എട്ടു മക്കൾ ഉണ്ടായിട്ടും അച്ഛന്റെ ഒപ്പം ഇരിക്കുന്ന അയാൾ ആരാണ് എന്നറിഞ്ഞപ്പോൾ ഡോക്റ്റർ ഞെട്ടി പോയി

in Story 35 views

വിനോദ് അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ ചെക്കപ്പിനു വന്നതായിരുന്നു.എട്ടുവർഷം മുൻപ് ഹാർട്ടിന് ബ്ലോക്ക് ഉണ്ടായതുകൊണ്ട് ബൈപാസ് സർജറി കഴിഞ്ഞതായിരുന്നു.
അതിനുശേഷം ആദ്യമൊക്കെ മാസത്തിൽ വരണമായിരുന്നു ഇപ്പോഴത് ആറുമാസം കൂടുമ്പോഴായി.
സാധാരണ വന്നാൽ ചെക്കപ്പൊക്കെ കഴിഞ്ഞു വൈകിട്ട് 4 മണി ആകുമ്പോൾ തിരിച്ചു പോകുകയാണ് പതിവ്.ഇന്ന് പക്ഷേ … ഈ സി ജി എടുത്തപ്പോൾവേരിയേഷൻ ഉണ്ടെന്നും പറഞ്ഞ് എക്കോ ടെസ്റ്റ് ചെയ്തു. അത് കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു രണ്ടു ദിവസം ഇവിടെ കിടക്കട്ടെ ഇഞ്ചക്ഷൻ കൊടുത്തു നോക്കട്ടെ എന്നിട്ട് പറയാമെന്ന്.അച്ഛനെ ഐസിയുവിലാക്കിയ കാര്യം ശ്യാമയെ വിളിച്ചറിയിച്ചു.അത് കേട്ടപാടെ… അവൾക്ക് വേവലാതിയായി.മക്കൾ സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ ആരും ഇല്ലാതാവില്ലേ…. സാധാരണ അച്ഛനാ അവരുടെ കാര്യങ്ങളൊക്കെ നോക്കുന്നത്.

ശ്യാമ ഓഫീസിൽ നിന്ന് കുറച്ചു നേരത്തെ ഇറങ്ങാമെന്ന് പറഞ്ഞു.
വിനോദോർത്തു……. അച്ഛൻ വീട്ടിലുള്ളത് ശ്യാമയ്ക്ക് വലിയൊരു സഹായമായിരുന്നു.
മക്കളെ ഒരുക്കി സ്കൂളിൽ വിടുന്നതും അവരെ പഠിപ്പിക്കുന്നതും ഒക്കെ അച്ഛനാ…
അപ്പോഴാ ഐസിയുവിന്റെ ഉള്ളിൽനിന്നും സിസ്റ്റർ പുറത്തേക്ക് വന്ന് ചോദിച്ചത് രാമചന്ദ്രന്റെ കൂടെയുള്ളവരാരാ…

ഞാനാ സിസ്റ്റർ…. ഞാനെഴുന്നേറ്റു നിന്നു.ഒരു ചീട്ട് കയ്യിൽ തന്നിട്ട് പറഞ്ഞു .
ഇതിൽ കാണുന്ന മരുന്ന് ഫാർമസീന്ന് വാങ്ങണം.ങ്ഹാ… പിന്നെ…. അവർക്ക് കഴിക്കാൻ ലൈറ്റായിട്ടെന്തെങ്കിലും വാങ്ങണംന്ന് പറഞ്ഞ് സിസ്റ്റർ പോയി.

ഞാൻ നിന്ന് പരുങ്ങണത് കണ്ടപ്പോൾ അവിടെ ഇരിക്കുന്നുണ്ടായിരുന്ന ചെറുപ്പക്കാരനെന്നോട് പറഞ്ഞു .ദാ…. ആ കാണുന്ന ബ്ലോക്കിലാ ഫാർമസി.അതെനിക്കറിയാം….

പക്ഷേ ചായ…. ചായ വാങ്ങിക്കാൻഫ്ളാസ്ക്കൊന്നും കയ്യിലില്ല.അച്ഛനെ കൊണ്ട് ചെക്കപ്പിനു വന്നതായിരുന്നു ഒന്നും കയ്യിൽ കരുതിയിട്ടില്ല….ഫ്ളാസ്ക്ക് വേണെങ്കില് എന്റെ കയ്യിലുണ്ട് സാറേ…അതും പറഞ്ഞ് അയാൾ മുറിയിലേക്ക് പോയി.

കുറച്ചു കഴിഞ്ഞപ്പോൾ ഇപ്പോൾ ഒരു ഫ്ളാസ്ക്കുമായി വന്നിട്ട് എന്റെ നേർക്ക് നീട്ടി.
ഞാൻ വാങ്ങിക്കാൻ മടിക്കുന്നത് കണ്ടപ്പോൾ അയാൾ പറഞ്ഞു ഇത് പുതിയതാ വാങ്ങിയിട്ട് ഞങ്ങൾ ഉപയോഗിച്ചിട്ടില്ല.

എന്റപ്പച്ചന് ഇടയ്ക്കിടെ കട്ടൻ കുടിക്കുന്ന ശീലുണ്ട്. പഴയൊരു ഫ്ളാസ്ക്ക് ഉണ്ടായിരുന്നു അതിൽ വാങ്ങി കൊണ്ടു വന്നാൽ ചൂട് കുറവാണെന്ന് പറഞ്ഞ് വാങ്ങിയതാ …ഇത് ഉപയോഗിക്കേണ്ടി വന്നില്ല അപ്പോഴേക്കും അപ്പച്ചനെ ഐ സി യുവിലാക്കി.മറ്റേ കയ്യിൽ ഒരു തൂക്കുപാത്രം ഉണ്ടായിരുന്നു .

അതും എന്റെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു സന്ധ്യയാകുമ്പോൾ കഞ്ഞി വാങ്ങാൻ ആവശ്യം വരും ഇതു വെച്ചോളൂ….ഇതൊക്കെ എനിക്ക് തന്നാൽ നിങ്ങൾക്ക് ബുദ്ധിമുട്ടാവില്ലേ…….
എൻ്റെ അപ്പച്ചന് ഇപ്പോഴിതിന്റെ ആവശ്യമില്ല മരുന്നും ഗ്ലൂക്കോസുംമാത്രേ വേണ്ടൂ…. നിറഞ്ഞ് വരുന്ന കണ്ണ് പുറം കൈ കൊണ്ട് തുടച്ചയാൾ പറഞ്ഞു.

