പെട്ടെന്നൊരു ദിവസം ഉപ്പ കിടപ്പിലായപ്പോൾ ഉപ്പയുടെ കടയിൽ പോയിരുന്ന മോൻ കടയിൽ കണ്ടത്കരളയിക്കുന്ന കാഴ്ച

in Story 1,569 views

എണ്ട്രൻസ്‌ എക്സാം കഴിഞ്ഞ വെക്കേഷനിൽ ആയിരുന്നു അജ്മൽ..
കാണാനുള്ള സിനിമകളും പോകാനുള്ള സ്ഥലങ്ങളും ഇനി ബക്കി ഇല്ല..
വപ്പാന്റെ പച്ചക്കറി കടയിൽ വണ്ടിക്ക്‌ പെട്ടോൾ അടിക്കാൻ വേണ്ടിയല്ലാതെ അവൻ പോയിട്ടില്ല..
“അജൂ അനക്കൊന്ന് ബപ്പാന്റെ കൂടെ പീഡ്യേൽ നിന്ന് കൊടുത്തൂടെ വല്ല സമാധാനാവും..”
ഉമ്മാന്റെ വക്ക്‌ കേട്ടപ്പോൾ അജമൽ പറഞ്ഞു..
“ഇനിക്ക്‌ സമയല്ല്യ ഉമ്മാ ഉപ്പാനോട്‌ ഒരാളെ വെക്കാൻ പറഞ്ഞേക്കി അല്ലെങ്കിലും ആ ഒണക്ക പീഡ്യ മാത്രെ അങ്ങാടീൽ അപ്ഡേറ്റ്‌ ആവാത്തെ ഉള്ളൂ..””അപ്ഡേറ്റോ അതെന്ത്താ മോനെ ”

“അത്‌ ഇമ്മാക്ക്‌ തിരിയൂല,ഒന്ന് പീഡ്യ മാറ്റി നല്ല കോലത്തിൽ അക്കാൻ പറയി എന്നാ നോക്കാ..”
“പൈസല്ലാഞ്ഞിട്ടല്ലെ അജൂ “ഒന്നും മിണ്ടാതെ അജ്മൽ ചങ്ങായിമാരെ കൂടെ പുറത്തേക്കിറങ്ങി ബൈക്കിൽ..അങ്ങാടിയെത്തിയപ്പൊ ഉപ്പാന്റെ പീഡ്യ കണ്ടതും വണ്ടി നിർത്തി വണ്ടിക്ക് എണ്ണയടിക്കാൻ പൈസ ചോദിക്കാൻ നിന്നതായിരുന്നു..

വാപ്പാനെ അവിടെ കാണണില്ല ചെലപൊ ചായ കുടിക്കാൻ അങ്ങട്ട്‌ മാറിക്കാണും..
അജു കടക്കകത്ത്‌ കയറി..ഉള്ളിയുടേയും തക്കാളിയുടേയും കാലി കൊട്ടയിൽ നിന്നും കൂറ പുറത്ത്‌ വന്നത്‌ കണ്ടപ്പോൾ തന്നെ അവനു ചർദ്ധിക്കൻ വന്നു..
“ഈ ഉപ്പ എങ്ങനാ ഇയിന്റെ ഉള്ളിൽ നിക്കണേ..”പെട്ടന്നായിരുന്നു ഉപ്പാന്റെ വരവ്‌..

മോനെ കണ്ടതും ആ ഉപ്പാന്റെ മുഖം തെളിഞ്ഞു,കടയിൽ ബപ്പാനെ സഹായിക്കാൻ വന്നതാണെന്ന കരുതിയെ.”ആരാ അബൂട്ട്യെ ഇത്‌ മോനോ,ഇവനെ കണ്ടിട്ടന്നെ കൊറേ ആയല്ലാ..”
“ഓൻ സേലത്ത്‌ പഠിക്കാൺ എഞ്ചിനീറിംഗ്‌..”

