മീനത്തിൽ താലികെട്ടിലെ വീപ്പക്കുറ്റി.ദിലീപിൻ്റെ അനിയത്തി.അമ്പിളി ഇന്ന് ആരാണെന്ന് അറിയാമോ.

in FILM NEWS 170 views

വർഷങ്ങൾ ഏറെ കടന്നു പോയാലും ചില ചിത്രങ്ങൾ നമ്മുടെ മനസിൽ എന്നും മായാതെ നിൽക്കുന്നവയാണ്.അത്തരത്തിലുള്ള ഒരു കോമഡി ചിത്രം തന്നെയായിരുന്നു ഒരിക്കൽ മീനത്തിൽ താലിക്കെട്ട്. ഓമനക്കുട്ടൻ എന്ന കഥാപാത്രത്തെയും ആ കഥാപാത്രത്തെ ചുറ്റിപറ്റി നടക്കുന്ന കാര്യങ്ങളൊന്നും തന്നെ ആരാധകർ ഇതുവരെയും മറക്കാൻ വഴിയില്ല. അതുപോലെതന്നെ ആരും മറക്കാത്ത ഒരു കഥാപാത്രം തന്നെയാണ് ഓമനക്കുട്ടൻ്റെ സഹോദരിയായി എത്തിയ കഥാപാത്രത്തെ.അന്ന് ബേബി അമ്പിളിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയത്.ചേട്ടനുമായി എപ്പോഴും അടി കൂടുന്ന ഒരു അനിയത്തി ആയിരുന്നു നമുക്ക് ആ ചിത്രത്തിൽ കാണുവാൻ കഴിയുന്നത്.

പ്രേക്ഷകർക്ക് ഏറെ സുപരിചിത തന്നെയാണ് ഈ താരം. സുപരിചിത മാത്രമല്ല പ്രേക്ഷകർക്ക് പ്രിയപ്പെട്ട ഒരു താരവും. എന്നാൽ പിന്നീട് 19 വർഷമായി ഇപ്പോൾ സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് ഈ മിടുക്കി. അന്ന് ബേബി അമ്പിളി ആയിരുന്ന അമ്പിളി ഇന്ന് അഡ്വക്കേറ്റ് അമ്പിളി ആണ്. ഒന്നും, രണ്ടും ചിത്രങ്ങളിലല്ല. ആറു ചിത്രങ്ങളിലാണ് അമ്പിളിയന്ന് ദിലീപിൻ്റെ അനിയത്തി ആയി അഭിനയിച്ചിട്ടുള്ളത്. കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്ന സിനിമയിലായിരുന്നു ആദ്യമായി അമ്പിളി ദിലീപിൻ്റെ അനിയത്തിയായി അഭിനയിച്ചത്. പിന്നീട് തുടർച്ചയായി ആറ് ചിത്രങ്ങളിൽ ഇരുവരും സഹോദരീ സഹോദരന്മാരായി അഭിനയിക്കുകയായിരുന്നു. വാത്സല്യം, മിന്നാരം, മിഥുനം ആര്യൻ തുടങ്ങിയ ചിത്രങ്ങളിലും അമ്പിളി വേഷമിട്ടിട്ടുണ്ട്. വാത്സല്യത്തിൽ അന്ന് മമ്മൂട്ടിയുടെ മകളായിട്ടായിരുന്നു അമ്പിളി അഭിനയിച്ചത്.ലാൽജോസ് സംവിധാനം ചെയ്ത രണ്ടാംഭാവം എന്ന ചിത്രത്തിലായിരുന്നു ഏറ്റവും ഒടുവിലായി അമ്പിളി അഭിനയിച്ചത്. സിനിമാ സെറ്റുകളിൽ ഒക്കെ അന്ന് തന്നോടൊപ്പം വന്നിരുന്നത് അച്ഛനായിരുന്നു എന്ന് അമ്പിളി തന്നെ ഇടയ്ക്ക് പറഞ്ഞിട്ടുണ്ട്.

പിന്നീട് അച്ഛൻ്റ മരണത്തോടെയാണ് സിനിമ വിട്ടതെന്നും താരം വ്യക്തമാക്കുന്നു. താരത്തിൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.’ ഞാൻ പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ ആണ് രണ്ടാംഭാവത്തിൽ അഭിനയിച്ചത്. അതിന് ഒരു വർഷം മുൻപാണ് എൻ്റെ അച്ഛൻ മരിക്കുന്നത്. ചെറുപ്പം മുതൽ സെറ്റുകളിൽ കൂടെ വന്നത് അച്ഛനായിരുന്നു. അച്ഛൻ്റെ മരണത്തോടെ കൂടെ വരാൻ ആളില്ലാതായി. പിന്നെ പഠനം വേണോ, അഭിനയം വേണോ എന്നത് ഒരു ചോയിസ് ആയിരുന്നു. ഇതിൽ നിന്നും അന്ന് പഠനം തിരഞ്ഞെടുക്കുകയേ വഴി ഉണ്ടായിരുനുള്ളൂ. സിനിമ തൽക്കാലത്തേക്ക് അന്ന് ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ആ ഇടവേള നീണ്ടുപോവുകയായിരുന്നു. അതിനിടയിൽ വിവാഹം കഴിഞ്ഞു. പിന്നീട് കുട്ടികളൊക്കെ ആയി.

വക്കീൽ പഠനം പൂർത്തിയാക്കി ജോലി ആരംഭിച്ചു എന്ന് അമ്പിളി പറയുന്നു. സിനിമയിൽ നിന്നും ബെയ്ക്ക് എടുത്തതിനെക്കുറിച്ച് അമ്പിളി അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്തായാലും നമ്മുടെയെല്ലാം പ്രിയപ്പെട്ട ഈ താരത്തിൻ്റെ തിരിച്ചുവരവ് നമ്മൾ എല്ലാപേരും ആഗ്രഹിക്കുന്നുണ്ട്. അതുപോലെ നല്ലൊരു കഥാപാത്രം കിട്ടിയാൽ ഒരുപക്ഷേ അമ്പിളി തിരിച്ചെത്താം എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷയും.

Share this on...