സന്ധ്യയ്ക്ക് കഞ്ഞി വാങ്ങിക്കാൻ പോകുമ്പോൾ അയാളും കൂടെ വന്നു.
സാറിന് ചോറ് തന്നെ കഴിക്കണമെങ്കിൽ എട്ടുമണിക്ക് മുൻപേ കഴിക്കണം കേട്ടോ എട്ടു മണി കഴിഞ്ഞാൽ ഇവിടുന്ന് ചോറ് കിട്ടില്ല . ചപ്പാത്തിയും പൊറോട്ടയും മറ്റേ കിട്ടുള്ളൂ.
ഭക്ഷണം കഴിച്ച് ഐ സി യുവിനു മുന്നിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്നവരൊക്കെ ഉറങ്ങാനായി മുറിയില് പോയിരുന്നു.

ഞാനും ആ ചെറുപ്പക്കാരനും മാത്രമായവിടെ.അപ്പോഴാ….. അയാൾക്കൊരു ഫോൺ വന്നത്…..
ഫോണും കൊണ്ടയാൾ മാറി നിന്ന് സംസാരിച്ചു.ഫോൺ ഓഫ്‌ ചെയ്ത് എന്നോടായി പറഞ്ഞു.

കോളേജിലെ സാറാ അപ്പച്ചന് എങ്ങനെയുണ്ടെന്നറിയാൻ വിളിച്ചതാ…..ആ ചെറുപ്പക്കാരനോട് ഞാൻ ചോദിച്ചു എന്തെങ്കിലും കോഴ്സ് ചെയ്യുകയാണോഅല്ല സർ …. സെന്റ് മാർട്ടിൻ കോളേജിലെ പ്രൊഫസറാ ഞാൻ…..

സാറെവിടെയാ വർക്ക് ചെയ്യുന്നേ…ഞാൻ ഇൻഷുറൻസിലാ…. ഡെവലപ്മെൻറ് ഓഫീസറാ……
കുറച്ചുനേരം കഴിഞ്ഞപ്പോൾ അയാൾ മുറിയിൽ ചെന്ന് രണ്ട് ഷോളുമായി വന്നു.
ഇത് പുതച്ചോളൂ…സാർ….കുറച്ചുകഴിയുമ്പോൾ നല്ല തണുപ്പും കൊതുകും വരും.രണ്ടുപേരും കസേരയിൽ തന്നെ ചാഞ്ഞിരുന്നുറങ്ങി.

11 മണി കഴിഞ്ഞപ്പോൾ കൊതുക് കടി സഹിക്കാൻ പറ്റാതായി. അതുമാത്രമല്ല കസേരയിലിരുന്ന് പുറംവേദനയും തുടങ്ങി……ഞാൻ എഴുന്നേറ്റങ്ങോട്ടുമിങ്ങോട്ടും കുറച്ചുനേരം നടന്നു.കസേരയിലിരുന്ന് ഉറങ്ങാൻ പറ്റുമോന്ന് നോക്കി…..ഇല്ല കലശലായ പുറം വേദനയും നടുവേദനയും.

ഞാൻ അയാളോട് ചോദിച്ചു ഇപ്പൊ പോയാൽ ഒരു മുറി കിട്ടുമോ….രണ്ടു ദിവസത്തെ കാര്യമല്ലേ എന്ന് വിചാരിച്ചാ…. മുറി എടുക്കാതിരുന്നത്…..എന്റെ വെപ്രാളം കണ്ട് ആ ചെറുപ്പക്കാരൻ പറഞ്ഞു സാറിന് ഇവിടിരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ഞങ്ങടെ മുറിയിൽ പോയി കിടന്നോ….

പോക്കറ്റീന്ന് റൂമിന്റെ കീ എടുത്ത് എന്റെ നേരെ നീട്ടി…..ഇവിടെ എന്തെങ്കിലും ആവശ്യം വന്നാലോ…..ഞാൻ ഇവിടെ തന്നെ ഇരിക്കും.എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കാം.സാറിന്റെ മൊബൈൽ നബർ തന്നാൽ മതി.

അയാൾക്ക് നമ്പർ പറഞ്ഞു കൊടുക്കുമ്പോഴാ…. പേരെന്താണെന്ന് ഞാൻ ചോദിച്ചത്.
ഞാൻ അലക്സ് സാമുവൽ.എന്റെ പേര്……. വിനോദ്….

അറിയാം… സാറിനെ നേരത്തെ സിസ്റ്റർ വിളിച്ചപ്പോൾ കേട്ടു .
റൂമിലേക്ക് പോകാൻ നേരം അലക്സ് എന്റെ കയ്യീന്ന് കീ വാങ്ങിച്ചു ഒരെണ്ണം എടുത്തിട്ട് പറഞ്ഞു രാവിലെ ബാത്റൂമിൽ പോകാനും കുളിക്കാനുമൊക്കെ റൂമിൽ വരേണ്ടതല്ലേ……..

സാർ ഉറങ്ങുമ്പോൾ വിളിച്ചു ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാണ് എനിക്ക് വെളുപ്പിനെയെഴുന്നേറ്റാ ശീലം.ഒരെണ്ണം എന്റെ കയ്യിൽ ഇരിക്കട്ടെ.റൂം നമ്പർ 402.ഓക്കേ ഗുഡ് നൈറ്റ് സർഗുഡ്നൈറ്റ് അലക്സ്.,……ങ്ഹാ….

പിന്നെ……ഈ….. സാർ. വിളി …….എന്നെ ചേട്ടാന്നു വിളിച്ചോളൂ.അപ്പൊ ഗുഡ് നൈറ്റ്…,..

മുറിയിലെത്തിയതും കിടന്നതുമേ….എനിക്കോർമ്മയുള്ളൂ…..രാവിലെ റൂം ക്ലീൻ ചെയ്യാൻ വന്നു സ്ത്രീ വാതിലിൽ മുട്ടിയപ്പോഴാണ് ഞാനറിഞ്ഞത്.മൊബൈലിൽ സമയം നോക്കിയപ്പോൾ എട്ടു മണി കഴിഞ്ഞിരിക്കുന്നു.ഞാൻ നേരെ ഐ സി യു വിന്റെ മുന്നിലേക്ക് ഓടി.

അവിടെയെത്തുമ്പോൾ അലക്സ് ചായയും പലഹാരവും വാങ്ങിച്ച് സിസ്റ്റർ ഏൽപ്പിക്കുന്നതാ കണ്ടത്.
എന്നെ കണ്ടപ്പോൾ അലക്സ് ഗുഡ് മോർണിംഗ് പറഞ്ഞു.

ഞാൻ കുളിക്കാൻ റൂമിൽ വന്നപ്പോൾ സാറ്……സോറി..ചേട്ടായി നല്ല ഉറക്കായിരുന്നു.
അച്ഛന് ഇടിയപ്പം ഇഷ്ടമാവില്ലേ…. ഇടിയപ്പവും കടലക്കറിയും വാങ്ങിച്ചേ……
ഓം…കഴിക്കും ….. അച്ഛന് അങ്ങനെ പ്രത്യേകിച്ച് ഇഷ്ടങ്ങളൊന്നുമില്ല എല്ലാം കഴിക്കും.
ഞാൻ പോക്കറ്റീന്ന് പൈസ എടുത്ത് അലക്സിന് നേരെ നീട്ടി പക്ഷേ അവൻ വാങ്ങാൻ കൂട്ടാക്കിയില്ല….

