സ്വന്തം ഭാര്യക്ക് അയാൾ കൊണ്ടുവന്നത് ഭാര്യയുടെ കണ്ണ് നിറഞ്ഞു പോയി

in Story 129 views

നേരം വെളുത്തപ്പോൾ മുതൽ സനു ഓരോ പരിപാടിയിൽ ആണ്.. ബെഡ് ഷീറ്റ് പുതിയത് വിരിച്ചു.. സൈനു ഇക്കാടെ ഇഷ്ടം ഉള്ള നിറം നീല ആണ് അതിന് ഇണങ്ങിയ ജനൽ വിരികൾ… തന്റെ കിടപ്പുമുറിയെ ഒരുക്കിയിട്ടും ഒരുക്കിയിട്ടും അവൾക് മതി ആകുന്നില്ല…ഇന്നാണ് ഇക്ക വരുന്നത് നീണ്ട മൂന്ന് വർഷത്തെ കാത്തിരിപ്പ്… ഇക്ക യുടെ വരവിനു അവൾ ഒരുങ്ങാൻ തുടങ്ങിയിട്ട് ഒരു ആഴ്ച ആകുന്നു… ഉമ്മ…

സനു… എന്നാ നീട്ടി വിളിച്ചപ്പോൾ ആണ് അവൾ മുറി വിട്ടു പുറത്തു ഇറങ്ങിയത്..
അത്രയും പ്രിയം ആണ് ഇപ്പോൾ അവൾക് അവളുടെ മുറി.. മക്കളെ കൂടി കയറ്റാതെ അവൾ അത് അടച്ചു വെച്ചു പുറത്തേക് വന്നു..
“ഉമ്മ എന്നെ വിളിച്ചോ”…
സനു….!!! നിനക്ക് പോകണ്ടേ സൈനുനെ വിളിക്കാൻ.. എന്നിട്ട് ആണൊ അവിടെ ഇരിന്നു പരങ്ങുന്നത്..

മക്കളെ ഒരുക്കി വേഗം ഇറങ്ങാൻ നോക്ക്. അസ്ഹർ കാറുമായി ഇപ്പോൾ വരും.. ഉപ്പാക് വയ്യ യാത്ര ചെയ്യാൻ അത് കൊണ്ട് ഞാൻ വരുന്നില്ല.. നീയും മക്കളും പോയിക്കോ.. അസ്ഹർ ഉണ്ടല്ലോ കൂടേ…
ആഹ്..!!

അസ്ഹർ ആയിശാ ഇത്താടെ മോൻ ആണ്.. മാമ വരുന്നത് നോക്കി എണ്ണം പിടിച്ചു നിൽക്കുകയാണ് . കഴിഞ്ഞ ദിവസം ഇക്ക വിളിച്ചപ്പോൾ കൊണ്ടു വരാൻ പറഞ്ഞതൊക്കെ വാങ്ങിയോ എന്ന് ഓര്മിപ്പിച്ചോ എന്ന് ചോദിച്ചവൻ ആണ്..
“ഡീ…”!!!

“നീ എന്താ ഇങ്ങനെ ആലോചിച്ചു നില്കുന്നത്.. പോകാൻ നോക്കു… പണി ഒക്കെ കഴിഞ്ഞു.. ഭക്ഷണം നീ മക്കൾക്കു ഇച്ചിരി കൊടുക്കു.. ഓൻ വന്നട്ടല്ലേ നീ കഴിക്കു… ഇയ്യ് ഇങ്ങനെ കിനാവ് കാണുന്നത് ഓൻ കാണണ്ട.. കളിയാക്കി കൊല്ലും”.. ഉമ്മാന്റെ ചിരി ആണ് വീണ്ടും എന്നെ ചിന്തയിൽ നിന്നു ഉണർത്തിയത്…

“ആഹ്.. ഉമ്മ… പോകുവാ”..
അസ്ഹർ കാറുമായി വന്നു.. മക്കൾ രണ്ടും. ഓടി മുൻ സീറ്റിൽ സ്ഥാനം പിടിച്ചു… “ഉപ്പ ഉമ്മ ഞാൻ പോയി വരാം”.. സലാം പറഞ്ഞു പിൻസീറ്റിൽ കയറി ഇരിന്നു…
അൽഹംദുലില്ലാഹ്.. എന്റെ സൈനു ഇക്കാനെ കാണാൻ പോകുവാ… സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞു..