“ആഹ അബുക്ക്ക്‌ ഇങ്ങനത്തെ മക്കളൊക്കെ ഇണ്ടല്ലെ..”
മകനിൽ അഭിമാനം കൊണ്ട വപ്പ മോനോട്‌ സ്നേഹത്തോടെ ചോദിച്ചു.
“ഇയ്യ്‌ ഇരിക്ക്‌ അജൂ അനക്ക്‌ ചായ പറയട്ടെ..”
“വേണ്ട വപ്പ ഇനിക്കൊർ നൂറുർപ്പ്യ തരി ഫ്രെൻഡ്‌ വൈറ്റ്‌ ആക്കുന്നുണ്ട്‌.”
മേശ തപ്പിയപ്പോ മുഴുവൻ പത്തിന്റേയും ഇരുപതിന്റേയും നോട്ടുകൾ,അതിനിടയിൽ കുടുങ്ങി കിടക്കുന്ന നൂറിനെ നോട്ട്‌ കയ്യിലെടുത്ത്‌ മകനു കൊടുത്തു..

അവനതും വാങ്ങി നേരെ നീങ്ങി..അയാളൊരു ദീർഗ്ഗ നിശ്വസം വിട്ടു കസേരയിലിരുന്നു..
വലിയയ വീട്ടിലെ കുട്ടികൾ ചങ്ങായിമാരായത്‌ കൊണ്ട്‌ ബപ്പാന്റെ പീഡ്യയിലേക്കോ വപ്പാനേയൊ അവൻ അതികമൊന്നും അടുപ്പിച്ചില്ല..
എന്തു ചോദിച്ചാലും ഉപ്പ കാണാതെ ആ മുശിഞ്ഞ കീശയിൽ നിന്നും പൈസ എടുത്ത്‌ കൊടുക്കും അവന്റെ പാവം ഉമ്മ…

അത്രക്ക്‌ സ്വപ്നങ്ങൾ ആ മകനിലുണ്ട്‌.
..
ഒരു അനിയനും അനിയത്തിയും താഴെ ഉണ്ടെങ്കിലും അജ്മൽ അടിപൊളി ലൈഫിൽ മുങ്ങി താണിരുന്നു എപ്പഴോ.
“അബൂ അന്നോട്‌ ഒരു കാര്യം പറഞ്ഞാ ഇയ്യ്‌ സങ്കടപ്പെടോ ”
ചങ്ങായിയായ മൂസാക്കന്റെ ശബ്ദമായിരുന്നു..
“ഇയ്യ്‌ പറയെടാ ന്താ..”
“അന്റെ മൂത്ത മോനെ മ്മള പാറക്കാട്ടെ റാഹിൻ ക ചെങ്ങായിമാരെ കൂടെ മാട്ടുമ്മൽ കടവിന്ന് കള്ളുകുടിക്കണത്‌ കണ്ടൂന്ന്..”

“യാ റബ്ബ്‌ ന്താ ഈ കേക്കണേ ”
“ഇയ്യ്‌ ഒച്ച ഇണ്ടാക്കണ്ട ഓനോട്‌ തഞ്ചത്തിൽ കാര്യം പറഞ്ഞാ മതി..”
അന്നു രാത്രി ഉറക്കമില്ലാതെ വപ്പ ഉമ്മറത്ത്‌ നടന്നു കൊണ്ടേ ഇരുന്നു..
നേരം നന്നേ ഇരുട്ടി അവൻ എത്തിയപ്പോൾ മേലാകെ മദ്യത്തിന്റെ ചൂരു മണക്കുന്നു..
“അജു മോനെ വല്ലതും കയിച്ചോ ഇയ്യ്‌ ”

എന്നും ചോദിച്ച്‌ ഉമ്മ വന്നപ്പോ മോന്റെ കോലം കാണണ്ടാൻ കരുതി ബപ്പ പറഞ്ഞു:
“ഇയ്യ്‌ പോയി കെടന്നെ റസിയാ ഓൻ കയിച്ചോളും..”
താങ്ങിപ്പിടിച്ച്‌ മകനെ കട്ടിലിൽ കിടത്തി ബപ്പ തിരികെ അകത്തേക്ക്‌ നീങ്ങി…
രാവിലെ നേരത്തെ തന്നെ അജ്മൽ ഇറങ്ങാൻ നേരം വാപ്പ്‌ അവന്റെ വിളിച്ചു:
“അജൂ മോനെ ഇയ്യൊന്ന് നിന്നെ ഒരു കാര്യം പറയാനിണ്ട്‌.”

