ഞങ്ങൾക്ക് അമ്മയും അമ്മയ്ക്ക് ഞങ്ങളുമുണ്ട് അതുമതി. അച്ഛൻ എന്ന ആളെക്കുറിച്ച് ഗോപിസുന്ദറിൻ്റെ മക്കൾ.

in FILM NEWS 218 views

സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്ന വിഷയം ഗോപിസുന്ദർ തന്നെയാണ്. അമൃതയും താനും പ്രണയത്തിലാണെന്നും, ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതായും വെളിപ്പെടുത്തിയതിന് പിന്നാലെ പലപ്പോഴും ഇരുവർക്കും വലിയ രീതിയിലുള്ള വിമർശനങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നത്. ഗോപീസുന്ദറും അമൃതയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതിന് പിന്നാലെ അമൃതയുടെ മകൾ പാപ്പുവിനെ ആര് നോക്കുമെന്നും,മകളുടെ സംരക്ഷണം ആര് ഏറ്റെടുക്കും എന്ന് തുടങ്ങി നിരവധി ചോദ്യങ്ങൾ ആരാധകരുടെ ഭാഗത്തുനിന്ന് ഉയർന്നുവന്നിരുന്നു. അതേസമയം ഗോപി സുന്ദറിനും ആദ്യ ഭാര്യ പ്രിയയ്ക്കും രണ്ട് ആൺകുട്ടികളാണ് ഉള്ളത്. ഇപ്പോളിതാ ഗോപിസുന്ദറിൻ്റെ മൂത്തമകൻ മാധവ് ഗോപി സുന്ദറാണ് അച്ഛനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

തനിക്ക് എല്ലാം തൻ്റെ അമ്മയാണെന്നും, അച്ഛൻ്റെ കാര്യത്തിൽ താൻ ശ്രദ്ധിക്കേണ്ട കാര്യം ഇല്ല എന്നും, അദ്ദേഹത്തെ താൻ മൈൻഡ് ചെയ്യാറില്ലെന്നുമാണ് മകൻ പറയുന്നത്. താൻ ഒരിക്കലും തൻ്റെ അച്ഛൻ്റെ പാതയിലേക്ക് ചെന്നുപെടുകയില്ല. അത്തരം മോൾ സ്വഭാവങ്ങൾ തന്നെ ഒരിക്കലും സാധ്വീനിക്കുകയില്ലയെന്നും, അച്ഛനെ പോലെ ഒരിക്കലും ആകാൻ ആഗ്രഹിക്കുന്നില്ല എന്നുമാണ് ഈ മകൻ പറയുന്നത്. അച്ഛൻ്റെ സംഗീതത്തെ മാത്രമാണ് തങ്ങൾ മക്കൾ സ്നേഹിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ ചോദ്യം ചോദിക്കൂ ഉത്തരം പറയുന്ന ഗെയിമിൽ ആണ് മകൻ അതിനുള്ള ഉത്തരം നൽകിയത്. ഒരാൾ മാധവ് ഗോപിസുന്ദറിനോടായി പറഞ്ഞത്, നിങ്ങൾ നിങ്ങളുടെ അമ്മയ്ക്ക് കൂടുതൽ പിന്തുണ നൽകുക. നിങ്ങൾ നിങ്ങളുടെ കുടുംബത്തെ ഒരുപാട് സ്നേഹിക്കുക.

ഒരു ദിവസം നിങ്ങളുടെ അമ്മ പ്രിയയുടെ സ്നേഹം അച്ഛൻ തിരിച്ചറിയുമെന്നും,ആ നിമിഷത്തിനായി കാത്തിരിക്കൂ എന്നും തീർച്ചയായും അദ്ദേഹം നിങ്ങളെ തേടിവരും എന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഇതിന് മാധവ് ഗോപിസുന്ദർ പങ്കുവെച്ച മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. എല്ലായ്പ്പോഴും താൻ തന്നെ അമ്മയെ പിന്തുണയ്ക്കുന്നതായും, പക്ഷേ തൻ്റെ അച്ഛൻ തിരിച്ചു വരുമെന്ന കാര്യത്തിൽ തനിക്ക് യാതൊരു വിധത്തിലുള്ള പ്രതീക്ഷയിലായെന്നും, അദ്ദേഹം ഒരിക്കലും തിരികെ വരില്ല എന്നും,ആ മടങ്ങിവരവ് തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നുമാണ് മകൻ മറുപടിയായി പറഞ്ഞിരിക്കുന്നത്.

അതോടൊപ്പം നിങ്ങളാരും അങ്ങനെ ഒരു കാര്യം പ്രതീക്ഷയിൽ പോലും വെക്കേണ്ട എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുൻപും ഇത്തരം പ്രസ്താവനകളുമായി മകൻ രംഗത്തെത്തിയിട്ടുണ്ട്. അച്ഛൻ്റെ കാര്യത്തിൽ തങ്ങൾ അഭിപ്രായം പറയുന്നില്ലെന്നും,തനിക്കും സഹോദരനും അമ്മയാണ് എല്ലാം എന്നും അമ്മയോടാണ് ഞങ്ങൾക്ക് സ്നേഹം എന്നും,ഒരു കുറവും വരുത്താതെയാണ് അമ്മ തങ്ങളെ ഇതുവരെ നോക്കിയതെന്നും, മാധവ് ഗോപിസുന്ദർ വെളിപ്പെടുത്തി. അച്ഛനെക്കുറിച്ചുള്ള താങ്കളുടെ നല്ല ഓർമ്മകൾ എന്തൊക്കെയാണ് എന്നുള്ള ചോദ്യത്തിന്,

അദ്ദേഹത്തെക്കുറിച്ച് ഓർമിക്കുമ്പോൾ തനിക്ക് ഡ്രൈവിംഗ് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നുവെന്നും, കാറോടിക്കാൻ ഏറെ ആഗ്രഹമുണ്ടായിരുന്നുതായും, അതുകൊണ്ടുതന്നെ കാറോടിക്കാൻ പഠിപ്പിച്ചുതന്നത് തൻ്റെ അച്ഛനായിരുന്നുവെന്നും, അതുമാത്രമാണ് അച്ഛനെക്കുറിച്ച് ഓർമിക്കുമ്പോൾ ഉള്ളിൽ തോന്നുന്ന നല്ല അനുഭവം. ഓർമ്മിക്കാൻ ആഗ്രഹം ഉള്ളതും അതുമാത്രമാണെന്നും മകൻ മാധവ് ഗോപിസുന്ദർ പറയുന്നു. നിരവധി ആളുകളാണ് മാധവ് ഗോപിസുന്ദർ പറഞ്ഞ കാര്യത്തെയും അദ്ദേഹം പറഞ്ഞ തീരുമാനത്തെയും പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.
All rights reserved News Lovers.

Share this on...