അയ്യപ്പനും കോശിയും സിനിമയിൽ താരം – നിരവധി സിനിമകളിലെ നിറസാന്നിധ്യം

in News 277 views

നടൻ വിനോദ് തോമസ് മരിച്ച നിലയിൽ.47 വയസ്സ് ആയിരുന്നു.പാമ്പാടി ബാറിന് സമീപം പാർക്ക് ചെയ്‌ത കാറിനു ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മീനടം സ്വദേശിയാണ്.കാറിൽ കയറിയ വിനോദ് കുറെ നേരം ആയിട്ടും പുറത്തു ഇറങ്ങിയില്ല.സംശയം തോന്നിയ ബാറിലെ സുരക്ഷാ ജീവനക്കാർ കാറിനു അരികിൽ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.അയ്യപ്പനും കോശിയും കുട്ടൻ പിള്ളയുടെ ശിവരാത്രി ഭൂത കാലം വാശി നത്തോലി ഒരു ചെറിയ മീനല്ല എന്നി സിനിമ സീരിയലിൽ അഭിനയിച്ചു.

അവിവാഹിതനാണ്.മൃതദേഹം പാമ്പാടി താലൂക്ക് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.മരണ കാരണം എന്തെന്ന് ഇത് വരെ വ്യക്തമായിട്ടില്ല.കൂടുതൽ അന്വേഷണത്തിന് ഒടുവിൽ എന്താണ് മരണ കാരണം എന്ന് വ്യക്തമാക്കും എന്നും പോലീസ് അറിയിച്ചു.ബന്ധുക്കളെ സുഹ്യത്തുക്കളെ എല്ലാം വിവരം അറിയിച്ചിട്ടുണ്ട് എന്ന് പോലീസ് അറിയിച്ചു.ഏറെ സന്തോഷവാൻ ആയിരുന്നു വിനോദ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടിൽ പറയുന്നത്.കാറിൽ എസി ഓൺ ചെയ്തു വിഷം ശ്വസിച്ചു മരിച്ചത് ആണോ എന്നും സംശയിക്കുന്നുണ്ട്

Share this on...