ദിലീപും കാവ്യയും മഹാലക്ഷമിയും യാത്രയിൽ. മഹാലക്ഷ്മി ഇല്ല. ഒടുവിൽ മീനാക്ഷിയുടെ മറുപടി.

in News 42 views

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ ദിലീപിൻ്റേത്. അവരുടെ ചെറിയ വിശേഷങ്ങൾ പോലും വലിയ വാർത്തയാകാറുണ്ട്. കഴിഞ്ഞ ദിവസം നടൻ പുതിയ ആഡംബര കാർ സ്വന്തമാക്കിയത്. മിനി കൂപ്പറിലുള്ള നടൻ്റെയും കുടുംബത്തിൻ്റെയും യാത്ര സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദിലീപിനോടൊപ്പം കാവ്യയെയും, മഹാലക്ഷിയേയും കണ്ടതോടെ മുത്ത മകൾ മീനാക്ഷിയെ തിരക്കി ആരാധകർ എത്തിയിരുന്നു’ മീനൂട്ടി എവിടെ എന്നായിരുന്നു ചോദ്യം പ്രേക്ഷകരുടെ ചോദ്യം.സിനിമയിൽ ചുവടുവച്ചിട്ടില്ലെങ്കിലും മീനാക്ഷിക്ക് കൈനിറയെ ആരാധകരുണ്ട്. ടിക് ടോക്ക് വീഡിയോയിലൂടെയാണ് മീനാക്ഷി പ്രേക്ഷകരുടെ ഇടയിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.

ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ തൻ്റെ ചിത്രങ്ങളും വിശേഷങ്ങളും മീനാക്ഷി പങ്കുവയ്ക്കാറുണ്ട്. മീനാക്ഷിയുടെ പോസ്റ്റുകൾ നിമിഷനേരം കൊണ്ട് ആണ് വൈറലാകുന്നത് . ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് മീനാക്ഷിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. കഴിഞ്ഞദിവസം താരപുത്രി തേടിയവർക്കുള്ള മറുപടികൂടിയാണ് ഇൻസ്റ്റാഗ്രാം പോസ്റ്റ്. താരപുത്രി ചെന്നൈ യിലാണ് എംബിബിഎസ് പഠിക്കുന്നത്. ഇപ്പോഴിതാ ക്രിസ്മസ് അവധിക്ക് നാട്ടിൽ എത്തിയിരിക്കുകയാണ്. സദ്യാ നെരത്തെ ചിത്രം പങ്കു വച്ചു കൊണ്ടാണ് വീട്ടിലെത്തിയ വിവരം മീനാക്ഷി പങ്കുവച്ചിരിക്കുന്നത്. ഇത് സോഷ്യൽമീഡിയയിലും സിനിമ കോളങ്ങളിലും വൈറലായിട്ടുണ്ട്.

ഓണം, വിഷു ,ഈസ്റ്റർ എന്നിങ്ങനെയുള്ള അവധിദിനങ്ങളിൽ മീനാക്ഷി അച്ഛനരികിലേക്ക് എപ്പോഴും എത്താറുണ്ട്. സഹോദരി മഹാലക്ഷ്മിയ്യടെ പിറന്നാളിനും മീനാക്ഷി എത്തിയിരുന്നു. അനുജത്തിയോട് ഒപ്പമുള്ള മീനാക്ഷിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മീനാക്ഷി ഇല്ലാതെയായിരുന്നു ദിലീപും കാവ്യയും ദുബായിൽ പോയത്. അന്നും ആരാധകർ മീനാക്ഷിയെ തിരക്കിയിരുന്നു.ദുബായ് എക്സ്പോ കാണാനായിരുന്നു താര കുടുംബം ദുബായിലെത്തിയത്. ചില പൊതുപരിപാടികളിലും ദിലീപ് അന്ന് പങ്കെടുത്തിരുന്നു.കൂടാതെ കുടുംബസമേതം ദേ പുട്ടിൻ്റെ ശാഖയിലും ദിലീപ് എത്തിയിരുന്നു. അവിടെ നിന്നുള്ള താരകുടുംബത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു.ദിലീപ് ഓൺലൈൻ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രങ്ങളും വീഡിയോയും പുറത്തുവന്നത്.

Share this on...