“ആ വേം പറയി ഉപ്പ അവിടെ കാത്ത്‌ നിക്കണിണ്ട്‌ എല്ലാരും.”
“മോൻ കള്ള്‌ കുടിക്കും ല്ലെ,എവിടുന്നാടാ ഇയ്യിത്‌ പഠിച്ചെ അന്റെ ഉമ്മ അറിഞ്ഞാ സഹിക്കൂല..”
“ഓഹ്‌ ഇങ്ങള പീഡ്യേൽ വരണ തലേൽ ടവ്വലും വെച്ച്‌ നടക്കണ ചങ്ങായിമാർ പറഞ്ഞതാവും ല്ലെ,എപ്പൊ നോക്ക്യാലും ഇങ്ങക്ക്‌ ഉപദേശം മാത്രെ ഉള്ളൂ..”
“അജൂ ഉപ്പ പറഞ്ഞത്‌….”

“ഞാനിപ്പൊ ചെറിയ നെർസറി കുട്ടിയൊന്നും അല്ല എനിക്കറിയാം കാര്യങ്ങളൊക്കെ ഉപ്പ എന്നെ വെർതെ വിടി..”അതും പറഞ്ഞവൻ പോയി..

പറഞ്ഞ വാക്കുകൾ അത്രയും വപ്പാന്റെ നെഞ്ചിൽ തറച്ചു നിന്നു…മകനെപറ്റിയുള്ള മോശപ്പെട്ട അഭിപ്രായങ്ങളെ അവന്റെ ഉമ്മാനെ അറിയിക്കാതെ വാപ്പ നോക്കി..
“അത്രയ്ക്ക്‌ കിനാവുണ്ട്‌ ഓൾക്ക്‌ മുജീബെ,ഇതൊക്കെ പറഞ്ഞാ ഓൾക്ക്‌ വല്ല അസുഖവും വന്നോവും അതാ ഞാൻ പറയത്തെ..”

ചങ്ങായിമാരുടെ പണക്കാരായ കുടുംബക്കാരേയും ബപ്പമാരേയും അവൻ തന്റെ ചുറ്റുപാടിൽ നിന്നും കഴിവതും ഒഴിഞ്ഞു മാറിപ്പിച്ചു കൊണ്ടിരുന്നു..
സ്റ്റാറ്റസ്‌ നോക്കി തുടങ്ങിയത്‌ ഹോസ്റ്റൽ പഠനത്തിൽ വെച്ചാവും..
ചങ്ങായിയുടെ പെങ്ങള കല്യാണത്തിനു വീട്ടുകാരെ വിളിച്ചു വരാൻ പറഞ്ഞ്‌ ക്ഷെണിച്ചപ്പോൽ അജു ഖത്തറിൽ നിന്നും ലീവിനു വന്ന മാമനെയായിരുന്നു കൂടെ കൂട്ടിയത്‌..

അടിപൊളി ലൈഫിന്റെ ഇടയിൽ മുണ്ടു മടക്കിയുടുത്താൽ കാലിന്റെ പുറം ഭാഗത്ത്‌ കൂടി തെളിഞ്ഞു നിൽക്കുന്ന ഞെരമ്പുകൾ കാണിക്കുന്ന ബപ്പാന്റെ ആ മെലിഞ്ഞ്‌ കറുത്ത കാലുകൾ അവൻ എപ്പഴേ മറന്നു..