ഒരു നേരത്തെ ഭക്ഷണത്തിന് കാശല്ലേ…. ഞാനത് വാങ്ങില്ല….. ചേട്ടായി റൂമിൽ ചെന്ന് ഫ്രഷ് ആയിട്ട് ചായകുടിച്ചേച്ച് പെട്ടെന്ന് വാ 9 മണി ആകുമ്പോൾ ഡോക്ടർ വരും.

മുറിയിലേക്ക് നടക്കുമ്പോൾ അലക്സിനെ കുറിച്ചോർത്തു. ഒരു ദിവസത്തെ പരിചയമേ ഉള്ളൂ എന്നിട്ടുംഅയാളോടെന്തോ ഒരു അടുപ്പം തോന്നുന്നു.

ചായ കുടിച്ച് ഞാനവിടെ യെത്തുമ്പോഴേക്കും ഡോക്ടർ ഐസിയുവിനുളളിൽ കയറിയിരുന്നു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ ഡോക്ടർ പുറത്തേക്ക് വന്നു.

അലക്സി നോട് കുറച്ച് സംസാരിക്കാൻ ഉണ്ടെന്നും പറഞ്ഞ് ഡോക്ടർ നടന്നു.
ഞാൻ പിന്നാലെ നടന്നു അച്ഛൻ എങ്ങനെയുണ്ട് സാർ ഇന്ന് പോകാമല്ലോ അല്ലേന്ന് ചോദിച്ചു.
എന്നോടും റൂമിലേക്ക് വരാൻ ആംഗ്യം കാണിച്ച് ഡോക്ടർ നടന്നു
അലക്സാണാദ്യം റൂമിലേക്ക് കയറിയത്.

കുറച്ചുനേരം കഴിഞ്ഞപ്പോൾ പുറത്തേക്ക് വന്നു. അലക്സിന്റെ മുഖത്ത് സങ്കടം കണ്ടു ഞാൻ ചോദിച്ചു അപ്പച്ചന് എന്തെങ്കിലും വയ്യായ്കയുണ്ടോ….ഇല്ലെന്ന് തലയാട്ടി കണ്ണു തുടച്ചു കൊണ്ട് അലക്സ് ചിരിക്കാൻ ശ്രമിച്ചു.

ഡോക്ടറുടെ റൂമിൽ എത്തിയപാടെ അദ്ദേഹത്തോട് ചോദിച്ചു ഞങ്ങൾക്ക് ഇന്ന് തന്നെ പോകാം അല്ലേ ഡോക്ടർ…….മിസ്റ്റർ….. വിനോദ് ഞാൻ ഇന്നലെ തന്നെ പറഞ്ഞതല്ലേ രണ്ടുദിവസം ഐ സി യു വിൽ കിടക്കണംന്ന്…..

അതേ സാറേ മക്കള്….. വീട്ടില് ഒറ്റയ്ക്കാവും ഞങ്ങള് ജോലിക്ക് പോണതാ…. ഇന്ന് തന്നെ വൈഫ്…. ലീവ് എടുത്തിരിക്കുകയാണ്.അത് കേട്ട് ചിരിച്ചുകൊണ്ട് ഡോക്ടർ പറഞ്ഞു.

സീ……വിനോദ്… നിങ്ങളിപ്പോൾ എവിടുന്നിറങ്ങിപ്പോയ ചെറുപ്പക്കാരനെ കണ്ടോ…… അലക്സ്….

രണ്ടര മാസായി ലീവെടുത്ത് അയാളുടെ അപ്പച്ചന് കൂട്ടായി ഇവിടെ ഇരിക്കുകയാണ്.
അലക്സിന്റപ്പച്ചന് 86 വയസ്സായി അയാളുടെ അമ്മച്ചി മരിച്ചിട്ട് രണ്ടു വർഷായി ഈ രണ്ടു വർഷത്തിനിടയ്ക്ക് എത്രയോ തവണ ഇവിടെ അഡ്മിറ്റ് ചെയ്തെന്നറിയോ….
ദാ…. ഇപ്പോ ഐസിയുവിൽ ആക്കിയിട്ട് ഒരുമാസം കഴിഞ്ഞു. ഈ ഒരു മാസവും റൂം ഉണ്ടായിരുന്നിട്ടുകൂടി അയാൾ ഉറങ്ങാതെ ഐസിയുവിന് മുന്നിലിരിക്കുന്ന കാഴ്ച ഞങ്ങൾക്കൊക്കെ അത്ഭുതാ…
.
അതും സ്വന്തം അച്ഛനമ്മമാരെ വൃദ്ധസദനങ്ങളിൽ കൊണ്ടാക്കുന്ന ഈ കാലത്ത്…….
വിനോദിനറിയോ…. അയാളുടെ സ്വന്തംഅപ്പച്ചനല്ല അഞ്ചു വയസ്സുള്ളപ്പോൾ അലക്സിനെ ദത്തെടുത്തതാ .ഇന്ന് കൂടി ഞാൻ പറഞ്ഞതാ ഞങ്ങൾ ഡോക്ടർസിനിയൊന്നും ചെയ്യാനില്ല വീട്ടിലേക്ക് കൂട്ടിക്കോളൂന്ന്…..

പക്ഷേ…. അലക്സിന് ഞങ്ങളെക്കാൾ പ്രതീക്ഷയാ അയാളുടെ അപ്പച്ചൻ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന്…..

സ്നേഹത്തിന്റെ വില എന്താണെന്ന് അയാൾക്ക് നന്നായിട്ടറിയാം…
അപ്പോഴേക്കും ഓപ്പറേഷൻ തിയേറ്ററീന്ന് കോൾ വന്ന് ഡോക്ടർ തിടുക്കത്തിൽ എഴുന്നേറ്റുപോയി.
ഐസിയുവിനടുത്തെത്തിയപ്പോൾ അലക്സ് ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ഫോൺ കട്ട് ചെയ്ത ശേഷം കോളേജിലെ പ്രിൻസിപ്പൽ സാറാണെന്ന്.
അച്ഛന് ബോധമില്ലാതെ കിടക്കുകയല്ലേ…. വെറുതെ യെന്തിനാ ഹോസ്പിറ്റലിൽ നിൽക്കുന്നത്… എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഹോസ്പിറ്റലിൽ ഉള്ളവർ വിളിച്ചാൽ പോയാൽ മതിയെന്നാ… പറയുന്നെ…..