കാറിനെക്കാൾ വേഗത്തിൽ മനസ്സ് പാഞ്ഞു…
വിമാനം താഴ്ന്നു പറക്കുമ്പോൾ മക്കൾ ആർത്തു വിളിച്ചു. ഉപ്പാന്റെ കൈയിലെ മിട്ടായി പൊതികളും കളിപ്പാട്ടങ്ങളും കിട്ടുന്ന സന്തോഷം ആണ് അവർക്കിടയിൽ
മക്കളുടെ സന്തോഷം നോക്കി നിന്നു.. ഇക്ക അടുത്തു വന്നത് അറിഞ്ഞില്ല.. സനു…എന്ന് പറഞ്ഞു സലാം പറഞ്ഞപ്പോൾ ആണ്.. തിരിഞ്ഞു നോക്കിയത്…. മക്കളെ വാരി പുണർന്നു അവളെയും ചേർത്ത് സൈനു കാറിനടുത്തേക് നടന്നു.
അസ്ഹർ ഇക്കാടെ പെട്ടികൾ ഓരോന്നും സൂക്ഷിച്ചു എടുത്തു വെച്ചു..1,2,3,4…മാമ. ഒന്നും വിട്ടു പോയില്ല ലല്ലോ അല്ലേ..

“ഇല്ല ഡാ.. നീ എടുത്തു വെച്ചിട്ട് വാ.. എനിക്ക് വേഗം. വീട്ടിൽ എത്തണം.”.
വണ്ടിയിൽ ഉപ്പാന്റെ മടിയിൽ തന്നെ രണ്ടും ചേർന്നിരുന്നു.. ഓരോ വിശേഷങ്ങൾ ചോദിച്ചു വീട് എത്തിയത് അറിഞ്ഞില്ല

ഉപ്പയും ഉമ്മയും. ഞങ്ങളെ കാത്തു വാതിൽക്കൽ തന്നെ നില്കുന്നുണ്ടയായിരിന്നു…ഇക്ക ഉടനെ സലാം പറഞ്ഞു രണ്ടു പേരേം വാരി പുണർന്നു ഉമ്മ വെച്ചു…
കളിയും ചിരിയും. ഭക്ഷണം കഴിച്ചും സമയം പെട്ടന്ന് പറന്നു പോയി…മഗ്‌രിബ് കഴിഞ്ഞപ്പോൾ ആണ് ഇക്ക കൊണ്ടു വന്ന പെട്ടി പൊട്ടിക്കാൻ തീരുമാനിച്ചത്…. ആയിശാ ഇത്ത അളിയൻ മോൾ നസ്രിയും അസ്സഹറും വീട്ടിലെ കുട്ടി പട്ടാളവും മൂന്നിൽ ഉണ്ട്…

അടുക്കളയിലെ ജോലിയിൽ മല്ലിട്ടു നിന്ന എന്നെ ആയിശാ ഇത്ത വിളിച്ചോണ്ട് വന്നു….
ഇതിപ്പോൾ ഇക്ക വരുമ്പോൾ ഉള്ള പതിവ് അല്ലേ.. ഉമ്മക്കും ഉപ്പക്കും. പെങ്ങൾക്കും മക്കൾക്കും. ആയിലോക്കൊത്തോർക്കും ഇക്ക മറക്കാതെ എല്ലാം കൊണ്ടു വന്നു കാണും..
എനിക്ക് ഉള്ളത് ഉണ്ടേൽ മുറിയിൽ അല്ലേ തരുന്നത്.. പിന്നെ ഞാൻ എന്തിനാ അതിനിടയിൽ.
എന്നാലും ഇത്ത വിളിച്ചപ്പോൾ ചെന്ന് നിന്നു… ഇക്ക ഒരോതോർക്കും പേര് പറഞ്ഞു കൊടുക്കുന്നുണ്ട്… ഇക്ക ഇങ്ങനെ എല്ലാം വിട്ടു പോകാതെ വാങ്ങുന്നു എന്നോർക്ബോൾ എനിക്ക് ഇപ്പോളും പിടി കിട്ടാറില്ല..