അന്നം തരുന്ന ആ കൊച്ചു പച്ചക്കറി കടയിൽ മൂന്നാളുകൾ വന്നാൽ സാധനങ്ങൾ എടുത്ത്‌ കൊടുക്കാൻ ആളില്ലാതെ കിതയ്ക്കുന്ന ഉപ്പാനെ അവൻ അറിയാൻ ശ്രെമിച്ചിരുന്നില്ല…
“അജൂ അന്റെ ബപ്പാക്ക്‌ നെഞ്ച്‌ വേദന എളകീട്ട്‌ ആശുപത്രീൽക്ക്‌ കൊണ്ടോയിക്ക്ണൂ..”
മാട്ടുമ്മൽ കടവിൽ സിഗരറ്റ്‌ വലിച്ചിരിക്കുന്ന സമയത്തായിരുന്നു ചങ്ങായിയുടെ ഇതും പറഞ്ഞുള്ള വരവ്‌..

ഉടനെ അവന്റെ കൂടെ ബൈക്കിൽ ആശുപത്രിയിലെത്തി.
ചുണ്ടിൽ ദിക്രുമായ്‌ മൂലയ്ക്കിരിക്കുന്ന ഉമ്മാനെ കണ്ടപ്പോ മനസ്സ്‌ ഒന്നു പകച്ചു..
അനിയനും അനിയത്തിയും എന്നെ കണ്ടപ്പോൾ”ഇക്കാക്കാ ഉപ്പ ”

എന്നും പറഞ്ഞ്‌ കരയാൻ തുടങ്ങി..ഉമ്മയും സഹോദരങ്ങളും അജ്മലിന്റെ മുഖത്തേക്ക്‌ നോക്കാൻ തുടങ്ങി..ആശ്വാസം അങ്ങനെ ലഭിക്കുന്നുണ്ടാകണം..ഒട്വിൽ നാലു ദിവസത്തെ പരിചരണത്തിനു ശേഷം വീട്ടിലേക്ക്‌ കൊണ്ടു പൊയ്ക്കോളാൻ ഡോക്ടർ പറഞ്ഞു…

കുറിക്കു കൂടിയ പൈസ കുറേശ്ശെയായി തീർന്നു തുടങ്ങി..
വെള്ളിയാഴ്ച്ച വാങ്ങാറുള്ള പോത്തിറച്ചിയും വീട്ടുപടിക്കൽ വരാതായി..
“റസിയാ ഇയ്യൊന്ന് അജൂനെ ഇങ്ങട്ട്‌ വിളിക്കോ ”
“ആ ഇപ്പം വിളികാ മോനെ അജൂ അന്നെ ഇതാ ഉപ്പ വിളിക്കണിണ്ട്‌..”
ചങ്ങായിമാർ ഉള്ള വാട്സ്‌ ആപ്പ്‌ ഗ്രൂപ്പിൽ അടുത്താഴ്ച്ച പോകാനിരിക്കുന്ന ടൂറിനെ പറ്റി ചർച്ചയിൽ ആയിരുന്നു അവൻ..മടിച്ചാണെങ്കിലും അവൻ അകത്തേക്ക്‌ വന്നു..

“മോനിരിക്കി ഉപ്പാന്റെ അടുത്ത്‌..””ഹ്മ്മ്..”
“ഈ ഉപ്പാക്‌ ന്തെങ്കിലും പറ്റിപ്പോയാ ഇവരെ ന്റെ മോൻ നല്ലോണം നോക്കോ..”
അജുവൊന്നും മിണ്ടാതെ ഇരുന്നു..ഉമ്മ അതു കേട്ടപ്പോഴേക്കും കരയാൻ തുടങ്ങി..
“ഇങ്ങളിനഗനത്തെ വർത്താനം നിർത്തി ”
എന്നും പറഞ്ഞ്‌ ശകാരിച്ചു..

അനിയന്റേയും അനിയത്തിയുടേയും സ്കൂൾ ഫീസുമളും ദൈനം ദിന ചിലവുകളും എല്ലാം ആയപ്പോളേക്കും ദഹകരണ ബേങ്കിലെ പൈസ മുഴുവൻ എടുത്ത്‌ വ്ഹിലവായി..ഉപ്പാക്കുള്ള മരുന്നു വേറെയും..

