മകനേ നിന്നെ കണ്ടു കൊതി തീർന്നില്ലട ഈ അച്ഛന്.കണ്ണീർ നൊമ്പരമായി ഈ ചിത്രം.

in News 2,834 views

ആറാട്ട് പുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് മ.രി.ച്ച മൂന്നു പേരുടെയും സംസ്കാരം നടത്തി. ചീനാച്ചി ശ്രീവിഹാറിൽ താമസിച്ചിരുന്ന രാജേന്ദ്രബാബു, ഭാര്യ സന്ധ്യ, മകൾ സ്നേഹയുടെ മകൻ സമർത്ഥ് എന്നിവരുടെ സം.സ്കാ.രം ആണ് നടന്നത്. സന്ധ്യയുടെ സഹോദരി കണിമംഗലത്തെ ലതയുടെ വീട്ടിലാണ് ചടങ്ങുകൾ നടന്നത്. മാതാപിതാക്കളെയും ഏകമകനെയും നഷ്ടപ്പെട്ട സ്നേഹയെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ നിസ്സഹായരായി. വിദേശത്തായിരുന്ന സമർത്ഥിൻ്റെ അച്ഛൻ ശ്യാം ഇന്നലെ രാവിലെയാണ് എത്തിയത്.മകൻ്റെ അ.പ്ര.തീ.ക്ഷിത മ.ര.ണം താങ്ങാനാകാതെയുള്ള ശ്യാമിൻ്റെ സങ്കടം ആശ്വസിപ്പിക്കാൻ എത്തിയവരെയും ഈറനണിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ആറാട്ടുപുഴ ബണ്ട്റോഡിൽ കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞത്. കാറിൽ ഉണ്ടായിരുന്ന രാജേന്ദ്രബാബുവിൻ്റെ മകൻ ശരത് രക്ഷപ്പെട്ടിരുന്നു.

ആറാട്ടുപുഴ കഴുമ്പള്ളം ബണ്ട് റോഡിൽനിന്ന് കാർ കരുവന്നൂർ പുഴയിലേക്ക് വീണുണ്ടായ അപകടത്തിൽ മൂന്ന് പേരുടെ മ.ര.ണ.ത്തി.നി.ടയാക്കിയത് റോഡിൻ്റെ വീതി കുറവും,പുഴയോട് ചേർന്ന ഭാഗത്ത് കൈവരിയില്ലാത്തതും. ഇത്തരം റോഡിൽ വാഹനം ഓടിക്കുന്നതിനുള്ള പരിചയക്കുറവും അ.പ.ക.ട.ത്തി.ന് കാരണമായിട്ടുള്ളത്. എതിരെ വന്ന കാറിനെ കടന്നുപോകാൻ രാജേന്ദ്രബാബുകാർ റോഡിൻ്റെ താഴ്ചയുള്ള വീതികൂടിയ ഭാഗത്തേക്ക് റിവേഴ്സ് എടുത്തു നിർത്തിയിരുന്നു. ഇവിടെ നിന്ന് മുകളിലേക്ക് കയറിയാൽ റോഡ് ഏകദേശം പകുതിയായി വീതി കുറയുന്ന ഭാഗമാണ്. കാറിലിരുന്ന് നോക്കിയാൽ ഈ അ.പ.ക.ടം തിരിച്ചറിയാൻ പറ്റില്ല. രാജേന്ദ്രബാബു കാർ മുകളിലേക്ക് കയറിയപ്പോൾ കാറിന് വേഗംകൂടിയതും അ.പ.ക.ടത്തിന് കാരണമായിട്ടുണ്ടാകാം എന്നാണ് നിഗമനം.

കാർ ഇടത്തേ ഭാഗത്തെ മതിലിൽ തട്ടുമെന്ന സ്ഥിതിയായപ്പോൾ സ്റ്റിയറിംങ്ങ് വലത്തോട്ട് തിരിക്കുകയും, കാർ പുഴയിലേക്ക് മറിയുകയായിരുന്നു. ഓട്ടോമാറ്റിക് കാർ ആയതിനാൽ ബ്രേക്കിന് പകരം ആക്സിലേറ്ററിൽ കാലമർത്തിയോ എന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. അച്ഛനും അമ്മയും സ്വന്തം മകനും മുങ്ങിത്താഴുന്നത് കണ്ടു നിൽക്കേണ്ടി വന്ന ഞെട്ടലിലാണ് സ്നേഹയുള്ളത്. അച്ഛനും അമ്മയും തൻ്റെ മകനും സഹോദരനും സഞ്ചരിച്ച കാറിനു പിറകിൽ മറ്റൊരു കാറിൽ അമ്മാവനും അമ്മായിക്കും ഒപ്പമാണ് സ്നേഹ യാത്രചെയ്തിരുന്നത്. ബണ്ട് റോഡിൽ നിന്ന് മുന്നിലെ കാർ പുഴയിലേക്ക് വീണത് ഇവർക്ക് വിശ്വസിക്കാനായില്ല.

കാറിലുണ്ടായിരുന്ന സഹോദരൻ പുറത്തേക്ക് തെറിച്ചു രക്ഷപ്പെട്ടത് പോലെ മറ്റുള്ളവരും കാറിൽ നിന്ന് പുറത്തെത്തുമെന്ന് ഇവർ പ്രതീക്ഷിച്ചു. ഇതിനിടെ അവർ നോക്കിനിൽക്കെ തന്നെ 15 അടി താഴ്ചയിലേക്ക് കാർ മുങ്ങി താഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചാൽ ജീവൻ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയും വെറുതെയാണെന്നറിഞ്ഞപ്പോൾ സ്നേഹ ആകെ തളർന്നു. എന്നാൽ ആ യാത്ര അവസാനത്തേതാകുമെന്ന് അവരാരും അപ്പോൾ അറിഞ്ഞില്ല.തൻ്റെ ഏകമകൻ്റെ മൃ.ത.ദേ.ഹ.ത്തിനരികിൽ ഇരുന്ന് പൊട്ടിക്കരയുന്ന ഈ മാതാവിൻ്റെയും പിതാവിനെയും ചിത്രം സമൂഹമാധ്യമങ്ങളിൽ ഏവരുടെയും നൊമ്പരം ആയി മാറുകയാണ്.
All rights reserved News Lovers.

Share this on...