ചേട്ടായിക്ക് അറിയോ…. അപ്പച്ചൻ ഇവിടെ ഇങ്ങനെ ബോധമില്ലാതെ കിടക്കുന്നത് കണ്ട് കോളേജിൽ പോയാൽ മനസ്സുതുറന്ന് കുട്ടികൾക്ക് ക്ലാസ്സ് എടുക്കാൻ എനിക്കാവില്ല….
അതുമല്ല ഞാൻ….. ഞാൻ…

കോളേജിൽ പോയ സമയത്തെങ്ങാനും അപ്പച്ചന് ബോധം വന്ന്എന്നെ അന്വേഷിച്ചാൽ ഞാൻ ഇവിടില്ലാ ന്നറിഞ്ഞാൽ ആ മനസ്സ് എന്തുമാത്രം വിഷമിക്കും ……
അപ്പച്ചൻ വിചാരിക്കല്ലേ മറ്റു മക്കളെ പോലെ ഞാനും അപ്പച്ഛനെ നോക്കുന്നില്ലെന്ന്…… അതെനിക്ക് താങ്ങാനാവില്ല…….

നിറഞ്ഞു വരുന്ന കണ്ണ് തുടച്ചുകൊണ്ട് പറയുന്നത് കേട്ടപ്പോൾ എനിക്കയാളോട് ബഹുമാനം തോന്നിപ്പോയി.

അപ്പോഴേക്കും വീട്ടീന്ന് ശ്യാമ വിളിച്ച് അച്ഛന് എങ്ങനെയുണ്ടെന്ന് ചോദിച്ചു.
രണ്ടു ദിവസം ഐസിയുവിൽ തന്നെ കിടക്കണം എന്ന് പറഞ്ഞപ്പോൾ അവൾക്ക് ദേഷ്യം വന്നു.
ഇവിടുന്ന് പോകുമ്പോൾ അച്ഛന് കാര്യായിട്ട് ഒന്നും ഉണ്ടായിട്ടില്ലല്ലോ…. ഹോസ്പിറ്റലിൽ പൈസ പിടിക്കാൻ ഐസിയുവിൽ ആക്കിയതായിരിക്കും.

നിങ്ങളച്ഛനെയും കൂട്ടി കൊണ്ട് വാ ഞങ്ങൾ വീട്ടിന്ന് നോക്കിക്കോളാംന്ന് പറ.
ശ്യാമേ ….ഞാൻ ഡോക്ടറോട് സംസാരിച്ചതാ പക്ഷേ….. ഡോക്ടർ നിർബന്ധം പറയുന്നുണ്ട് രണ്ടുദിവസം കിടക്കണം നന്ന്….

. നീയൊരു കാര്യം ചെയ്യ് എന്തായാലും ലീവ് എടുത്തതല്ലേ…. ഒരു ജോഡി ഡ്രസ്സും അത്യാവശ്യം വേണ്ട സാധനങ്ങളും എടുത്ത് ഒന്ന് ഇവിടം വരെ വാ…..
വിനുവേട്ടൻ എന്തറിഞ്ഞിട്ടാണ് ഈ പറയുന്നേ പിള്ളേരുടെ സ്കൂളിൽ ഉച്ചയ്ക്ക് പിടിഎ മീറ്റിംങ്ങുള്ളതാ….

എനിക്കാണെങ്കിൽ രാത്രിയിൽ പിള്ളേരെ കുറച്ചുനേരം പഠിപ്പിച്ചപ്പോൾ തന്നെ തലവേദന തുടങ്ങിയതാ… രാവിലെ ഞാൻ ഒറ്റയ്ക്ക് എല്ലാ പണിയും ചെയ്താ രണ്ടെണ്ണത്തിനേം സ്കൂളിലയച്ചത്.
അവര് പോയിട്ട് ഞാനിവിടൊന്ന് കിടന്നതേ യുള്ളൂ.നിങ്ങൾ അവിടെ വെറുതെ ഇരിക്കല്ലേ.കാറവിടെ ഉണ്ടല്ലോ…ഒരു മണിക്കൂർ അല്ലേ വേണ്ട വന്നിട്ട് എടുത്തിട്ട് പോകാൻ……

അച്ഛൻ റൂമിലൊന്നുമല്ലല്ലോ ഐസിയുവിലല്ലേ അവിടെ അച്ഛനെ നോക്കാൻ ആളുണ്ടാകില്ലേ… പിന്നെന്താ…..അവൾ ഫോൺ കട്ട് ചെയ്തു.എന്റെ ഭാര്യയാ അവൾ ജില്ലാ ബാങ്കിൽ അക്കൗണ്ടന്റാ ഇന്ന് അച്ഛൻ വീട്ടിൽ ഇല്ലാത്തതുകൊണ്ട് അവൾക്ക് ലീവ്

എടുക്കേണ്ടി വന്നു.ഞങ്ങൾ രണ്ടുപേരും എട്ടര മണിക്ക് വീട്ടിൽനിന്നിറങ്ങും പിന്നെ അച്ഛനാ മക്കളെ ഒരുക്കി സ്കൂളിൽ വിടുന്നത്… എനിക്ക് രണ്ടാൺമക്കളാ… മൂത്തവൻ അഞ്ചാം ക്ലാസിൽ പഠിക്കുന്നു. ഇളയവൻ അവൻ ഒന്നാം ക്ലാസിലും.

രണ്ടുപേരും നല്ല വികൃതിയാ അവർക്ക് മുത്തശ്ശനെ മാത്രേ വേണ്ടൂ….ശ്യാമയായിട്ടെപ്പോഴും വഴക്കാ രണ്ടുപേരും…ഇന്ന് രാവിലെ അച്ഛനില്ലാത്തതുകൊണ്ട് ശ്യാമ ഒത്തിരി കഷ്ടപ്പെട്ടു കാണും.
എന്റെ മനസ്സറിഞ്ഞ് പോലെ അലക്സ് പറഞ്ഞു … ചേട്ടായി വീട്ടിൽ പോയി കുളിച്ച് ഭക്ഷണം കഴിച്ചേച്ചും വാ…. പേടിക്കേണ്ട ഞാനിവിടെത്തന്നെ ഉണ്ടാകും.

എന്നാപ്പിന്നെ ഞാൻ പോയി വരാം അല്ലെ….പോയി വാ ചേട്ടായി……..വീട്ടിലെത്തുമ്പോഴേക്കും ശ്യാമ മക്കളെക്കുറിച്ചുളള പരാതികളഴിക്കാൻ തുടങ്ങി.ഒരു ദിവസം മക്കളെ സ്കൂളിലയച്ചപ്പോൾ ഇങ്ങനാണെങ്കിൽ അച്ഛനല്ലേ… എപ്പോഴും അവരുടെ കാര്യങ്ങളൊക്കെ ചെയ്യുന്നതെന്ന് ഞാൻ പറഞ്ഞത് അവൾക്ക് തീരെ പിടിച്ചില്ല.

നിങ്ങടെ അച്ഛൻ തന്നെയാ അവരിങ്ങനായതിന് കാരണംന്നും പറഞ്ഞ് അവളും കുറച്ച് പറഞ്ഞു.
ഒന്നും രണ്ടും പറഞ്ഞ് വഴക്കായിട്ടാ രണ്ടുപേരും വീട്ടന്നിറങ്ങിയത്.
അവൾ നേരെ സ്കൂളിലേക്കും ഞാൻ ഹോസ്പിറ്റലിലേക്കും തിരിച്ചു.

