കണ്ണുകൾ നിറഞ്ഞ് ഈ അമ്മ. ഒടുവിലൊരു സ്വത്തും നൽകാതെ ഇരുന്ന കൂലിപ്പണിക്കാരനായ ഇളയമകൻ ഓടിയെത്തി.

in Uncategorized 245 views

മൂത്ത മകൾ വീട്ടിൽ നിന്നും തല്ലിയിറക്കി എന്ന പരാതിയുമായി 88 വയസ്സുകാരിയായ അമ്മ. ആ.ത്മ.ഹ.ത്യയെ കുറിച്ച് ചിന്തിച്ച് ഇറങ്ങിയ അമ്മയ്ക്ക് തുണയായത് ഓട്ടോറിക്ഷ തൊഴിലാളികളും ഇളയമകനും. പാലക്കാട് പുതുശ്ശേരി സ്വദേശിനി കാർത്ത്യാനി അമ്മയാണ് ആർടിഒയെ കണ്ട് തനിക്ക് ഏൽക്കേണ്ടി വന്ന പീ.ഡ.ന.ങ്ങൾ രേഖാമൂലം എഴുതി നൽകി മകനൊപ്പം മടങ്ങിയത്.ഏഴു മക്കളെ നൊന്തു പ്രസവിച്ച അമ്മയ്ക്കാണ് സംരക്ഷിക്കാൻ ആരും ഇല്ലാത്ത അവസ്ഥയുണ്ടായത്. നാലു പെണ്ണും മൂന്നാൺ മക്കളുമാണ് കാർത്ത്യായനിയമ്മയ്ക്ക്.നാല് പെൺമക്കളുടെ വിവാഹം നല്ല നിലയിൽ നടത്തി.

ഭർത്താവ് മ.രി.ക്കു.ന്ന.തി.നു മുൻപ് തന്നെ സ്വത്തുക്കൾ പെൺമക്കൾ കൈവശപ്പെടുത്തി എന്നാണ് അമ്മ പറയുന്നത്. ആൺമക്കളുടെ വീട്ടിലേക്ക് പോകാനും വിലക്കുണ്ടായിരുന്നു എന്നാണ് ആക്ഷേപം. വാരിക്കോരി സ്നേഹവും സ്വത്തുമെല്ലാം നൽകിയെങ്കിലും മൂത്തമകൾ തല്ലിയിറക്കിയെന്ന് അമ്മ പറയുന്നു. നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഏറ്റു കിടക്കുമ്പോൾ മ.ര.ണ.ത്തെ.ക്കുറിച്ചായിരുന്നു ചിന്ത.വേച്ചു വേച്ചു നടന്നുനീങ്ങുന്ന അമ്മയെ ഓട്ടോറിക്ഷക്കാരാണ് ചേർത്തുനിർത്തി ദാഹജലം നൽകിയത്. പിന്നാലെ ഇളയ മകനെ വിവരമറിയിക്കുകയായിരുന്നു.

കൂലി പണിക്കാരനായ ഇളയ മകന് അമ്മയെ സം..ര.ക്ഷി.ക്കാനുള്ള ത്രാണിയില്ല. എങ്കിലും പ്രതിസന്ധിയിൽ ഉപേക്ഷിക്കാതെ അമ്മയെ ചേർത്തുപിടിച്ചു. സഹിക്കാൻ വയ്യാതെയാണ് കാർത്ത്യായനിയമ്മ ആർ ടിഒ ഓഫീസിലെത്തി പരാതി നൽകിയത്. മക്കളോട് നേരിട്ട് ആർടിഒ ഓഫീസിൽ എത്താൻ അറിയിച്ചിട്ടുണ്ട്. അതുവരെ അമ്മ സുരക്ഷിതയാണ്. ഇളയമകൻ്റെ ചോർന്നൊലിക്കുന്ന കൂരയിൽ.
All rights reserved News Lovers.

Share this on...