അങ്ങനെയിരിക്കെയാ മൂത്താപ്പയുടെ ഒരു ചോദ്യം:”മോനെ അജൂ അന്റെ ബപ്പാന്റെ കട അനക്ക്‌ നടത്താൻ പറ്റോ,മൂപ്പർക്കിനി കയ്യൂല വയ്യാണ്ടായിക്കി,ഇനി നീ അല്ലെ ഉള്ളൂടാ അവർക്ക്‌..”
ചാട്ടൂളി പോലെ തറച്ച ആ ചോദ്യത്തിനു അജ്മലിന്റെ മുൻപിൽ മറുപടി ഉണ്ടായില്ല..
എന്റെ അടിപൊളി ലൈഫ്‌,

ഞാൻ സ്വപ്നം കണ്ട ലൈഫ്‌,ചങ്ങായിമാരുടെ കൂടെ ഉള്ള ദുനിയാവിലൂടെയുള്ള പാറി നടക്കൽ,സിനിമ സിഗരറ്റ്‌ എല്ലാം ആ പൊട്ട കടയിൽ കൊണ്ടു പോയി ഒഴുക്കാനോ..”
അജ്മൽ മനസ്സിൽ മന്ത്രിച്ചു..പക്ഷെ,

ബപ്പാന്റെ മൗനത്തോടെ ഉള്ള കിടത്തത്തിൽ നിറയെ ഞാനാണെന്ന് അജ്മലിനു തോന്നി..
എത്ര വഴക്കിട്ടിട്ടുണ്ട്‌ ഞാൻ ഉപ്പാനോട്‌,
കള്ളി കുടിച്ച്‌ മുറ്റത്ത്‌ ചർദ്ധിച്ചിട്ട്‌ ഉമ്മ കാണാണ്ടിരിക്കാൻ പാതി രാത്രി അത്‌ കോരി കളഞ്ഞില്ലെ ന്റെ ഉപ്പ ..

ഒടുവിൽ ആ കയറാൻ മടിച്ച പൈസക്ക്‌ മാത്രമായ്‌ സമീപിച്ച ബപ്പാന്റെ പച്ചക്കറി കട അവൻ തുറന്നു..ഉപ്പ ഇരിക്കാറുള്ള കസേരയിൽ ഇരുന്നു …തിരക്കായപ്പോൾ നന്നേ പ്രയാസപ്പെട്ടു,അന്നേരമാ ഉമ്മ അന്നു “ഒന്നു പോയി നിന്ന് കൊടുക്കോ മോനെ ഉപ്പാന്റെ കൂടെ “എന്നു പറഞ്ഞത്‌ ഓർമ്മ വന്നത്‌..”ബപ്പാക്ക്‌ എങ്ങനിണ്ട്‌ മോനെ ”

“കുഴപ്പല്ല്യ.””ഒരു സലാം പറയണേ “”പറയാം ന്തായാലും..”
എന്നു പറഞ്ഞത്‌ കൂടെ റൈബൺ ഗ്ഗ്ലാസ്സും വെച്ച്‌ സ്വന്തമായ്‌ കാറുള്ള ഉറ്റ ചങ്ങയിന്റെ പണക്കാരനായ ബാപ്പ ആയിരുന്നു..
ന്റെ ഉപ്പാന്റെ കടയിൽ നിന്നായിരുന്നു അവരിത്രയും കാലം സാധനങ്ങൾ വാങ്ങിച്ചത്‌ എന്നറിഞ്ഞപ്പോ അവന്റെ ചങ്കൊന്ന് പിടഞ്ഞു,

ആ ഞാനായിരുന്നോ ഉപ്പാനെ ഒഴിവാക്കി മാമനെയും കൂട്ടി കല്യാണത്തിനു അടിച്ചു പൊളിക്കാൻ പോയത്‌..
നിന്നു ജോലി ചെയ്ത്‌ കാലിലെ ഞെരമ്പ്‌ കാണുന്ന ഉപ്പാന്റെ രൂപം എനിക്കെന്നു മുതലാ കുറച്ചിലായി തോന്നിയത്‌ അല്ലാഹ്‌..”
കടയിലിരുന്ന് അവൻ കരഞ്ഞു..

