അമ്മയെ കെട്ടിച്ച് മക്കള്‍! പ്രശസ്തമായ ജാജീസ് ബ്യുട്ടിപാര്‍ലര്‍ ഉടമ ജാജിയുടെ 56ാം വയസിലെ വിവാഹംവൈറല്‍

in News 31 views

കൊല്ലം ജില്ലയിൽ മാത്രമല്ല കേരളത്തിൽ പലയിടത്തും ഫ്രാൻജേസികളുള്ള ബ്യൂട്ടിപാർലർ ആണ് ജാജീസ്. ജാജി എന്ന നെടുംതൂൺ തന്നെയാണ് രാജീസിൻ്റെ വളർച്ചയ്ക്ക് പിന്നിൽ. ഇപ്പോഴിതാ അൻപത്തിയാറാം വയസ്സിൽ പുനർവിവാഹിതനായിരിക്കുകയാണ് ജാജി. മക്കളും കൊച്ചുമക്കളും ഉള്ള രാജിയെ മക്കൾ ഇടപെട്ടാണ് വീണ്ടും വിവാഹം കഴിപ്പിച്ചത് എന്നതാണ് ഏറെ കൗതുകകരമായ വസ്തുത. ഇതേപ്പറ്റി ജാജിയുടെ മകൾ ഫേസ്ബുക്കിൽ കുറിച്ച വരികളാണ് ഇപ്പോൾ ഹൃദയം തൊടുന്നത്. ആരുടെയും കയ്യടിക്ക് വേണ്ടി അല്ല. അമ്മയ്ക്ക് ഒരു നല്ല കൂട്ടുകാരൻ. അത്രയുമേ ഉദ്ദേശിച്ചുള്ളു. എന്നാണ് അമ്മയെ വിവാഹം കഴിപ്പിച്ചതിനെക്കുറിച്ച് മകൾ കീർത്തിക്ക് പറയാനുള്ളത്. ജീവിതത്തിലും,ബിസിനസിനുമെല്ലാം പട പൊരുതി ജീവിച്ച അമ്മയ്ക്ക് ഇതിലും വലിയൊരു സമ്മാനം നൽകാൻ കീർത്തിക്കും, അനിയൻ കാർത്തിക്കിനും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

അമ്മയുടെ വിവാഹം നടത്താൻ കഴിഞ്ഞത് വലിയ ഭാഗ്യമായിട്ടാണ് ഇവർ കരുതുന്നത്. കീർത്തി അമ്മയ്ക്കും റജി അങ്കിളിനും ആശംസകൾ അറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെയാണ് സംഭവം ഇത്രയധികം ശ്രദ്ധനേടിയത്. ഇരുപത്തിരണ്ടാം വയസ്സിലായിരുന്നു അമ്മയുടെ ആദ്യവിവാഹം. അമ്മയെ എല്ലാരീതിയിലും അച്ഛൻ പിന്തുണച്ചിരുന്നു. തയ്യൽ ചെയ്തായിരുന്നു തുടക്കം .പിന്നീട് സലൂൺ മേഖലയിലേക്ക് തിരിഞ്ഞു. ഉറുമ്പ് അരിമണി സൂക്ഷിക്കുന്നത് പോലെ കാത്തു വച്ചാണ് അമ്മ തൻ്റെ ബിസിനസ് കെട്ടിപ്പടുത്തത്. ഇന്ന് ഏഴോളം സ്ഥാപനങ്ങളുണ്ട്. രാത്രിയെന്നോ, പകലെന്നോ ഇല്ലാതെ കഠിനധ്വാനം ചെയ്താണ് ഇന്നത്തെ അവസ്ഥ എത്തിച്ചേർന്നത്. അച്ഛൻ എട്ടുവർഷം മുമ്പാണ് മ,രി,ക്കു,ന്ന,ത്. അന്ന് അമ്മയെ വിവാഹം കഴിപ്പിക്കാൻ മക്കൾ ശ്രമിച്ചെങ്കിലും താൽപര്യമുണ്ടായിരുന്നില്ല.

