രണ്ടു വർഷം പോലും ദാമ്പത്യം തികയില്ല എന്ന് പറഞ്ഞു. കുഞ്ഞു ഉണ്ടാകില്ലെന്ന് പറഞ്ഞു

in FILM NEWS 100 views

ഗിന്നസ് പക്രുവിനെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. പൊക്കം കുറവാണെങ്കിലും അഭിനയത്തിൽ ഏറ്റവും ഉയരത്തിൽ ആണ് ഗിന്നസ് പക്രു എന്ന അജയകുമാർ ഇപ്പോൾ. ആദ്യകാലങ്ങളിൽ ഉണ്ടപക്രു എന്നാണ് താരം അറിയപ്പെട്ടിരുന്നത്. മലയാളത്തിലും തമിഴിലുമൊക്കെ തന്നെ താരത്തിന് ആരാധകരായി ഒരുപാട് പേരുണ്ട്. ഒരു മുഴുനീളൽ ചിത്രത്തിൽ പ്രധാന കഥാപാത്രം ചെയ്യുന്ന ഉയരം കുറഞ്ഞ നായകൻ എന്ന നിലയിലാണ് താരത്തിന് ഗിന്നസ് റെക്കോർഡ് ലഭിച്ചതും. ‘അത്ഭുതദ്വീപ് ‘ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ആണ് താരം കൈകാര്യം ചെയ്തിരുന്നതും. ഇത് പിന്നീട് തമിഴിലേക്ക് മൊഴിമാറ്റം നടത്തിയിരുന്നു. അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ചെറിയ പുരുഷന്മാരും വലിയ സ്ത്രീകളും ഉള്ളതിൽ ഒരു കുള്ളൻ ആയിട്ടായിരുന്നു അന്ന് താരം അഭിനയിച്ചത്. 2013-ൽ പക്രു സംവിധാനം ചെയ്ത ‘കുട്ടിയുംകോലും’ എന്ന ചിത്രമാണ് അദ്ദേഹത്തെ റെക്കോർഡിന് ഇടയാക്കിയതും. ഈ ചിത്രത്തിലൂടെ പൊക്കം കുറഞ്ഞ സംവിധായകൻ എന്ന ഗിന്നസ് റെക്കോർഡ് പക്രുവിന് സ്വന്തമായിരുന്നു. ‘അമ്പിളി അമ്മാവൻ ‘ എന്ന ചിത്രത്തിലൂടെയാണ് ഗിന്നസ് പക്രു സിനിമയിലേക്ക് കടന്നുവരുന്നത്.

വിദ്യാഭ്യാസത്തിനു ശേഷം ആദ്യം ഇദ്ദേഹം ഒരു മിമിക്രി കലാകാരൻ ആയിരുന്നു. പിന്നീട് മിമിക്രിയിൽ നിന്നുമാണ് ഇദ്ദേഹം സിനിമയിലേക്കെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും പക്രു അഭിനയിച്ചിട്ടുണ്ട്. 2006 ലായിരുന്നു താരം ഗായത്രി മോഹനെ വിവാഹം കഴിക്കുന്നത്. ഭാര്യയ്ക്ക് സാധാരണ പോലെ തന്നെ ഉയരമുണ്ട്. ഭർത്താവ് ഉയരം കുറഞ്ഞിട്ടാണെങ്കിലും ഭാര്യക്ക് ഉയരമുണ്ടായിരുന്നു. 152.4 സെൻറീമീറ്റർ ആയിരുന്നു ഗായത്രിയുടെ പൊക്കം. എന്നാൽ ഞാൻ ഗായത്രിയെ വിവാഹം ചെയ്യുമ്പോൾ രണ്ടു വർഷം പോലും തങ്ങളുടെ ദാമ്പത്യം നിലനിൽക്കില്ലെന്ന് ചിലർ പറഞ്ഞു എന്ന് ഗിന്നസ് പക്രു പറയുകയാണ്. എന്നാൽ ഇപ്പോൾ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 14 വർഷം കഴിഞ്ഞിരിക്കുന്നു. പല പ്രശ്നങ്ങൾ ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടും എപ്പോഴും താങ്ങായും തണലായും തുണയായും ഒക്കെ കൂടെ നിന്നത് ഭാര്യ തന്നെയായിരുന്നു. അവൾ എനിക്ക് ദൈര്യം പകർന്ന് തരികയായിരുന്നു.

എൻ്റെ അമ്മയും ഒപ്പമുണ്ടായിരുന്നു. സിനിമാ നടിമാരും നടന്മാരും ഭാര്യമാരും ഇപ്പോൾ ചില സൈഡ് ബിസിനസൊക്കെ നടത്താറുണ്ട്. അതുപോലെ എൻ്റെ ഭാര്യയും ഇപ്പോൾ ഒരു സൈഡ് ബിസിനസ് തുടങ്ങിയിരിക്കുകയാണ്. അവൾക്കിപ്പോൾ സ്വന്തമായി ഒരു ബ്യൂട്ടീക്ക് ഉണ്ട്. അങ്ങനെയും അവൾ കുടുംബത്തെ സംരക്ഷിച്ചുവരുന്നു. ഞാനും ഭാര്യയും മകൾ ദീപ്ത കീർത്തിയും സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഗിന്നസ് പക്രുവിൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. കൊല്ലം ജില്ലയിലെ മുളമന എന്ന സ്ഥലത്തായിരുന്നു ഗിന്നസ് പക്രു ജനിച്ചത്. അച്ഛൻ ഓട്ടോഡ്രൈവറും അമ്മ ടെലിഫോൺ ഓഫീസിൽ കരാർ ജീവനക്കാരിയുമായിരുന്നു. കഷ്ടപ്പാടുകൾ ഒരുപാട് ഉണ്ടായിട്ടും ജീവിതത്തിൽ അതിനോട് എല്ലാം പൊരുതി വിജയം കണ്ടെത്തിയ വ്യക്തിയാണ് പക്രു.ആ ദാരിദ്ര്യത്തിൽ നിന്നും തന്നെയാണ് ഇന്ന് മലയാളത്തിലും തമിഴിലും തിരക്കേറിയ താരമായി പക്രു മാറിയിരിക്കുന്നതും.

Share this on...