തല താഴ്ത്തി വല്ലാതെ നീറികൊണ്ടിരുന്നു…വീട്ടിലത്തി ഉപ്പാന്റെ കട്ടിലിനരികിൽ വന്നിരുന്നപ്പോൾ കടം കൊടുത്തവരുടേയും വാങ്ങിച്ചവരുടേയും കണക്കുകൾ പറഞ്ഞു വലിയയ്‌ വലിയ കാര്യങ്ങളിലേക്ക്‌ നീങ്ങി..വീട്ടിലേക്ക്‌ കയറി ചെല്ലുമ്പോൾ ഒരു ഗൃഹനാഥന്റെ വരവേൽപ്പ്‌ ഉമ്മാന്റെ അടുത്ത്‌ നിന്നും കിട്ടി..കുഞ്ഞനുജത്തിയും അനിയനും ഇക്കാനെ ഉപ്പാന്റെ സ്ഥാനത്ത്‌ കണ്ടു ആവശ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു..

അന്നേരമായിരുന്നു വരവിൽ കൂടുതലാകുന്ന ചിലവിലേക്ക്‌ അന്നു ബപ്പാന്റെ കയ്യീന്ന് സിനിമ കാണാൻ മാത്രമായ്‌ പീഡ്യയിലേക്ക്‌ പോയ നേരത്ത്‌ തന്ന ഇരുപതിന്റെയും പത്തിന്റേയും നോട്ടിന്റെ ഇടയിലെ വിലപിടിപ്പുള്ള നൂറുന്റെ നോട്ട്‌ അവനെ നോക്കി മുഖം താഴ്ത്തിയതായി തോന്നിയത്‌..
“ഉപ്പാ എന്നോട്‌ ഇങ്ങക്ക്‌ ദേഷ്യണ്ടോ..”

“എന്തിനു മോനെ..””ഉപ്പാനെ കൊറേ വിഷമിപ്പിച്ചില്ലെ ഞാൻ പല തരത്തിലും എനിക്ക്‌ എന്തൊക്കെയോ ആവുന്ന പോലെ ഉപ്പാ മനസ്സ്‌ നീറാ വല്ലാണ്ട്‌..””മോൻ കരയല്ലെ ഈ ഉപ്പാക്ക്‌ ഒരൊറ്റ സങ്കടെ ഉള്ളൂ മോനെ വല്യ നെലേൽ പഠിച്ച്‌ ജോലി വാങ്ങണ നേരത്ത്‌ ആ പൊളിയാറായ പീഡ്യയുടെ ഉള്ളിൽ ആക്കിയതിനു, ഈ പ്രായത്തിലെ പ്രാരാബ്ദത്തിൽ വീഴ്ത്തിയതിനു..”

“അങ്ങനെ പറയല്ലെ ഉപ്പാ എല്ലാം അല്ലാന്റെ വിധിയാ ഉപ്പക്ക്‌ ഉപ്പാന്റെ മോനെ കിട്ടീലെ അത്‌ പോരെ.”ഒരുപാടൊക്കെ പഠിച്ചത്‌ കൊണ്ട്‌ ഒന്നും ആവൂലാന്ന് ഇനിക്ക്‌ മനസ്സിലായി ഉപ്പ ,
ന്റെ ഫ്രെൻഡ്‌ കാസിം കൽ പണിക്ക്‌ പോണവനാ ന്നിട്ട്‌ ഓന്റെ വീട്ടിൽ കേറ്യാ സ്വർഗാ.ഉപ്പനോടും ഉമ്മനോടും ഉള്ള പെരുമാറ്റം വരെ എന്നെ പലപ്പോഴും തോൽപ്പിചിട്ടുണ്ട്‌ എനിക്കെന്താ പറ്റിപോയതെന്ന് ഓർത്തുകൊണ്ട്‌..”