എന്നാൽ തന്നെയും അനിയനെയുമെല്ലാം വിവാഹം കഴിപ്പിച്ച് സെറ്റിലാക്കിയ ശേഷം അമ്മ രണ്ടുമാസമായി ഫ്ലാറ്റിൽ തനിച്ചാണ് ജീവിക്കുന്നത്. ഒരു ദിവസം അമ്മയെ വിളിച്ചപ്പോൾ കിട്ടുന്നേയില്ല. പോയി നോക്കിയപ്പോഴാണ് പനിപിടിച്ചു കിടക്കുക കണ്ടത്. അന്നുതന്നെ സഹോദരൻ്റെ ഭാര്യയോട് പറഞ്ഞു. ഇനി അമ്മയെ ഇങ്ങനെ തനിച്ചാക്കി കൂടാ. അമ്മയ്ക്ക് ഒരു കൂട്ട് വേണം എന്ന്. എല്ലാവരും നടത്തിയ അന്വേഷണത്തിലാണ് റെജി ങ്കിളിനെ കുറിച്ച് അറിയുന്നത്. ഹൈസ്കൂൾ പ്രധമധ്യാപകൻ ആണ്. അദ്ദേഹത്തിൻ്റെ ഭാര്യയും 10 വർഷം മുമ്പ് മ,രി,ച്ചതായിരുന്നു. അമ്മ സമ്മതിക്കുമോ എന്നതായിരുന്നു അങ്കിളിൻ്റെ ആശങ്ക.

എന്നാൽ ഫോണിൽ സംസാരിച്ച് പരസ്യം മനസ്സിലാക്കിയപ്പോൾ അമ്മയ്ക്കും സമ്മതമായി. മക്കളും മരുമക്കളും എല്ലാം ഒറ്റക്കെട്ടായി പിന്തുണച്ചതോടെ വിവാഹവുമായി മുന്നോട്ടുപോയി. സമൂഹത്തെ ഭയക്കേണ്ട കാര്യമില്ലെന്നും അമ്മയുടെ സന്തോഷം മാത്രമേ നോക്കേണ്ടതുള്ളൂ എന്നവർ പറഞ്ഞു. പിന്നീട് ഒന്നും നോക്കിയില്ല. അങ്ങനെയാണ് ഇരുവീട്ടുകാരും സംസാരിച്ച് വിവാഹത്തിലെത്തിയത്. അമ്മയും റെജി അങ്കിളും സന്തോഷത്തോടെ ജീവിച്ചാൽ മതി എന്നേ മനസ്സിലുള്ളൂ. ഒരു മാസത്തിനുള്ളിൽ കല്യാണവുമായി. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം കഴിച്ചത്. ഞങ്ങൾ മക്കൾക്ക് ഏറ്റവും പ്രിയപ്പെട്ട ആൾ ആണ് അമ്മ. പക്ഷേ പലപ്പോഴും അമ്മയ്ക്ക് വേണ്ട സമയത്ത് ഞങ്ങൾക്ക് എത്താൻ പറ്റിയെന്നു വരില്ല.

പലപ്പോഴും വിളിച്ചാൽ ഫോൺ എടുക്കില്ല. തിരിച്ചുവിളിക്കും വരെ ആധിയാണ്. പല സന്തോഷങ്ങളും ഞങ്ങൾക്കുവേണ്ടി അമ്മ മാറ്റിവെച്ചിട്ടുണ്ട്. അമ്മയ്ക്ക് നല്ലൊരു കൂട്ടുകാരനെയാണ് റെജി അങ്കിളിലൂടെ ലഭിച്ചതെന്ന് കീർത്തി പറയുന്നു. സ്വപ്നങ്ങൾ ഏറെയുള്ള ആളാണ് അമ്മ. ആ സ്വപ്നങ്ങൾക്ക് താങ്ങായി കൂടെ നിൽക്കുന്ന കൂട്ടുകാരനാണ് റെജി അങ്കിൾ.

Share this on...