ഹോസ്പിറ്റലിൽ എത്തുമ്പോൾ അലക്സ് മരുന്നു വാങ്ങിച്ചു വരുന്നുണ്ടായിരുന്നു.
എന്താ അലക്സ് അപ്പച്ചന് പിന്നെയും വയ്യാണ്ടായോ…. മരുന്നൊരുപാടുണ്ടല്ലോ…..
ഇത് അപ്പച്ചനല്ല….. ചേട്ടായീന്റച്ഛനാ….അത് കേട്ടപ്പോൾ ഞാൻ വല്ലാണ്ടായി…

ഞാൻ വീട്ടിൽ പോയത് കൊണ്ട് അലക്സിന് ബുദ്ധിമുട്ടായി..ബുദ്ധിമുട്ടൊന്നുമില്ല… ഐസിയുവിൽ കിടക്കുന്നവരുടെ ബൈസ്റ്റാൻഡർ മിക്കവരും പകൽസമയങ്ങളിൽ ജോലിക്ക് പോകുന്നവരാ അവർക്കെല്ലാം എല്ലാം ഞാൻ തന്നെയാ മരുന്ന് വാങ്ങിച്ചു കൊടുക്കാറ് …

അപ്പോഴേക്കും സിസ്റ്റർ സിസ്റ്റർ വന്നു മരുന്ന് വാങ്ങിച്ചിട്ട് വിനോദാരാണെന്ന് ചോദിച്ചു.
നിങ്ങടെ അച്ഛന് ഒന്ന് കാണണംന്ന് പറഞ്ഞിട്ടുണ്ട്….ചെരുപ്പ് പുറത്ത് വെച്ച്… ദാ ..

ഈ ഗ്ലൗസും ഗൗണും ഇട്ടിട്ട് മാത്രമേ ഐസിയുവിനകത്ത് പ്രവേശിക്കാൻ പാടുള്ളൂന്ന് പറഞ്ഞു.
കുറച്ചു നേരം കഴിഞ്ഞപ്പോൾ പോൾ വിനോദ് പുറത്തേക്ക് വന്നിട്ട് പറഞ്ഞു അച്ഛൻറെ ഒരു കാര്യം.
ഇന്നലെ ഇവിടെ വന്നതല്ലേ ഉള്ളൂ അച്ഛൻറെ സംസാരം കേട്ടാൽ തോന്നും ഒരുപാട് കാലായി അവരെ കണ്ടിട്ടെന്ന്.

എന്താ ചേട്ടായി…..അച്ഛന്…. കൊച്ചു മക്കളെ ഒന്ന് കാണണം നന്ന്….അതങ്ങനെയാ……… ചേട്ടായി…. ഇഷ്ടമുള്ളവരെ വരെ ഒരു ദിവസം കാണാതിരിക്കുമ്പോൾ ഇപ്പോൾ കുറേക്കാലമായി കണ്ടിട്ടെന്നു തോന്നും.

ചേട്ടായിയുടെ അച്ഛൻ മക്കളുടെ കൂടെയല്ലേ കുറെ സമയം ചെലവഴിക്കുന്നെ അതുകൊണ്ടാ
കുഞ്ഞുങ്ങളെ കൊണ്ട് ഹോസ്പിറ്റലിൽ വരാൻ ശ്യാമ സമ്മതിക്കില്ല.
ചേച്ചിക്ക് അച്ഛനെ ഇഷ്ടമല്ലേ….

ഇഷ്ടക്കുറവ് ഒന്നുമല്ല ഇല്ല പക്ഷേ ഞങ്ങളുടെ കൂടെ ആരും താമസിക്കുന്നത് അവൾക്കിഷ്ടമല്ല അവളുടെ പെറ്റമ്മ പോലും.

അച്ഛൻ തന്നെ ഒരു പരാതിയും പറയാതെ കുഞ്ഞുങ്ങളുടെ കാര്യം എല്ലാം ചെയ്തു കൊടുക്കുന്നത് കൊണ്ടാ അവളുമായി ഒത്ത് പോകുന്നത് തന്നെ.വൈകുന്നേരമായപ്പോൾ അലക്സ് ചോദിച്ചു ചേട്ടായി മക്കളെ കൊണ്ടുവരാൻ പോകുന്നില്ലെന്ന്….പൊല്ലാപ്പിനൊന്നും… എനിക്ക് വയ്യ….അലക്സേ..

ഒരു ദിവസത്തെ കാര്യമല്ലേ ഉള്ളൂ…..നാളെ കഴിഞ്ഞാൽ വീട്ടിലേക്ക് തന്നെ പോകാലോ…
പിന്നെ കുറെ നേരത്തേക്ക് അലക്സ് എന്നോടൊന്നും മിണ്ടിയില്ല.രാത്രി ഭക്ഷണം കഴിച്ച് മറ്റുള്ളവരൊക്കെ മുറിയിലെ പോയിക്കഴിഞ്ഞപ്പോൾ അലക്സ് എന്നോടൊരു ചോദ്യം ചോദിച്ചു.

കുട്ടിക്കാലത്ത് ചേട്ടായിയുടെ എന്തെങ്കിലും കാര്യങ്ങൾക്ക് അച്ഛനുമമ്മയും മുടക്കം വരുത്തിയിട്ടുണ്ടോ…. സപ്പോസ് … നിങ്ങൾ ആഗ്രഹിച്ചതെന്തെങ്കിലുംനടത്തിത്തരാതിരുന്നിട്ടുണ്ടോ……

വിനോദ് തന്റെ കുട്ടിക്കാലത്തെപ്പറ്റി ഓർത്തു……ചേച്ചിയും ഞാനും കുട്ടികളായിരിക്കുമ്പോൾ അച്ഛനും അമ്മയും ഞങ്ങളെ താഴത്തും തലയിലും വെക്കാതെ ആ വളർത്തിയത്.

ഞങ്ങൾ എന്തെങ്കിലും കാര്യങ്ങൾ മനസ്സിൽ വിചാരിക്കുന്നത് മുൻപുതന്നെ സാധിച്ചു തരുമായിരുന്നു.
ചെറിയൊരു പനി വന്നാൽ പോലും ഉറങ്ങാതെ രണ്ടുപേരും ഞങ്ങൾക്ക് കാവലിരിക്കുമായിരുന്നു.
പ്രീഡിഗ്രിയ്ക്കെനിയ്ക്ക് മാർക്ക് കുറവായിരുന്നതുകൊണ്ട് ഡിഗ്രിയ്ക്ക് പ്രൈവറ്റ് കോളേജിൽ ചേർന്നാ പഠിച്ചത്.

