതായിരിക്കും താരപുത്രന്മാരുടെയും പുത്രിമാരുടേതായും വൈറലാകുന്ന വീഡിയോ. പക്ഷേ പ്രണവിൻ്റേത് അങ്ങനെ അല്ല. ഓരോ സാധാരണ മലയാളികളും സാധാരണ ട്രെക്കിങ് ചെയ്യുന്ന സമയത്ത് അതുപോലെ കല്ലും മണ്ണുമൊക്കെ ചവിട്ടി പോവുന്ന പ്രണവിൻ്റെ ചിത്രങ്ങളാണ് വൈറലാകാറുള്ളത്.

Share this on...