പ്രതി അനുപമ ആരെന്ന് കണ്ടോ? വിഡിയോകൾ വൈറൽ

in News 795 views

കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടി കൊണ്ട് പോയ കേസിൽ പിടിയിൽ ആയ അനുപമ യൂടൂബ് താരം.പിടിയിൽ ആയ കേസിലെ മുഖ്യ കണ്ണി ചാത്തനൂർ സ്വദേശി പത്മകുമാറിന്റെ മകളാണ് അനുപമ.പത്മകുമാറിന്റെ ഭാര്യ അനിത കുമാരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.അനുപമ പത്മൻ എന്ന പേരിൽ യൂടുബ് ചാനൽ ഉള്ള ഇവര്ക്ക് അഞ്ചു ലക്ഷം സബ്സ്ക്രൈബേഴ്സ് ഉണ്ട്.ബോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വീഡിയോയുടെ റിയാക്ഷൻ വീഡിയോയും ഷോർട്സുമാണ് കൂടുതൽ ആയി കൊണ്ട് പോസ്റ്റ് ചെയ്തിട്ടുള്ളത്.ഇംഗ്ളീഷിലാണ് അവതരണം.

ഇത് വരെ മുന്നൂറിൽ അധികം വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.ഒരു മാസം മുൻപ് ആയിരുന്നു അവസാന വീഡിയോ.അമേരിക്കൻ സെലിബ്രിറ്റി കിം കർദാശയെ കുറിച്ച് ആണ് പ്രധാന വീഡിയോ എല്ലാം.തട്ടി കൊണ്ട് പോയ കുട്ടിയെ പാർപ്പിച്ചു എന്ന് കരുതുന്ന തെങ്ങു വിളയിൽ ഉള്ള ഫാമു ഹൌസിലെ റാബൂട്ടാൻ വിളവെടുപ്പ് വീഡിയോ ഇതിൽ ഉണ്ട്.ഇൻസ്റ്റ ഗ്രാമിൽ പതിനാലായിരത്തോളം പേരാണ് ഇവരെ ഫോളോ ചെയ്തിട്ടുള്ളത്.വളർത്തു നായകളെ ഇഷ്ട്ടപെടുന്ന ആളാണ് അനുപമ.നായ്ക്കളെ ദത്തെടുക്കുന്ന പതിവ് ഇവർക്കുണ്ട്.എണ്ണം കൂടിയത് കൊണ്ട് അവക്ക് ഷെൽട്ടർ ഹോം ഉണ്ടാക്കാൻ വേണ്ടി ആഗ്രഹിച്ചിരുന്നു.അതിന് സാമൂഹ്യ മാധ്യമം വഴി സഹായം അഭ്യർത്ഥിച്ചു കൊണ്ട് പോസ്റ്റ് ഇട്ടിരുന്നു.ഈ കേസിൽ പോലീസ് അന്വേഷിക്കുന്നതിന് ഇടയിൽ കേരള അതിർത്തിയിൽ നിന്ന് തമിഴ് നാട്ടിലെ പുളിയറയിൽ നിന്നുമാണ് ഇവരെ പോലീസ് പിടികൂടിയത്.

Share this on...