പ്രശസ്ത മലയാളി ഗായിക വിടവാങ്ങി, 200ഓളം സിനിമകളിൽ പാടി… കണ്ണീരോടെ താരലോകം

in News 107 views

പ്രശസ്ത മലയാളി ഗായിക വിടവാങ്ങി, 200ഓളം സിനിമകളിൽ പാടി… കണ്ണീരോടെ താര ലോകം ചലച്ചിത്ര സംഗീത ലോകത്തെ ഒന്നടക്കം കണ്ണീരിലായ്ത്തിയ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.ചലച്ചിത്ര പിന്നണി ഗായിക സംഗീത സജിത്ത് അന്തരിച്ചു വൃക്ക രോഗത്തിന് ചികിത്സയിലിരിക്കെ തിരുവന്ത പുരത്തെ സഹോദരിയുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം സംസ്കാരം വൈകിയിട്ട് മൂന്നിന് തൈക്കാട് ശാന്തി കവാടത്തിൽ നടത്തും മലയാളം തെലുങ്ക് കന്നഡ തുടങ്ങിയ ഭാഷകളിലായി

ഇരുനൂറോളം പാട്ടുകൾ പാടി സംഗീത പ്രേമികൾക്കിടയിൽ നിറഞ്ഞു നിൽക്കുകയായിരുന്നു സംഗീത സജിത്ത് എന്ന് സ്വന്തം ജാനകി ക്കുട്ടി എന്ന മലയാളികളുടെ ഇഷ്ട സിനിമയിൽ “അമ്പിളി പൂവട്ടം പൊന്നുരുളി”എന്ന ഗാനത്തിലൂടെയാണ് സംഗീത പ്രശസ്തയായി മാറിയത്. മിസ്റ്റർ റോമിയോയിലെ എ ആർ റഹ്മാൻ സംഗീത സംവിധാനം ചെയ്ത് പാടിയ ഗാനം ഹിറ്റായി മാറിയിരുന്നു പഴശ്ശി രാജയിലെ “ഓടാത്തണ്ടിൽ താളം കൊട്ടും” രാക്കിളി പാട്ടിലെ “ധും ധും ദൂരെയേതോ” കാക്കക്കുയിലിലെ “ആലാരെ ഗോവിന്ദ” അയ്യപ്പനും കോശിയിലെ “താളം പോയ് തപ്പും പോയ്” തുടങ്ങിയവയും കയ്യടി നേടി കുരുതി എന്ന സിനിമയുടെ തീം സോങാണ് മലയാളത്തിൽ ഒടുവിൽ പാടിയത് പ്രിയ ഗായികക്ക് ആദരാഞ്ജലികൾ

Share this on...