അച്ഛന് കമ്പനിയാണ് കിട്ടുന്ന കൂലി എനിക്ക് ഫീസടക്കാൻ കഴിയാതെ വന്നപ്പോൾ വൈകിട്ട് കമ്പനിയിൽ നിന്ന് വന്നതിനുശേഷം രാത്രി വൈകും വരെ സൈക്കിൾ ചായ വീൽക്കാൻ പോകുമായിരുന്നു.

അച്ഛനൊരുപാട് കഷ്ടപ്പെട്ടാണ് എന്നെ എം.കോം വരെ പഠിപ്പിച്ചത്.ജോലിയൊക്കെ കിട്ടിയതിനുശേഷം എനിക്ക് ഇഷ്ടമുള്ള പെണ്ണിനെ തന്നെ കല്യാണം കഴിച്ചു തന്നു.ശ്യാമയ്ക്ക് ഞാൻ കെട്ടിയ താലി പോലും എന്റെച്ഛനാ വാങ്ങി തന്നത്.

ക്ഷമ മക്കളെ പ്രസവിച്ചപ്പോൾ ഇപ്പോൾ ആശുപത്രി ചിലവ് കൂടി അച്ഛനാ നോക്കിയത് അവരുടെ പേരിടീലിന് അർക്കുവേണ്ടുന്ന സ്വർണ്ണം പോലും അച്ഛനാ ഇട്ട് കൊടുത്തത്.
എന്നിട്ടു കൂടി ഞാൻ അച്ഛനെയും അമ്മയേയും കൂടെ കൂട്ടിയോ ഇല്ലല്ലോ.
അമ്മയ്ക്ക് ഒരുപാട് ഇഷ്ടമായിരുന്നു എന്റെ മക്കളുടെ കൂടെ താമസിക്കാൻ.
അതറിഞ്ഞിട്ടു കൂടി എനിക്കമ്മയെ കൂടെ താമസിക്കാനായോ…… അമ്മ മരിക്കുന്നതുവരെ ചേച്ചിയല്ലേ അവരെ രണ്ടുപേരെയും നോക്കിയത്.

ചേച്ചീം ഗൾഫിലേക്ക് പോയതിനുശേഷം മനസ്സില്ലാമനസ്സോടെ അല്ലേ ഞാനച്ഛനെ
കൂട്ടിക്കൊണ്ടുവന്നത്.

പഴയ കാര്യങ്ങളൊക്കെ പൊടി തട്ടിയെടുക്കേണ്ടി വന്നു അല്ലേ… ചേട്ടായി……
എൻറെയും ചേച്ചിയുടെയും കല്യാണം വരെയും ഞങ്ങളുടെ ഒരു കാര്യത്തിനും അച്ഛനും അമ്മയും ഒരു കുറവും വരുത്തിയിട്ടില്ല…… പക്ഷേ……. അതൊക്കെ ചെയ്തു തരേണ്ടത് അവരുടെ കടമയല്ലേ……….

അച്ഛനമ്മമാരുടെ നല്ലകാലം മുഴുവൻ അവൻ നമുക്ക് വേണ്ടി ചിലവഴിച്ചതൊക്ക അവരുടെ കടമ അല്ലേ ചേട്ടായി…..മക്കൾക്ക് അങ്ങോട്ട് കടമയും കടപ്പാടുമൊന്നും പറ്റില്ലല്ലോ….. അല്ലേ….
ഒരു കാര്യം ചേട്ടായി ശ്രദ്ധിച്ചിട്ടുണ്ടോ……അവര് നമ്മളെ നോക്കുന്ന കാലത്ത് ഒരു നേരം പോലും നമുക്ക് ഇഷ്ടമില്ലാത്ത ഭക്ഷണം ഉണ്ടാക്കി തന്നില്ലല്ലോ….

അവര് കഴിച്ചില്ലെങ്കിലും ഞങ്ങൾക്ക് തന്നിരുന്നില്ലേ,……..അവരുടെ നല്ലകാലം മുഴുവൻ നമ്മുടെ ഇഷ്ടങ്ങൾ ക്കായി മാറ്റിവെച്ചു.ഇന്നത്തെ കാലത്ത് അച്ഛനമ്മമാരുടെ കാര്യങ്ങൾ നോക്കുന്നവരില്ലെന്നല്ല ….. വിരലിലെണ്ണാവുന്നവർ കാണുമായിരിക്കും……

അതുകൊണ്ടല്ലേ നമ്മുടെ നാട്ടിൽ വൃദ്ധസദനങ്ങളുടെ എണ്ണം കൂടിക്കൂടി വരുന്നത്.
ചേച്ചിയേയും മക്കളെയും കൊണ്ട് എത്ര പ്രാവശ്യംയാത്ര പോയിട്ടുണ്ട്…..

മിക്കവാറും എല്ലാ വെക്കേഷനും പോകാറുണ്ടലക്സേ…..എപ്പോഴെങ്കിലും അച്ഛനെയും അമ്മയെയും കൂടെ കൂടിയിട്ടുണ്ടോ…..അങ്ങനെ ചോദിച്ചാൽ………..ഇല്ല അല്ലേ………

ഞാൻ ഇതൊന്നും ഒരിക്കൽ പോലും ചിന്തിച്ചിട്ട് കൂടിയില്ല എനിക്കെപ്പോഴും തിരക്കായിരുന്നു.
പണ്ട് അച്ഛനുമമ്മയും തിരക്കെന്നും പറഞ്ഞു നമ്മുടെ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ നമ്മൾ ഇന്നീ നിലയിലെത്തുമായിരുന്നോ..

ശരിക്കും ഒരു മെഴുകുതിരിയുടെ അവസ്ഥ തന്നെയാ അവരുടേത്….
സ്വയം എരിഞ്ഞടങ്ങിയല്ലേ…. അത് കത്തിച്ച് വർക്ക് വെളിച്ചം പകരുന്നത്….
പത്തുമാസം വയറ്റിലിട്ട് നൊന്തു പ്രസവിച്ച് മുലപ്പാൽ കൊടുത്ത് വളർത്തിയ മക്കൾ…. അവർക്ക് സ്വന്തമായി വീടും കുടുംബവുമാകുമ്പോൾ അച്ഛനമ്മമാരെ നോക്കാതിരിക്കുമ്പോൾ അവർക്കുണ്ടാകുന്ന സങ്കടം നിർവചിക്കാൻ പറ്റാത്തതാണ്.

ഞാൻ നേരിട്ട് കണ്ടതാണാവസ്ഥ. മനസ്സ് കല്ലാക്കീട്ടാ അവർ ജീവിക്കുന്നത് തന്നെ.
എന്റപ്പച്ചനും അമ്മച്ചിക്കും എട്ടു മക്കളായിരുന്നു…. അഞ്ചാണും മൂന്ന് പെണ്ണും….. എല്ലാവരെയും പഠിപ്പിച്ച് വലിയ നിലയിൽ എത്തിച്ചു.8പേരും വിദേശരാജ്യങ്ങളിലാ…. എല്ലാവർക്കും കുടുംബവും കുട്ടികളുമായപ്പോൾ അപ്പച്ചനേം അമ്മച്ചിയേം ആർക്കും വേണ്ടാതായി.ഒറ്റയ്ക്ക് താമസിച്ച് മടുത്തപ്പോഴാ അവരെന്നെ ദത്തെടുത്തത്… എനിക്കൊന്ന് അഞ്ച് വയസ്സായിരുന്നു.