മോന്റെ മറുപടി കേട്ടപ്പൊ അജ്മലിനെ വാപ്പ ചേർത്ത്‌ പിടിച്ചു …
“ളുഹർ ബാങ്ക്‌ വിളിച്ചു ഉപ്പാ ഞാൻ നിക്സരിച്ച്‌ വരാം ”
അതും പറഞ്ഞ്‌ അജ്മൽ പോയപ്പോ ശുദ്ധ മനസ്സുള്ള ഖൽബിലേക്ക്‌ ചേക്കേറുയ മോനെയായിരുന്നു ആ ഉപ്പ അവിടെ കണ്ടത്‌…

തിരക്കിലേക്ക്‌ ഓടിയൊളിച്ചിരുന്ന മകനിന്ന് എത്ര തിരക്കിലാണെങ്കിലും അരികത്തുണ്ടല്ലോ എന്ന ചിന്തയും..അങ്ങാടിയിലിന്ന് ബാപ്പാന്റെ സ്ഥാനത്ത്‌ മോൻ കച്ചവടം ചെയ്യുകയാ..
ആർഭാടങ്ങളില്ലാതെ ദുനിയാവിന്റെ കണ്ണഞ്ചിപ്പികളില്ലാതെ പച്ച മനുഷ്യനായി അന്നത്തിനായ്‌ വിശക്കുന്ന കുറച്ചു വയറുകൾക്ക്‌ വേണ്ടി പൊരുതുന്നു…
“അന്റെ വാപ്പച്ചി യോട്‌ സലാം പറയ്‌ ട്ടോ”
എന്നു പറഞ്ഞ്‌ പുഞ്ചിരിയോടെ മുഖത്തേക്ക്‌ നോക്കി വരുന്ന കൂട്ടത്തിൽ നിന്നും അവനു അവന്റെ ബാപ്പയെ കാണാൻ കയിഞ്ഞു…

കാണ്ണെത്താ ദൂരത്താണെങ്കിലും അല്ലെങ്കിലും വിശേഷങ്ങൾ ചോദിച്ചറിയുന്ന കുറച്ചു പേർ ..
അന്നു പരിഹസിച്ച തലയിൽ ടവ്വലിട്ട്‌ വരുന്ന കുറച്ചുപേർ..
അവരു തന്നെ ആയിരുന്നു അജ്മലിനു പതറാതെ മുന്നോട്ട്‌ പോകാൻ ദൈര്യം തന്നതും, തിരക്കേറുമ്പോൾ സഹായത്തിനായ്‌ കൂടെ നിന്നതും..
******************
ഉപ്പമാരെ മനസ്സിലാക്കാത്ത ഒരു പുതു തലമുറ വളരുന്ന ഈ കാലത്ത്‌ ട്രെൻഡിന്റെ പിന്നാലെ സ്വപ്ന ലോകത്തേക്ക്‌ നീന്തിയടുക്കുന്ന ഈ കാലത്ത്‌ ഏതു നിമിഷവും കെട്ടി ആടേണ്ടി വന്നേക്കാവുന്ന വേഷമാണു അജ്മലിനും വന്നെത്തിയതെന്ന് മനസ്സിലാക്കുന്നതോടൊപ്പം,
വെപ്പുകാരനായാലും,

മീൻ കാരനായാലും,ചായ കടക്കാരനാലായും ,ഓട്ടോ ഡ്രൈവർ ആയാലും,
വാപ്പച്ചി വാപ്പച്ചി തന്നെയാ…അന്നമൂട്ടുന്ന രണ്ടു തഴമ്പിച്ച കൈകൾ…ഈ കുറിപ്പിലൂടെ നിങ്ങൾ നിങ്ങളുടെ ബാപ്പയെ കാണുമെന്ന വിശ്വാസത്തോടെ..
✍. കടപ്പാട്‌….?

Share this on...