വീട്ടിലെ സാധനം വാങ്ങാൻ പോയാൽ എഴുതി എടുത്താലും. എന്തെലൊക്കെ മറന്നു വരുന്ന ഞാൻ.. എന്നാലും ഇക്ക അന്നേ സമ്മതിക്കണം…
പശുവിനെ കറക്കാൻ വരുന്ന കേശു ചേട്ടന്റെ മോൾ പ്രസവിച്ചു കിടക്കുന്ന കാര്യം ഉമ്മ വിളിച്ചപ്പോൾ പറഞ്ഞിരുന്നു.. ഓള്ടെ കുട്ടിക്ക് ഇക്ക വാങ്ങി ട്ടുണ്ട്…
എന്നാലും ഇക്ക അന്നേ സമ്മതിക്കണം..

ഇപ്രാവശ്യംവും. ഉമ്മാക് സ്വർണം ഉണ്ട്.
കൈയിൽ നല്ലൊരു മോതിരം.. ഉമ്മാക് വെള്ള കല്ലിന്റെ മോതിരം ഉണ്ടായിരിന്നു അത് ഒടിഞ്ഞപ്പോൾ എന്നെ ഏല്പിച്ചിരുന്നു.. ഉമ്മുമ്മ ഉമ്മാക് വിവാഹത്തിന് കൊടുത്തത് ആണ് പോലും.. അത് ഒന്ന് നന്നാക്കുന്ന കാര്യം ഇക്കനോട് പറഞ്ഞിരുന്നു. ആയിന് പുതിയ മോതിരം കിട്ടി..അങ്ങനെ പങ്കു വെക്കൽ കഴ്ഞ്ഞ് എല്ലാവരും. അവരവരുടെ മുറിയില്ലേക് പോയി..
അതിനിടയിൽ ഇക്ക എന്റെ ഉപ്പക്കും ഉമ്മക്കും. അനിയത്തീയ്ക്കുള്ളത് ഉമ്മാനെ തന്നെ ഏല്പിച്ചു… ഇക്ക നാളെ പോകുമ്പോൾ എടുത്തു തരാൻ പറഞ്ഞു വെച്ചു…
സനു… നീ നാളെ പോകാൻ ഒരുങ്ങിക്കോ… ഉപ്പാക്. വയ്യാത്ത കാര്യം ഉമ്മ വിളിച്ചപ്പോൾ പറഞ്ഞിരുന്നു.. നീ ഒട്ടും ഒന്നും പറയില്ലലോ…

ഇയ്യ് മതി പണി എടുത്തത് വന്നു കിടക്കു… പെട്ടന്ന് ഇക്ക യുടെ പറച്ചിൽ അയിഷാത്ത ഏറ്റു പിടിച്ചു…
കളിയും ചിരിയിലും എല്ലാവരും കൂടി.. റബ്ബേ എന്നും ഈ സന്തോഷം ഉണ്ടാകണേ അവൾ ഉള്ളു ഉരുകി പ്രാർത്ഥിച്ചു…
കിടപ്പു മുറിയിൽ കടന്നു വന്ന അവൾ കണ്ടത്.. മക്കളെ ചുറ്റി പുണർന്നു ഉറങ്ങുന്ന ഇക്ക യെ ആണ്… ശബ്ദം ഉണ്ടാകാതെ. അവൾ കടന്നു ചെന്ന്… വളയുടെ കിലുക്കം കേട്ട് ഇക്ക ഉണർന്നു…
“ആഹ്. നീ വന്നോ..!!! സനു.. എപ്പോളും ഈ നേരം ആകുമോ നീ കിടക്കുമ്പോ.. ഇക്ക അതിശയത്തോടെ ചോദിച്ചു”..