കൊച്ചുമക്കൾക്ക് കൊടുക്കാൻ കഴിയാതെ വന്ന സ്നേഹം മുഴുവൻ അവരെനിക്ക് വാരിക്കോരി തന്നു.
ഒരു ദത്തുപുത്രനായ എന്നോട് അവർക്കുള്ള സ്നേഹം ഞാൻ അനുഭവിച്ചറിഞ്ഞതാ……
അങ്ങനെയാണെങ്കിൽ നൊന്ത്

പെറ്റ മക്കൾക്ക് കടലോളം സ്നേഹം കൊടുത്തിട്ട് ആയിരിക്കില്ലേ വളർത്തിയിട്ടുണ്ടാകുക എന്നിട്ടും ചേട്ടന്മാരോ ചേച്ചിമാരോ….. ആരും തന്നെ അവരെ തിരിഞ്ഞു നോക്കാത്തത് എനിക്കിപ്പോഴും മനസ്സിലാകാത്ത ഒരു കാര്യമാ…

അപ്പച്ഛന്റെ നല്ല കാലത്ത് ഏക്കറുകണക്കിന് സ്ഥലോം ടൗണില് കടമുറികളും സ്വന്തയിട്ട് രണ്ട് ബസ്സും ഉണ്ടായിരുന്നതാ…..മക്കളുടെ ഓരോരാളുടെയും കല്യാണസമയത്ത് അവർക്ക് ആവശ്യമുള്ളതൊക്കെ എഴുതി കൊടുത്തിരുന്നു.

എല്ലാവർക്കും എല്ലാം വീതിച്ചു കൊടുത്തപ്പോൾ മിച്ചം വന്നത് താമസിക്കുന്ന വീടും 25 സെൻറ് സ്ഥലവുമാ…. അത് എന്റെ പേരിലെഴുതിയ ഒറ്റക്കാരണത്താൽ
അമ്മച്ചി മരിച്ചപ്പോൾ അന്ത്യ ചുംബനം നൽകാൻ പോലും മക്കളാരും വരാഞ്ഞത്.
അതറിഞ്ഞപ്പോൾ തന്നെ പള്ളീലച്ഛനോട് പറഞ്ഞ് ചേട്ടന്മാരുടെയും ചേച്ചിമാരുടെയും പേരിൽ മാറ്റി കൊടുത്ത് അപ്പച്ഛനെയും കൂട്ടി ഞാൻ ഒരു വീട് വാടകയ്ക്ക് എടുത്ത് താമസം മാറി.

അമ്മച്ചി ജീവിച്ചിരുന്നപ്പോൾ തന്നെ ഇവിടെ ടൗണില് 10 സെൻറ് സ്ഥലം വാങ്ങിയിട്ട് അതിൽ വീടുവെച്ചു…. പക്ഷേ പണി പൂർത്തിയായില്ല അപ്പോഴായിരുന്നു അമ്മച്ചിയുടെ മ,ര,ണം.
അമ്മച്ചി പോയതിനുശേഷാ അപ്പച്ചന് എപ്പോഴും അസുഖം വരാൻ തുടങ്ങിയത്.
അപ്പച്ഛൻറെ അസുഖം മാറിയിട്ട് വേണം വീട് പണി കംപ്ളീറ്റ് ചെയ്യാൻ…….
വയസ്സായീന്നും പറഞ്ഞു അച്ഛനമ്മമാരെ മാറ്റി നിർത്താതെ കൊച്ചു കൊച്ചു സന്തോഷങ്ങൾ കണ്ടറിഞ്ഞു ചെയ്തു കൊടുത്താൽ തന്നെ അവർ സന്തോഷത്തോടുകൂടി നമ്മുടെ കൂടെ ഒരു പാട് കാലം ജീവിക്കും.

ഭാര്യേം മക്കളേം കൂടി യാത്രപോകുമ്പോൾ വല്ലപ്പോഴും അച്ഛനമ്മമാരെ കൂടെ കൊണ്ടു പോവുക
സമയാസമയത്ത് ഭക്ഷണം കഴിക്കുന്നുണ്ടോന്ന് ചോദിച്ചറിയുക ഭാര്യക്കും മക്കൾക്കും ഒക്കെ ഡ്രസ്സ് എടുക്കുമ്പോൾ എന്തെങ്കിലും ഒരെണ്ണം വാങ്ങിച്ചു കൊടുക്കാൻ ശ്രമിക്കുക ഇത്രയൊക്കെ ചെയ്താൽ തന്നെ പാവങ്ങൾക്ക് വലിയ സന്തോഷാവും.അത്രയുമൊക്കയേ…അവരും ആഗ്രഹിക്കുന്നുണ്ടാകൂ.

അലക്സിനെ സംസാരം കേട്ടപ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി
അതു മറച്ചു പിടിക്കാനായി ഞാനവനോട് ചോദിച്ചു.അലക്സ് ഇത്രയൊക്കെ പറഞ്ഞില്ലേ…ഈ പറഞ്ഞതൊക്കെ അലക്സ് ചെയ്തു കൊടുത്തിട്ടുണ്ടോ ഉപദേശിക്കാൻ എല്ലാർക്കുമാകും……

തീർച്ചയായും നൂറു ശതമാനമില്ലെങ്കിലും ഒരെൺപത്തഞ്ച് ശതമാനത്തോളം നീതി പുലർത്താനെനിക്കായിട്ടുണ്ട്.
അതിന് കാരണം എന്താണെന്ന് അറിയോ എന്നെ ഞാനാക്കിയത് അപ്പച്ഛനും അമ്മച്ചിയുമാ…..
എനിക്ക് കോളേജീന്ന് ലീവ് കിട്ടുമ്പോഴൊക്കെ രണ്ടു പേരെയും അവർക്കിഷ്ടമുള്ള സ്ഥലങ്ങളിലൊക്കെ എന്നെക്കൊണ്ടാവും പോലെ കൊണ്ടുപോയിട്ടുണ്ട്……

അമ്മച്ചി മരിക്കുന്നതിന് 2 ദിവസം മുമ്പ് എന്നോടൊരാഗ്രഹം പറഞ്ഞിരുന്നു.
മരിയ്ക്കുന്നതിന് മുൻപ് അമ്മച്ചി ജനിച്ചുവളർന്ന നാട് കാണണമെന്നും അമ്മച്ചിയുടെ അപ്പച്ചനും അമ്മച്ചിയും കുഴിമാടത്തിൽ പോയി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കണമെന്ന് …….
ഒരുപാട് ദൂരെയാ അമ്മച്ചിയുടെ നാട് കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരത്തിനടുത്താ ……
ഞാൻ രണ്ടു പേരെയും കൂട്ടി അമ്മച്ചിയുടെ നാട്ടിൽ പോയി….

