മകനെ നെഞ്ചോട് ചേർത്ത് മേഘ്‌നയുടെ വാക്കുകൾ – എന്റെ കുഞ്ഞിന് അച്ഛന്റെ സ്നേഹം ഇല്ലാതെ ആക്കിയില്ലേ

in News 33 views

വേദനകളെ ഉള്ളിലൊതുക്കി മേഘ്ന നിറഞ്ഞു ചിരിക്കുകയാണ്. മകൻ റയാൻ്റെ കളിചിരികൾ ആണ് ഇന്ന് അവരുടെ ലോകം. പക്ഷേ ആ ഉള്ളൊന്നറിഞ്ഞാൽ അവരുടെ എല്ലാമെല്ലാമായ ജീവൻ ബാക്കിവച്ചുപോയ ഓർമ്മകളുടെ അല കടൽ ഇരമ്പുന്നത് കേൾക്കാം. ഒരു ആശ്വാസവാക്കുകൾക്കും ആ വി,യോ,ഗം അവശേഷിപ്പിക്കുന്ന ശൂന്യതയെ മറികടക്കാനുള്ള കരുത്തില്ല. അത്രത്തോളമായിരുന്നു കരുവിനോടുള്ള മേഘ്നയുടെ പ്രണയം. ഇപ്പോഴും അവസാനിക്കാതെ തുടരുന്ന സാമീപ്യമായി പ്രിയപ്പെട്ടവൻ ഇവർക്കൊപ്പമുണ്ട്.

മങ്ങാത്ത ആ ഓർമ്മകളുടെ തീരത്ത് ഇരുന്നാണ് മേഘ്നയും ജൂനിയർ ചീരുവും ജീവിതത്തെ അറിയുന്നത്. മേഘ്ന ഇതാദ്യമായി മനസ്സ് തുറക്കുകയാണ്. ചീരുവിനെ കുറിച്ച്, റയാനെ കുറിച്ച്, താൻ കടന്നുപോയ കനൽ വഴികളെ കുറിച്ച്, ജീവിതത്തിൻ്റെ യാഥാർത്ഥ്യം നേരിൽ നിന്ന് അനുഭവിക്കുന്നതിൻ്റെ കരുത്തും വ്യക്തതയുമുണ്ട് ആ വാക്കുകൾക്ക്. സങ്കടപ്പെട്ടതിനെല്ലാം മറുപടിയായാണ് റയാൻ വന്നത്. റയാൻ രാജ് സർജ എന്നാണ് മകൻ്റെ മുഴുവൻ പേര്. രാജാവ് എന്നാണ് റയാൻ എന്നതിനർത്ഥം. ഒരു ദൈവവും എന്നെ തുണച്ചില്ല. ദൈവത്തോട് ഞാൻ പിണക്കമാണ്. എന്തിനാണ് എൻ്റെ കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യമില്ലാതെ ആക്കിയത്. ചീരു മ,രി,ക്കു,മ്പോ,ൾ ഞാൻ നാലു മാസം ഗർഭിണിയായിരുന്നു.

പിന്നീട് ഓരോ നിമിഷവും ചീരു വീണ്ടും ജനിക്കുമെന്ന മട്ടിൽ ആരാധകരുടെ മെസേജുകളും പോസ്റ്റുകളും കമൻ്റുകളും ആയിരുന്നു സോഷ്യൽ മീഡിയയിൽ മുഴുവൻ.പ്രസവം കഴിഞ്ഞു കുഞ്ഞിനെ വാങ്ങിയപ്പോൾ ഞാൻ ഡോക്ടറോട് പറഞ്ഞത് ആൺ കുട്ടിയല്ല എന്ന് പറയല്ലേ എന്നാണ്. എന്നെ പറ്റിക്കാനായി ഡോക്ടർ കുറച്ച് സസ്പെൻസ് ഇട്ടു. മോനെ ആദ്യമായി കൈയ്യിൽ വാങ്ങിയ നിമിഷം ഞാൻ പൊ,ട്ടി,ക്ക,ര,ഞ്ഞു,പോയി. അത്രമാത്രം ജൂനിയർ ചീരു എന്ന് ആരാധകർ പറയുന്നത് കേട്ടിരുന്നു.മേഘ്ന തുറന്നു പറഞ്ഞു.

Share this on...