“ഇല്ല ഇക്ക…
ഇന്ന് എല്ലാവരും ഉണ്ടല്ലോ അതാണ്. ഇക്ക കിടന്നോ.. ക്ഷീണം കാണൂലെ”…
“ഡീ..
നീ ഇങ്ങോട്ട് വാ” എന്ന് പറഞ്ഞു കൈയിൽ പിടിച്ചു വലിച്ചു ബെഡിൽ ഇരുത്തി…
“അനക്ക് ഞാൻ കൊണ്ടു വന്നത് കാണണ്ടേ… നീ. എന്താ. ചോദിക്കാഞ്ഞത്”…
“ഇക്ക!… നിങ്ങളെക്കാൾ വലിയ സമ്മാനം എനിക്ക് എന്താ വേണ്ടത്.. എന്നാലും എല്ലാ പെണ്ണുങ്ങൾക്കും ഉള്ളത് പോലെ പൊടിക്ക് ആഗ്രഹം എനിക്കും കാണുമല്ലോ….ഇക്ക എന്തായാലും ഉമ്മാക് പൊന്ന് വാങ്ങിയപോൾ എനിക്കും എന്തേലും ഉണ്ടാകും എന്ന് എനിക്കറിയാട്ടോ””…
ഇക്ക യുടെ ചിരി കേട്ട് മക്കൾ ഉണരുമോ എന്ന് ഞാൻ പേടിച്ചു.. എന്റെ പറച്ചിലിൽ കേട്ട ഇക്ക ചിരി നിർത്താതെ നിന്നു… ഞാൻ വാ പൊത്തി പിടിച്ചു മതി മക്കൾ എണീക്കൂട്ട.. പിന്നെ അറിയാലോ… ഞാൻ കള്ള ചിരിയിൽ ഒളിപ്പിച്ചു എല്ലാം…

“ഡീ… നിനക്ക് ഞാൻ അതൊന്നു മല്ല കൊണ്ടുവന്നത് നീ നോക്കിയേ.. എന്ന് പറഞ്ഞു എന്റെ കയ്യില്ലേക്. ഒരു കവർ വെച്ചു തന്നു…
ചെറിയ ഭാരം ഉള്ള അതിൽ എന്തായിരിക്കും എന്നാ ആകാംക്ഷയിൽ ഞാൻ തുറന്നു നോക്കി.. അത് ഒരു അലാറം ആയിരിന്നു.. സ്വർണ നിറത്തിൽ ഉള്ള പള്ളിയുടെ രൂപത്തിൽ ഉള്ള അലാറം.. അതിലെ അക്കങ്ങൾ പച്ച നിറത്തിൽ തിളങ്ങി നിന്നു… അതിന്റെ സൂചികൾ കല്ല് പതിച്ചത് ആയിരുന്നു.. വളരെ ഭംഗി ഉള്ള ഒരു അലാറം..

ഇക്ക കൈയിൽ നിന്നു വാങ്ങി അതിന്റെ സ്വിച്ച് ഓൺ. ആക്കി അതിൽ പള്ളി മിനാ രത്തിൽ നിന്നു ഒഴുകി വരുന്ന ബാങ്ക് വിളി… മനസ്സും ചുണ്ടും അറിയാതെ വിറച്ചു ..
ഇക്കാനെ ഞാൻ അതിശയത്തോടെ നോക്കി.. ഇതാണോ എന്റെ സമ്മാനം…
ഇക്ക ചോദിച്ചു “ഇഷ്ടം ആയോ നിനക്ക്.. ഇതല്ലേ നീ ആഗ്രഹിച്ചത്”…
കണ്ണിൽ നിന്നു ഉതിർന്നു വീഴുന്ന കണ്ണുനീർതുള്ളികളെ തടഞ്ഞു നിർത്താൻ. ഏറെ പാടു പെട്ടു കൊണ്ട് ഇക്കയുടെ നെഞ്ചിലേക് ചാഞ്ഞു….

