നടി ഗൗതമിയുടെ മോളെ കണ്ടിട്ടുണ്ടോ. അമ്മയേക്കാൾ സുന്ദരി. ആദ്യമായി ക്യാമറയിൽ.

in Uncategorized 65 views

തെന്നിന്ത്യൻ സിനിമയിൽ ഒരു കാലത്ത് നായികയായി തിളങ്ങിയ നടിയാണ് ഗൗതമി. ‘തളിർവെറ്റില ഉണ്ടോ’ എന്ന ധ്രുവം സിനിമയിലെ ഗാനം മാത്രം മതി ഗൗതമിയെ മലയാളികൾക്ക് ഓർക്കാൻ. ക്രിസ്തുവിനെ ആസ്പദമാക്കിയുള്ള ദയമായിതു എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ഗൗതമിയുടെ കരിയർ ആരംഭിക്കുന്നത്. തൻ്റെ ബിരുദ വിദ്യാഭ്യാസകാലത്താണ് ആദ്യ ചിത്രത്തിൽ അഭിനയിക്കാൻ ഗൗതമിക്ക് അവസരം ലഭിക്കുന്നത്. ദയമായിതുവിൽ അതിഥി വേഷമായിട്ടായിരുന്നു ഗൗതമിക്ക്. തെലുങ്കിൽ നായികയായത് ഗാന്ധിനഗർ രണ്ടാമാം വിധി എന്ന സിനിമയിലൂടെയാണ്. ഈ രണ്ടു തെലുങ്ക് സിനിമകൾ റിലീസ് ചെയ്ത ശേഷമാണ് തമിഴ് സിനിമയിലേക്കുള്ള ക്ഷണം ഗൗതമിക്ക് ലഭിക്കുന്നത്. തമിഴിൽ ഗുരു ശിഷ്യൻ എന്ന ചിത്രത്തിൽ രജനികാന്തിൻ്റെ നായികആയിരുന്നു ഗൗതമി.

കുശ്ബു, ഭാനുപ്രിയ എന്നിവരോടൊപ്പം എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ പകുതിയിലും തമിഴിലെ മുൻനിര നായിക നടിമാരിൽ ഒരാളായിരുന്നു ഗൗതമി.തേവയ് മലർ എന്ന ചിത്രത്തിലെ ഗൗരിയുടെ അഭിനയമാണ് ചലചിത്ര പ്രേക്ഷകർക്കിടയിൽ നടിയെ ശ്രദ്ധേയയാക്കിയത്. 1997 ൽ മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന ചിത്രത്തിൽ മോഹൻലാൽ, ഐശ്വര്യ റായി, താബു, പ്രകാശ് രാജ് എന്നിവരോടൊപ്പം ഗൗതമി അഭിനയിച്ചതും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ആയിരുന്നു. കന്നട, ഹിന്ദി, മലയാളം ഭാഷാ ചിത്രങ്ങളിലും ഗൗതമി അഭിനയിച്ചിട്ടുണ്ട്. 1989ലാണ് ഗൗതമി കമലഹാസനൊപ്പം സിനിമ ചെയ്തത്. അപൂർവ്വ സഹോദരങ്ങൾ എന്നായിരുന്നു സിനിമയുടെ പേര്.കാർത്തിക്, പ്രഭു, വിജയകാന്ത് സത്യരാജ്, തുടങ്ങിയവർക്കൊപ്പം എല്ലാം ഗൗതമി തിളങ്ങിയിട്ടുണ്ട്.

മലയാളത്തിൽ മോഹൻലാലിൻ്റേയും മമ്മൂട്ടിയുടെയും നായികയായിരുന്നു ഗൗതമി. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 1998-ൽ സന്ദീപ് പാട്യ എന്ന ബിസിനസ് കാരനെ ഗൗതമി വിവാഹം ചെയ്തു. എന്നാൽ വളരെ കുറച്ചു നാളുകൾ മാത്രമേ ആ വിവാഹബന്ധത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. 1999-ൽ ഇരുവരും വിവാഹമോചിതരായി. ആ ബന്ധത്തിൽ ഗൗതമിക്ക് സുഭുലക്ഷ്മി എന്നൊരു മകളുമുണ്ട്. അതിനിടയിലാണ് താരത്തെ കാൻസർ പിടികൂടിയത്. ആ സമയത്ത് കമലഹാസൻ എപ്പോഴും ഗൗതമിക്ക് സഹായമായി ഉണ്ടായിരുന്നു. ശേഷവും ഇരുവരും 2004 മുതൽ പ്രണയത്തിലാവുകയും ചെയ്തു. എന്നാൽ ഒരു മിച്ച് ജീവിക്കാൻ കഴിയില്ലെന്ന് തരിച്ചറിഞ്ഞതിനെ തുടർന്ന് 2016ൽ ഇരുവരും പിരിഞ്ഞു.

എന്തുകൊണ്ട് പിരിഞ്ഞുവെന്ന കാരണം ഇരുവരും ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. കമലഹാസനുമായി പിരിഞ്ഞ ശേഷം മകൾക്ക് വേണ്ടിയാണ് ഗൗതമി ജീവിക്കുന്നത്. മകളുടെ ഭാവിക്കാണ് പ്രാധാന്യം എന്നും ഗൗതമി ഇതിനിടയിൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ താരത്തിൻ്റെ മകൾ സുഭുലക്ഷിമി വളർന്നു വലുതായി.വലപ്പോഴും മാത്രമാണ് ഗൗതമി മകളുടെ ചിത്രങ്ങൾ ഗൗതമി പങ്കുവയ്ക്കാറുള്ളത്. അത്തരത്തിൽ കഴിഞ്ഞദിവസം ഗൗതമി പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്. ഇതു പോലുള്ള നിരവധി നിമിഷങ്ങളിൽ നിന്നാണ് ഞങ്ങളുടെ യാത്ര നെയ്തെടുത്തത്. കുഞ്ഞ് പെട്ടെന്ന് വളർന്നതു പോലെ. നിന്നോടൊപ്പം തോളോട് തോൾ ചേർന്നു നിൽക്കുകയാണിപ്പോൾ. ഒരു രക്ഷിതാവിന് ഇതിലും വലിയ സന്തോഷം ഉണ്ടാകാനില്ല. ഞാൻ നിന്നെ കുറിച്ച് അഭിമാനിക്കുന്നു. ഇങ്ങനെ ഗൗതമി കുറിച്ചു.
All rights reserved News Lovers.

Share this on...