അമ്മച്ചിക്ക് കാലു വയ്യാത്തതുകൊണ്ട് അമ്മച്ചിയെ ഈ കൈകളിൽ എടുത്താ കുഴിമാടത്തിനരികിൽ എത്തിച്ചത്….അതിനുശേഷം അമ്മച്ചിയുടെ വീട്ടിൽ പോയി…. പക്ഷേ…. പഴയ വീടൊക്കെ പൊളിച്ചു പുതുക്കി പണിതിരുന്നു.

അമ്മയുടെ കൂടപ്പിറപ്പിനെയും ബന്ധുക്കളെയും കണ്ടപ്പോൾ ഒത്തിരി സന്തോഷമായി… ഒരു ദിവസം അവിടെ താമസിച്ചാ മടങ്ങിയത്.

തിരികെ വീട്ടിലെത്തിയ അമ്മച്ചിയുടെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു.
രാത്രി ഒരുപാട് വൈകും വരെ എന്നോട് വാതോരാതെ സംസാരിച്ചിരുന്നു….
ഉറങ്ങാൻ നേരംഎന്റെ കൈ പിടിച്ചിട്ട് പറഞ്ഞു… ഈ ജീവിതത്തിൽ മനസ്സ് നിറഞ്ഞ ഒരു ദിവസമായിരുന്നു ഇന്നെന്ന്…..

പിറ്റേന്ന് രാവിലെ ചായ കുടിക്കാൻ അമ്മച്ചിയെ വിളിച്ചപ്പോൾ അമ്മച്ചി വിളി കേട്ടില്ല…….. പുലർച്ചെ എപ്പോഴോ കർത്താവ് അമ്മച്ചിയെ തിരിച്ചു വിളിച്ചിരുന്നു.അമ്മച്ചിയുടെ ആഗ്രഹം എനിക്ക് സാധിച്ചു കൊടുക്കാൻ പറ്റിയില്ലെങ്കിൽ ജീവിതം മുഴുവൻ ഒരു കനലായി മനസ്സിൽ കിടന്നേനെ….

അതുകൊണ്ടാ…. ചേട്ടായീടച്ഛൻ മക്കളെ കാണണമെന്ന് പറഞ്ഞപ്പോൾ …… ഞാൻ……..
അലക്സെ ഞാൻ രാവിലെ പോയി മക്കളെ കൂട്ടിക്കൊണ്ടു വരാം ….. 10 മണി കഴിഞ്ഞു പോകാം അതാകുമ്പോൾ ശ്യാമയെ അറിയാതെ സ്കൂളിന് കൂട്ടിക്കൊണ്ടുവരാൻ പറ്റും
നേരം ഒരുപാടായി ചേട്ടായി റൂമിൽ പോയി കിടന്നോളൂ.

വേണ്ട അലക്സേ…. ഞാനിവിടെ ഇരുന്നോളാം…… ഒരു ദിവസമെങ്കിലും അച്ഛനുവേണ്ടി അച്ഛന് വേണ്ടി ഞാനും
…….
രാവിലെ പത്ത് മണി ആയപ്പോൾ കുഞ്ഞുങ്ങളേ കൊണ്ടുവരാനായി ഞാൻ സ്കൂളിൽ ചെന്നു.
അവരെയും കൊണ്ട് ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും ഐ സി യു വിന്റെ മുൻപിൽ അലക്സും രണ്ടു ഡോക്ടർമാരും ഉണ്ടായിരുന്നു.

എന്നെ കണ്ടപാടെ ഓടിവന്നു എന്റെ കൈ പിടിച്ചു കൊണ്ട് അലക്സ് പറഞ്ഞു.
ചേട്ടായി ഇച്ചിരി….. വൈകിപ്പോയി…….അച്ഛൻ……..അപ്പോഴേക്കും ഐസിയുവിൽ നിന്നും
അച്ഛന്റെ വെള്ള പുതച്ച ശരീരം സ്രെക്ച്ചറിൽ കൊണ്ടുവന്നു.എനിക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.

ഇനിയുള്ള കാലം അച്ഛനെ നന്നായിട്ട് നോക്കാം എന്നു കരുതിയതാ…
പക്ഷേ അതിനൊന്നും കാത്തുനിൽക്കാതെ അച്ഛൻ അമ്മയുടെ അടുത്തേക്ക് പോയി.
മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് ഓഫീസിൽ പോകാൻ ഇറങ്ങുമ്പോഴാ ഹോസ്പിറ്റലിൽ നിന്ന് അച്ഛന്റെ ഡത്ത് സർട്ടിഫിക്കറ്റ് വാങ്ങിക്കണംന്ന് പറഞ്ഞ്
വിളിച്ചത്.

മെഡിക്കൽ ഓഫീസറുടെ കേബിനിൽ ചെന്ന് സർട്ടിഫിക്കറ്റും വാങ്ങിച്ച് തിരികെ വരുമ്പോഴാ… മനസ്സിനെ കുറിച്ചോർത്തത് …. അപ്പച്ചൻ ഐ സി യുവീൽ ഉണ്ടായിരുന്നപ്പോൾ അച്ഛന് മരുന്ന് വാങ്ങിച്ച് പൈസ അലക്സി കൊടുക്കാനുണ്ടായിരുന്നു.ഞാൻ ഐസി യു ബ്ലോക്കിലേക്ക് നടന്നു.

അലക്സ് അവിടെ ഇരിക്കുന്നത്… ദൂരേന്ന് തന്നെ കാണാമായിരുന്നു….എന്നെ കണ്ടപ്പോൾ അലക്സ് അരികിലേക്ക് വന്നു .അവൻ കയ്യിൽ പിടിച്ചതും ഞാവനെ കെട്ടിപ്പിടിച്ചുകരഞ്ഞു പോയി. മരുന്നിന്റെ പൈസ കൊടുത്തപ്പോൾ അവന് വാങ്ങാൻ കൂട്ടാക്കിയില്ലകുറച്ചു നേരം സംസാരിച്ചു യാത്ര പറഞ്ഞിറങ്ങി……വരാന്തയുടെ അറ്റത്തെത്തിയപ്പോൾ ഞാനവനെ ഒന്നുകൂടി തിരിഞ്ഞു നോക്കി.അവനവന്റപ്പച്ചൻ ജീവിതത്തിലേക്ക് തിരിച്ചു വരുന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.വിനോദ് മനസ്സിലോർത്തു ഒരു നല്ല മകനാവാൻ അച്ഛന്റെ രക്തത്തിൽ പിറക്കണമില്ലെന്ന് ….ആചെറുപ്പക്കാരനെനിക്ക് മനസ്സിലാക്കി തന്നു……… പക്ഷേ അപ്പോഴേക്കും വൈകിപ്പോയി……..

Share this on...