“ഡീ…നീ കരയണ്ട… നിന്റെ ഈ ആഗ്രഹം ഞാൻ സാധിച്ചു തന്നില്ലെങ്കിൽ പിന്നെ ഞാൻ എന്ത് ഓർത്തു വെച്ചിട്ട് എന്തിനാ”.
അതേ കുഞ്ഞു നാളിൽ. ഒരു അലാറം കിട്ടാൻ ആഗ്രഹിച്ചിരുന്നു.. സ്വന്തമായി അടുത്തു വെച്ചു അതിന്റെ പൊലിമ പറയുന്ന കൂട്കാർക് ഇടയിൽ എനിക്ക് ഒരു അത്ഭുതം ആയിരിന്നു അലാറം…
പണ്ട് കൂട്ടുകാരിയുടെ വീട്ടിൽ ചെന്ന് കൊതി കൊണ്ടു എടുത്തു കൈയിൽ നിന്നു താഴെ വീണു പൊട്ടിയതിനു ഒരുപാട് അഭിമാനക്ഷതം ഏറ്റട്ടുണ്ട്.. അന്ന് ഒഴുകിയ കണ്ണുനീർ വീണ്ടും കണ്ണിലേയ്ക് ഒഴുകി വരുന്നു..

പഴയ കാര്യങ്ങൾ ഒക്കെ. ഇക്കനോട് പറഞ്ഞു. കരയുന്ന എനിക്ക്. ഇതൊരു അത്ഭുത സമ്മാനം ആയിരിന്നു…
അതേ പൊന്നും മിന്നും അല്ല മനസ്സ് അറിയുന്ന ഒരു മാരനെ ആണ് ഏതൊരു പെണ്ണും. ആഗ്രഹിക്കുന്നത്.. കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ പോലും. അവളിൽ ചേർത്തു നിർത്തുന്ന അവളുടെ പ്രാണനായി മാറുന്ന ഒരു മാരനെ…തന്റെ ഓർമകളെ പോലും പൊടി തട്ടി സൂക്ഷിക്കുന്ന ഇക്കയെ അവൾ എങ്ങനെ മറക്കുന്നത്..

ഇക്ക ഇതിലെ ഓരോ നിമിഷവും എന്റെ ഇക്കാന്റെ കൂടേ ഞാൻ കാണും.. പൊട്ടി തകർന്ന എന്റെ സ്വപ്നങ്ങൾ ഒറ്റ നിമിഷം കൊണ്ടു ചേർത്തു വെച്ച ഇക്കാക് ഞാൻ എന്താ തിരിച്ചു തരേണ്ടത് എന്ന് പറഞ്ഞു. അവൾ മാറോടു ചാഞ്ഞു..

നിന്നെ അറിയുന്ന നിന്റെ സന്തോഷം അറിയുന്ന എനിക്ക് വേറെ എന്താ വേണ്ടത് എന്റെ ഉമ്മക്കും. ഉപ്പക്കും. മക്കൾക്കും. താങ്ങായി നിന്റെ ആഗ്രഹങ്ങൾ ഉള്ളിൽ ഒതുക്കി ഈ നിമിഷങ്ങൾക് വേണ്ടി കാത്തു ജീവിക്കുന്ന നിന്നെ അല്ലാതെ എനിക്ക് എന്താ വേണ്ടത്…സനുവിനെ ചേർത്തു നിർത്തി നെറുകയിൽ ഉമ്മ വെച്ചു കൊണ്ടു അവളുടെ വിരലിൽ ഒരു വെള്ള കല്ല് മോതിരം അണിയിച്ചു കൊടുത്തു…. ജീവിതം ഇത്രയുളളു…ചെറുത് എന്ന് തോന്നുന്ന ഓരോ നിമിഷവും ഒന്ന് ആസ്വദിച്ചു ജീവിക്കുക..

Share this on...